തെറ്റിദ്ധാരണ പരത്തുന്ന ഫ്ളക്സിന് പുറകിൽ തങ്ങളല്ലെന്ന് 26-ാം വാർഡ് ക്യാമ്പ് നിവാസികൾ, അന്വേഷണം നടത്തണമെന്നും ആവശ്യം

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിനെ ചൊല്ലിയുണ്ടായ നഗരസഭ കൗൺസിൽ യോഗത്തിലെ വിവാദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം 26-ാം വാർഡിൽ പെരുവല്ലിപാടത്ത് പൊതുകിണറിന് സമീപം "26-ാം വാർഡ് ക്യാമ്പ്‌ നിവാസികൾ " എന്ന പേരിൽ വാർഡ് കൗൺസിലറെ അവഹേളിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സുമായി ക്യാമ്പ് നിവാസികളായ 15 കുടുംബങ്ങളിലെ ആർക്കും ബന്ധവുമില്ലെന്നും, രാത്രിയുടെ മറവിൽ തെറ്റിദ്ധാരണജനകമായ ബോർഡ് സ്ഥാപിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്നും ക്യാമ്പ്

വിനായക ചതുർത്ഥി ആഘോഷങ്ങൾ സെപ്റ്റംബർ 2ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ തിരുവനന്തപുരം വിഠൽ വിനോദ് ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ ഉണ്ടായിരിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 5:30 ന് മഹാഗണപതി ഹോമം, ഏഴുമണിക്ക് വിശേഷാൽ പൂജകൾ, വൈകിട്ട് 6:30ന് ദീപാരാധന ചുറ്റുവിളക്ക് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ക്ഷേമസമിതി അറിയിച്ചു

ആരോഗ്യവകുപ്പിന്‍റെ മിന്നൽ പരിശോധന, വെള്ളാങ്കല്ലൂരിൽ ബേക്കറി യൂണിറ്റ് അടപ്പിച്ചു, മൂന്നു സ്ഥാപനങ്ങൾക്ക് നോട്ടീസ്

വെള്ളാങ്ങല്ലൂർ : പട്ടേപ്പാടം, കോണത്തുകുന്ന്, കരൂപ്പടന്ന എന്നിവിടങ്ങളിൽ ഓണത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിനെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു ബേക്കറി നിർമാണ യൂണിറ്റ് അടപ്പിക്കുകയൂം മൂന്നു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. ഹോട്ടലുകൾ, ടി ഷോപ്പുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവ പരിശോധിച്ചതിൽ നിന്നും വൃത്തിഹീനമായ ഈ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കരൂപ്പടന്നയിലെ വെൽക്കം ഫുഡ്സ് എന്ന ബേക്കറി നിർമ്മാണ യൂണിറ്റ് താൽക്കാലികമായി

നിർമാണത്തിൽ അഴിമതി ആരോപിച്ച് തകർന്ന റോഡിൽ ബിജെപി റീത്ത് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കാലങ്ങളോളം തകർന്നുകിടന്ന ബസ്സ്റ്റാൻഡ് എ.കെ.പി റോഡിലെ നവരത്നയുടെ മുന്നിലെ നാലു ലക്ഷം രൂപയിലധികം ചെലവാക്കി നഗരസഭ അറ്റകുറ്റപ്പണി നടത്തിയ റോഡ് ചുരുങ്ങിയ സമയത്തിൽ വീണ്ടും തകർന്നതിൽ പ്രതിഷേധിച്ചും നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നും ആരോപിച്ചും ബിജെപി പ്രവർത്തകർ റോഡിലെ കുഴിയിൽ റീത്ത് സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടി സുനിൽകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സന്തോഷ് ബോബൻ, വിജയൻ പാറേക്കാട്ട്, വിഷ്ണു കെ പി, ഷിയാസ് പാളയംകോട്ട്

കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന് പുതിയ ഭാരവാഹികൾ. പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് എം. ആർ ഷാജു, വൈസ് പ്രസിഡണ്ട് മിനി ബി, സെക്രട്ടറി സന്തോഷ് വില്ലടം, ജോയിൻ സെക്രട്ടറി മഞ്ജു സി.വി, ട്രഷറർ ശ്രീറാം ജയപാലൻ എന്നിവരെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റിന്‍റെ പതിനാറാം ജനറൽ ബോഡി യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പീറ്റർ ജോസഫിന്റെ

നിയോജക മണ്ഡലത്തിൽ പുതുതായി 15 സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് ലൈറ്റ്, എൺപത്തെട്ടാര ലക്ഷം അനുവദിച്ചെന്ന് എം എൽ എ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ 15 സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് ലൈറ്റ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയിൽ നിന്നും 82,49,335 (എൺപ്പത്തിരണ്ടു ലക്ഷത്തി നാല്പത്തിഒമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചു ) രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ അറിയിച്ചു.  തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകി സർക്കാർ അക്രെഡിറ് ഏജൻസിയായ അത്താണി സ്റ്റീൽ

Top