ഗ്ലോബൽ ക്ലൈമെറ്റ് സ്ട്രൈക്ക് – എ.ഐ.വൈ.എഫ് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

കാറളം : കാലാവസ്ഥ വ്യതിയാനം ആവാസ വ്യവസ്ഥക്കുണ്ടാക്കുന്ന വെല്ലുവിളിയെ ചൂണ്ടികാട്ടി ലോകമൊട്ടാകെ നടക്കുന്ന ഗ്ലോബൽ ക്ലൈമെറ്റ് സ്ട്രൈക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാറളം ലോക്കൽ കമ്മിറ്റി മെമ്പർ റഷീദ് കാറളം, എ.ഐ.വൈ.എഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ എന്നിവർ സംസാരിച്ചു.

നഗരസഭ യു.ഡി.എഫ് ഭരണ നിഷ്ക്രിയതക്കെതിരെ സി.പി.ഐ(എം) പ്രതിഷേധ സദസ്സ്

ഇരിങ്ങാലക്കുട: അനധികൃത നിർമ്മാണങ്ങൾ തടയുന്നതിന് നടപടി സ്വീകരിക്കുക, സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുക, നഗരസഭയിലെ തകർന്ന റോഡുകൾ നന്നാക്കുക, ചാത്തൻ മാസ്റ്റർ സ്മാരക ഹാൾ പുനർനിർമ്മാണം ഉടൻ ആരംഭിക്കുക, ആധുനികഅറവുശാലയും, ഖരമാലിന്യ സംസ്കരണ പ്ലാന്റും നിർമ്മിക്കുക, ഭരണ നിഷ്ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ(എം) നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. പി.എസ്‌. വിശ്വംഭരൻ അദ്ധ്യക്ഷനായി. എം എൽ എ പ്രൊഫ്. കെ

ആസ്വാദകർക്ക് വിരുന്നൊരുക്കി മുടികൊണ്ടാൻ എസ്.എന്‍. രമേശിന്‍റെ വീണക്കച്ചേരി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വവും നാദോപാസനയും സംയുക്തമായി നടത്തുന്ന നവരാത്രി സംഗീതോത്സവത്തിന് പ്രാരംഭം കുറിച്ചു കൊണ്ട് നടന്ന പ്രശസ്ത വീണാവാദകന്‍ ചെന്നൈ മുടികൊണ്ടാന്‍ എസ് എന്‍ രമേശിന്‍റെ വീണക്കച്ചേരി ആസ്വാദകർക്ക് സംഗീത വിരുന്നായി. നവരാത്രി ഒന്നാം ദിവസത്തെ രാഗമായ ശങ്കരാഭരണത്തിലെ ഒരു ദേവികൃതിയാണ് പ്രധാനമായും വായിച്ചത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ നടന്ന വീണക്കച്ചേരിയിൽ മൃദംഗം വൈക്കം പ്രസാദ്, ഘടം എറണാകുളം സച്ചിദാനന്ദ പൈ എന്നിവർ അകമ്പടിയായി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോക്കി കിരീടം ക്രൈസ്റ്റ് കോളേജ് നിലനിർത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ പുരുഷവിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് കിരീടം നിലനിർത്തി. ഫൈനൽ മത്സരത്തിൽ മലപ്പുറം ഗവൺമെന്‍റ് കോളേജിന് 3 -1ന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കിരീടം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ തൃശ്ശൂർ സെന്‍റ് തോമസ് കോളേജ് ടൈബ്രേക്കറിൽ  4 -1ന് പാലക്കാട് വിക്ടോറിയ കോളേജിലെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ ട്രോഫികൾ നൽകി.

നാടൻ ഭക്ഷ്യ വിഭവ പ്രദര്‍ശനം

ഇരിങ്ങാലക്കുട : നാവില്‍ നാടന്‍ വിഭവങ്ങളുടെ രുചിയുമായി നാടൻ ഭക്ഷ്യ വിഭവ പ്രദര്‍ശനം സെന്‍റ് ജോസഫ്സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യ വിഭവമേള സംഘടിപ്പിച്ചു. ജൈവ കൃഷിയിലൂടെ ലഭിച്ച ഉല്പന്നങ്ങൾകൊണ്ട് വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . അതോടൊപ്പം എന്‍ എസ് എസ് വളണ്ടിയേഴ്സ് കോളേജ് ക്യാമ്പസില്‍ കൃഷി ചെയ്യുന്ന വെണ്ട, മുളക്, തുടങ്ങിയവയുടെ വിളവെടുപ്പ് നടത്തി. കുട്ടികളില്‍ പോഷകാഹരത്തിന്‍റേയും നാടന്‍ വിഭവങ്ങളുടേയും

