ഉമ്മൻ ചാണ്ടി തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ചാവക്കാട് പുന്നയില്‍ വെട്ടേറ്റു മരിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് കുടുംബ സംരക്ഷണ സഹായ ഫണ്ട് സമാഹരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉമ്മൻ ചാണ്ടി ഇരിങ്ങാലക്കുട ഠാണാവില്‍ നിർവഹിക്കും. അതിനു ശേഷം അദ്ദേഹം കുടുംബ സംരക്ഷണ സഹായ ഫണ്ട് നേരിട്ട് സമാഹരിക്കുന്നതിന്ന് നേതൃത്വം നൽകുയും ചെയ്യും.

ഹിന്ദി ചിത്രം ആർട്ടിക്കിൾ 15 ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് 6:30ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019 ലെ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായിരുന്ന ഹിന്ദി ചിത്രം 'ആർട്ടിക്കിൾ 15' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 30 വെള്ളിയാഴ്ച 6:30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ഉത്തർപ്രദേശിലെ ലാൽഗാവ് ഗ്രാമത്തിൽ നിന്ന് കാണാതായ മൂന്ന് ദളിത് പെൺകുട്ടികളെക്കുറിച്ചുള്ള പോലീസ് ഉദ്യോഗസ്ഥനായ അയൻ രഞ്ജന്‍റെ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുന്ന സാമൂഹിക യാഥാർഥ്യങ്ങളാണ് ചിത്രം പറയുന്നത്. സാമ്പത്തിക വിജയത്തോടൊപ്പം നിരൂപകശ്രദ്ധയും നേടിയ

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ച് ‘പ്രളയ വർണ്ണങ്ങൾ’

ഇരിങ്ങാലക്കുട : പ്രളയകാലത്ത് കേരളത്തിന് കരുത്ത് പകർന്ന വ്യക്തിത്വങ്ങളെ ചുവരിൽ വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന സന്ദേശം ഉയർത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി 'പ്രളയ വർണ്ണങ്ങൾ' എന്ന ചിത്രരചന സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായി കാർത്തികേയൻ ഏങ്ങണ്ടിയൂർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരൻമാരായ അക്ഷയ്, അജയ് കൃഷ്ണ, വിവേക് ദാസ് എന്നിവർ ചേർന്നാണ് ചിത്രരചന നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.

Top