അഖിലേന്ത്യ ബിസിനസ് സമാഹരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കെ വേണുവിനെ എൽ.ഐ.സി. ആദരിച്ചു

ഇരിങ്ങാലക്കുട : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ ബിസിനസ് സമാഹരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ. വേണുവിനെ എൽ.ഐ.സി. ചെന്നൈ സോൺ ആദരിച്ചു. കൊച്ചി മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൽഐസി സോണൽ മാനേജർ കതിരേശൻ വേണുവിന് ഉപഹാരം നൽകി. റീജണൽ മാനേജർ മാർക്കറ്റിങ് ചക്രപാണി, എറണാകുളം ഡിവിഷണൽ മാനേജർ രാധാകൃഷ്ണൻ, തൃശ്ശൂർ ഡിവിഷണൽ മാനേജർ ശാന്ത വർക്കി തൃശ്ശൂർ ഡിവിഷണൽ മാർക്കറ്റിംഗ് മാനേജർ

സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തി ഉത്തരവായി

നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് 5 ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഇ ടിക്കറ്റിംഗ് നിലവിൽ വരുന്നതുവരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തിയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ

യാത്രികരുടെ ആവശ്യം നിരാകരിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ 1-ാം പ്ലാറ്റഫോമിൽ സ്ഥാപിച്ച ഭക്ഷണശാല പൂട്ടി , രണ്ടാം പ്ലാറ്റഫോമിൽ വേണമെന്ന ആവശ്യം ശക്തം

കല്ലേറ്റുംകര : ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം അനുവദിച്ചു കിട്ടിയ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 1-ാം നമ്പർ പ്ലാറ്റഫോമിലെ ഭക്ഷണശാല ഏതാനും ആഴ്ചകളായി വരുമാനമില്ലെന്ന കാരണത്താൽ പൂട്ടി. ഇത് സ്ഥാപിക്കുന്ന സമയത്ത് കൂടുതൽ യാത്രക്കാരുള്ള രണ്ടാം നമ്പർ പ്ലാറ്റഫോമിലാണ് ഭക്ഷണശാല വേണ്ടതെന്ന് യാത്രക്കാരും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില നിഗൂഢ താത്പര്യങ്ങളുടെ ഫലമായി ഇത് അവഗണിച്ചതിന്‍റെ ഫലമായിട്ടാണ് വരുമാനമില്ലെന്നു കാണിച്ച്

ഓണാഘോഷം മാറ്റിവച്ച് 140 പ്രളയ ബാധിതർക്ക് ഓണാക്കിറ്റുകൾ നൽകി കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ

ഇരിങ്ങാലക്കുട : കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ പതിവായി നടത്തിവരാറുള്ള ഓണാഘോഷം മാറ്റിവച്ച് ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും പ്രളയം മൂലം ബുദ്ധിമുട്ടിലായവരും കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 140 തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് 'കിൻറ ഓണം കിറ്റ്' വിതരണം ചെയ്തു. എൻ.എസ്.എസ് ഹാളിൽ നടന്ന കിറ്റ് വിതരണം അസോസിയേഷൻ സെക്രട്ടറി മുരളി മലയാറ്റിൽ ആദ്യ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർ അമ്പിളി ജയൻ, അസോസിയേഷൻ ഭാരവാഹികളായ പത്മനാഭൻ, സതീശൻ, റിട്ട. പ്രൊഫ.

മണിമാളിക കെട്ടിടം അപകടാവസ്ഥയിയിലെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം എൻജിനീയർ വിഭാഗവും പൊതുമരാമത്ത് വകുപ്പ് എൻജിനീയറും പരിശോധന നടത്തുകയും അത്യന്തം അപകടാവസ്ഥയിയിലെന്ന് ബോധ്യപ്പെടുകയും ചെയ്ത ദേവസ്വം വക മണിമാളിക കെട്ടിടത്തിൽ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് ബോർഡ് ദേവസ്വം സ്ഥാപിച്ചു. കെട്ടിടം അപകടാവസ്ഥയിൽ ആയതുകൊണ്ട് പൊളിച്ചു നീക്കണമെന്ന ദേവസ്വത്തിന്‍റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബഹുഭൂരിപക്ഷം വാടകക്കാരും ഒഴിഞ്ഞ് പോകുകയും ചെയ്തു. ഏതാനും വ്യക്തികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യത്തിനായി ഇപ്പോഴും ഒഴിഞ്ഞു പോയിട്ടില്ല എന്നും ആയതിനാൽ ദേവസ്വത്തിന് കെട്ടിടം

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

താണിശ്ശേരി : സി എസ് എസ് വർക്കിന്‍റെ ഭാഗമായി താണിശ്ശേരി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജും തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് 'ബ്ലഡ് ഡോണേഴ്സ് കേരള' യുടെയും സംയുക്താഭിമുഖ്യത്തിൽ ക്യാംപസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും അടക്കം നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ എം അഹമ്മദ്, സി എസ് എസ് കോർഡിനേറ്റർമാരായ പ്രഭാശങ്കർ, അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി.

Top