ഓണകാലത്ത് വിപണികളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് അളവിലും തൂക്കത്തിലും പരാതിയുണ്ടെങ്കിൽ അറിയിക്കണം

ഇരിങ്ങാലക്കുട : ഓണകാലത്ത് വിപണികളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമായി സെപ്റ്റംബർ 4 മുതൽ 10 വരെ തൃശൂർ ലീഗൽ മെട്രോളജി വകുപ്പ് രണ്ട് പരിശോധന സക്വാഡുകൾ മിന്നൽ പരിശോധന നടത്തും. അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാൾ കൂടുതൽ വില ഈടാക്കുക, കൃത്യത ഇല്ലാത്ത

ആസ്‌ട്രേലിയന്‍ ക്രിക്കറ്റർ ബ്രെറ്റ് ലീ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റർ സന്ദര്‍ശിച്ചു

കല്ലേറ്റുംകര : എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ക്കായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും കോക്ലിയറിന്റെ ആഗോള ഹിയറിങ് അംബാസിഡറുമായ ബ്രെറ്റ് ലീ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റീഹാബിലിറ്റേഷന്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമായും നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസവങ്ങള്‍ നടക്കുന്ന 61 സര്‍ക്കാര്‍ കേന്ദ്രങ്ങളാണ് ഇവിയെുള്ളത്. അവയെല്ലാം

സെപ്റ്റംബർ 2 മുതൽ 10 വരെ ഇരിങ്ങാലക്കുടയിൽ സപ്ലൈകോ ഓണച്ചന്ത

ഇരിങ്ങാലക്കുട : സപ്ലൈകോ ഓണച്ചന്ത സെപ്റ്റംബർ രണ്ടു മുതൽ പത്തു വരെ ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ചു. പ്രൊഫ കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ ആദ്യ വിൽപ്പന നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി എ അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി വി ശിവകുമാർ, പി മണി, കെ

നാടൻ കളികളുടെ അകമ്പടിയോടെ നാട്ടു പൂക്കളമൊരുക്കി എച്ച്.ഡി.പി സ്കൂളിൽ ഓണാഘോഷം

എടതിരിഞ്ഞി : വിവിധ നാടൻകളികളും നാട്ടു പാട്ടുകളുടെയും ചുവടുകളുടെ അകമ്പടിയോടെ നാട്ടു പൂക്കൾ മാത്രം ശേഖരിച്ച് എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഇരുപതോളം നാട്ടു പൂക്കളങ്ങൾ വർണ്ണാഭമായി. പ്രസിദ്ധ നാടക അഭിനേത്രിയും ഓണപ്പാട്ട് കലാകാരിയുമായ ശകുന്തളയുടെ പാട്ടുകളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നാടൻ വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിന് രുചി പകർന്നു. പിടിഎ, മദർ പിടിഎ, മാനേജ്മെന്‍റ് എന്നിവരുടെ പങ്കാളിത്തം

Top