ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ഫോർട്ട് ‘കൊച്ചി ഹെറിറ്റേജ് വാക്ക്’

ഫോർട്ട് കൊച്ചി : ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചിയിൽ ഹെറിറ്റേജ് യാത്ര നടത്തി. 'Carrying forward the rich legacy of Kerala heritage ' എന്ന സന്ദേശവുമായി ഏകദേശം 100 റോളം ടൂറിസ്റ്റ് ഗൈഡുമാരും ടൂർ അഡ്‌വൈസർമാരും പങ്കെടുത്ത ഹെറിറ്റേജ് വാക്കിന്‍റെ ഉദ്ഘാടനം ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ മനുരാജ് നിർവ്വഹിച്ചു. ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷൻ പ്രസിഡന്റ് സുന്ദരമൂർത്തി അദ്ധ്യക്ഷനായിരുന്നു. ടൂറിസം പ്രമോട്ടേർസ് അസ്സോസിയേഷൻ പ്രസിഡന്‍റ്

ശ്രീനാരായണ ഗുരു ജയന്തി സാഹിത്യ മത്സരങ്ങളും പൂക്കള മത്സരവും സെപ്റ്റംബർ 8ന്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ശ്രീനാരായണ ഗുരു ജയന്തി സാഹിത്യ മത്സരങ്ങളും പൂക്കള മത്സരവും സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലും സമാജം ഓഡിറ്റോറിയത്തിലും നടക്കും. സാഹിത്യ മത്സരങ്ങളിൽ പ്രസംഗം, ശ്രീനാരായണ കൃതികളുടെ ആലാപനം, പ്രശ്നോത്തരി എന്നിവ മൂന്ന് വിഭാഗങ്ങളിലായി നടത്തും. പടിയൂർ പഞ്ചായത്ത് പരിസരപ്രദേശങ്ങളിലെ ഏവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04802641075

കമ്മട്ടിതോട് വഴി കെ.എൽ.ഡി.സി കനാലിലെ വെള്ളം ഷണ്മുഖം കനാലിൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കണം – ടൗൺ വെസ്റ്റ് കർഷക സംഘം

ഇരിങ്ങാലക്കുട : 300 ഏക്കർ കൃഷിക്ക് പ്രയോജനപ്രദവും, കാറളം, പടിയൂർ പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട ടൗണിലെയും ശുദ്ധജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുന്ന കെ.എൽ.ഡി.സി.കനാലിലെ വെള്ളം കമ്മട്ടിതോട് വഴി ഷണ്മുഖം കനാലിൽ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ ടൗൺ വെസ്റ്റ് കേരള കർഷക സംഘം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം ഏരിയാ സെക്രട്ടറി ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ചേലൂർ കാരയിൽ രവീന്ദ്രനാഥ് നഗറിൽ ചേർന്ന സമ്മേളനത്തിൽ എം

അയ്യൻകാളിയുടെ 156-ാം ജന്മദിനം കെ.പി.എം.എസ് ആചരിച്ചു

വെള്ളാങ്ങല്ലൂർ : കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാങ്ങല്ലൂർ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എൻ.സുരൻ ഉദ്ഘാടനം ചെയ്തു. എൻ.വി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ബാബു തൈവളപ്പിൽ, പി വി. അയ്യപ്പൻ എന്നിവർ സംസാരിച്ചു. നടവരമ്പിൽ നടന്ന ആഘോഷ പരിപാടി ജില്ലാ കമ്മിറ്റി അംഗം എം സി. സുനന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഡിവിൻ അദ്ധ്യക്ഷത

മഴുവഞ്ചേരി റോഡ് നിർമ്മാണ ഉദ്‌ഘാടനം

പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ മഴുവഞ്ചേരി റോഡിന്‍റെ നിർമ്മാണം എം എൽ എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തികൾ ചെയ്യുന്നതിന്‍റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം എൽ എ നിർവഹിച്ചു. ആസ്തി വികസന പദ്ധതിയിൽ നിന്നും അമ്പത് ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി വകയിരിത്തിയിട്ടുള്ളത്. നിർമ്മാണ സ്‌ഥലത്തു ചേർന്ന യോഗത്തിൽ പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌

ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര യുവജനകാര്യ മന്ത്രാലയം ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ജില്ലാതല യൂത്ത് ക്ലബ്ബ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾ നിശ്ചിത ഫോറത്തിൽ സെപ്റ്റംബർ 2 നകം അപേക്ഷ സമർപ്പിക്കണം. 2018 ഏപ്രിൽ 1 മുതൽ 2019 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. 25000 രൂപയും ജില്ലാ കളക്ടർ ഒപ്പിട്ട പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ്

Top