മുരിയാട് ‘മുറ്റത്തെ മുല്ല’പദ്ധതി

മുരിയാട് : മൈക്രോ ഫിനാൻസ് തട്ടിപ്പുകളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് മുരിയാട് സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി മുരിയാട് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന " മുറ്റത്തെ മുല്ല " പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം എൽ എ നിർവഹിച്ചു. പ്രസ്തുത പദ്ധതി പ്രകാരം ഓരോ കുടംബശ്രീ യൂണിറ്റിനും 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. 1000 രൂപ മുതൽ 25000 രൂപ വരെ വായ്പ

ഗസ്റ്റ് ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ മലയാളം വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറഞ്ഞ മാർക്കുള്ള ബിരുദാനന്തര ബിരുദകാരെയും പരിഗണിക്കും. താൽപര്യമുള്ളവർ രേഖകൾ സഹിതം ഓഗസ്റ്റ് 31, ശനിയാഴ്ച രാവിലെ 8:45ന് കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

Top