കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാനും സംഘവും ഉത്തർപ്രദേശിലേക്ക്

ഇരിങ്ങാലക്കുട : സ്പിക്മേകേയുടെ സംഘാടനത്തിൽ ഉത്തർ പ്രദേശ് സംസ്ഥാനത്തുടനീളം വിവിധ വിദ്യാലയങ്ങളിൽ കഥകളി ഡെമോൺസ്ട്രേഷനും അവതരണത്തിനും വേണ്ടി കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാനും സംഘവും പുറപ്പെട്ടു. സെപ്തംബർ 2 മുതൽ 14 വരെ പരിപാടികൾ അവതരിപ്പിക്കും. സ്പിക് മേകേയുടെ പാനൽ അംഗമായ ആശാൻ അഞ്ചു വർഷത്തോളമായി രാജ്യത്തുടനീളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ അപ്പുക്കുട്ടൻ പി. സ്വരലയം, കലാമണ്ഡലം കുട്ടികൃഷ്ണൻ, കലാനിലയം സിനു, കലാമണ്ഡലം ദേവരാജൻ, കലാമണ്ഡലം ജയപ്രസാദ്, കലാനിലയം പദ്മനാഭൻ

മൂ൪ക്കനാട് ചേരിയില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

മൂ൪ക്കനാട് : ചേരിയില്‍ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. വട്ടപറമ്പ് രാമ൯നമ്പൂതിരിയുടെ മുഖ്യകാ൪മ്മികത്വത്തിൽ നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ഗണപതിഹോമം, നവകപൂജ, കലശം, പൂജ ഭഗവതിസേവ, ഭുവനേശ്വരിപൂജ, കലശം, നീചന് ക൪മ്മം ചെയ്യൽ എന്നിവയും നടത്തി.

നിസ്വാർത്ഥ സേവനത്തിന്‍റ സമർപ്പിത ജീവിതമായിരുന്നു കെ വി കുമാരൻ മാസ്റ്ററുടേതെന്ന് ടി.എസ് റെജികുമാർ

വെള്ളാങ്ങല്ലൂർ : സാമൂഹിക പ്രവർത്തന മണ്ഡലങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്‍റ സമർപ്പിത ജീവിതമായിരുന്നു കെ വി കുമാരൻ മാഷിന്‍റതെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ് റെജികുമാർ. വെള്ളാങ്ങല്ലൂരിൽ നടന്ന കുമാരൻ മാസ്റ്ററുടെ എട്ടാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മഹാസഭയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന ഓർമ്മകളാണ് കുമാരൻ മാസ്റ്ററുടെതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ പിഎ. അജയഘോഷ്,

ഡോൺ ബോസ്ക്കോ സൺഡേ സ്ക്കൂൾ റൂബീ ജൂബിലി അദ്ധ്യാപക സംഗമം

ഇരിങ്ങാലക്കുട : കത്തീഡ്രൽ ഇടവകയുടെ മതബോധന യൂണിറ്റായ ഡോൺ ബോസ്ക്കോ സൺഡേ സ്ക്കൂൾ റൂബി ജൂബിലി അദ്ധ്യാപക സംഗമം ആഘോഷിച്ചു. പൂർവ്വകാലങ്ങളിൽ പ്രവർത്തിച്ച വൈദീകരും, സന്യസ്തരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും സംഗമത്തിൽ പങ്കെടുത്തു. രൂപത വികാരി ജനറാൾ മോൺ ജോസ് മഞ്ഞളി, കത്തീഡ്രൽ വികാരിഫാ. ആൻറു ആലപ്പാടൻ, ഡോൺ ബോസ്കോ സ്ക്കൂൾ ഡയറക്ടർ മാന്വുവൽ മേവട, സൺഡേ സ്കൂൾ ഹെഡമാസ്റ്റർ ഓ.എസ്. വർഗ്ഗീസ്, പ്രോഗ്രാം കൺവീനർ ജോൺസൺ കോമ്പാറക്കാരൻ, മുൻക്കാല ഡയറക്ടർമാരായ ഫാ.

പഞ്ചായത്തുകളിൽ തൊഴിൽരഹിത വേതനം വിതരണം

ഇരിങ്ങാലക്കുട : തൊഴിൽരഹിത വേതനത്തിനു അർഹരായവർ ആധാർ കാർഡ്, റേഷൻ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം വേളൂക്കര പഞ്ചായത്തിൽ സെപ്റ്റംബർ 2നും, കാട്ടൂർ പഞ്ചായത്തിൽ 3, 4 തീയതികളിലും നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണ്.

Top