സ്നേഹിച്ചു വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

മാപ്രാണം : സ്നേഹിച്ച് വിവാഹം കഴിച്ച് രണ്ടു മാസത്തിനുള്ളിൽ ഭർത്താവിന്‍റെ ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിലായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ മാടായിക്കോണം സ്വദേശി കല്ല്വെട്ടുംവഴി വീട്ടിൽ മണികണ്ഠനെയാണ് (35 ) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ബിജോയും സംഘവും അറസ്റ്റ ചെയ്തത്. പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്ന് പിടികൂടുകയായിരുന്നു. എസ് ഐ സുബിന്ത്, ബിനു പൗലോസ്, അനൂപ്

കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത, തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട്

ഇരിങ്ങാലക്കുട: തിങ്കളാഴ്ച തൃശൂർ ജില്ലയിൽ കനത്ത മഴയ്ക്കും, ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് പത്തു മണി വരെയുള്ള സമയങ്ങളിൽ വളരെ അപകടകരമായ രീതിയിലുള്ള ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ 27.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കും രാത്രിയിലും കനത്ത മഴ പെയ്തിരുന്നു. ഇടിമിന്നൽ ജാഗ്രത വേണം കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകളെടുക്കണം. മിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതൽ

റെജില ഷെറിൻ വനിതാ സാഹിതിയുടെ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യസംഘം വനിതാ സാഹിതിയുടെ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറിയായി ഇരിങ്ങാലക്കുട സ്വദേശി കവയിത്രി റെജില ഷെറിനെ തിരഞ്ഞെടുത്തു . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥയാണ്. സമ്മേളനത്തിൽ പുതിയ ഭരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ പ്രസിഡന്‍റ് ഡോ. പി കെ കുശലകുമാരി, സെക്രട്ടറി ഡോ. ശ്രീലതാ വർമ്മ, ട്രഷറർ റീബാ പോൾ, വൈ. പ്രസിഡന്റുമാർ പ്രൊഫ. അജിത,അനീഷ, ജോ.സെക്രട്ടറിമാർ റെജില ഷെറിൻ, ലിസി കോര.

പ്രതാപ് സിംഗിന്‍റെ പതിനൊന്നാമത് പുസ്തകം ‘ഇന്നു നീ നാളെ ഞാൻ’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംഗീത സംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിംഗിന്‍റെ പതിനൊന്നാമത് പുസ്തകമായ 'ഇന്നു നീ നാളെ ഞാൻ' എന്ന കഥാസമാഹാരം ഇ.ജി. വസന്തന് നൽകിക്കൊണ്ട് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. ചടങ്ങ് ഹസ്സൻകോയ ഉദ്ഘാടനം ചെയ്തു. എസ് ആൻഡ് എസ് ഹാളിൽ നടന്ന ചടങ്ങിൽ റഷീദ് കാറളം അധ്യക്ഷത വഹിച്ചു. രാധിക സനോജ് പുസ്തകപരിചയം നിർവഹിച്ചു. പി കെ ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അരുൺ ഗാന്ധിഗ്രാം വായന അനുഭവങ്ങളും

ബിജെപി നിയോജകമണ്ഡല ബൂത്ത് കൺവൻഷനുകൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ബൂത്ത് കൺവൻഷനുകൾക്ക് തുടക്കം കുറിച്ചു. തുറവൻകാട് 65-ാം ബൂത്ത് കമ്മിറ്റിയുടെ സംഘടന തിരഞ്ഞെടുപ്പിൽ മധു ടി എസ് കർഷക മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും മണ്ഡലം വരണാധികാരിയും ആയ അജിഘോഷിനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യോഗം ബൂത്ത് പ്രസിണ്ടന്റായി മധുവിനെ തിരഞ്ഞെടുത്തു. നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഇനിയുള്ള ഒരാഴ്ച്ച കാലം സംഘടനാ തിരഞ്ഞെടുപ്പ് നടക്കും എന്ന് യോഗം ഉദ്ഘാടനം ചെയ്തു

Top