പ്രളയബാധിതരായ കുട്ടികളെ സഹായിക്കാം

വനിതാ ശിശു വികസന വകുപ്പ് പ്രളയബാധിതരായ കുട്ടികൾക്ക് ബാഗ്, കുട, നോട്ട് ബുക്ക്, പേന, പെൻസിൽ ബോക്‌സ്, ഇൻസ്ട്രുമെന്റ് ബോക്‌സ്, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ എന്നിവ ശേഖരിക്കുന്നു. പങ്കാളികളാകാൻ താൽപര്യമുളളവർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. 04872364445 , 9142034110

എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്ഥാപിച്ച എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ആഗസ്റ്റ് 26 സ്ഥാപകദിനമായി ആചരിച്ചു. സച്ചിദാനന്ദ സ്വാമികള്‍ കേശവന്‍ വൈദ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കൻഡറി സ്കൂൾ ന്യൂ ബ്ലോക്ക് ഹാളിൽ നടന്ന സി ആർ കേശവൻ വൈദ്യർ അനുസ്മരണ സമ്മേളനത്തിൽ എം.എൽ.എ പ്രൊഫ. കെ യു അരുണൻ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തകൻ

അശോകൻ ഗുരുക്കൾക്ക് ദ്രോണാചാര്യ പുരസ്‌കാരം

ഇരിങ്ങാലക്കുട : ചെന്നെയിൽ നടന്ന ദക്ഷിണമേഖല യോഗ പ്രദർശനത്തിൽ വെച്ച് തേലപ്പിള്ളി അയോധന കലാക്ഷേത്രം മേധാവിയായ യോഗ ഗുരു അശോകൻ ഗുരുക്കൾ ദ്രോണാചാര്യ അവാർഡിന് അർഹനായി. ഇതിനു മുൻപ് ആചാര്യ അവാർഡ് നേടിയിട്ടുണ്ട്. കരാട്ടെയിൽ 7th DAN ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. കളരിപ്പയറ്റ് അസോസിയേഷന്റെ തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ടാണ്. രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ "ആയോധന കലകളും ആരോഗ്യ സംരക്ഷണവും" , 'കളരി അറിവിന്റെ ദേവാലയം', 'യോഗാമൃതം' എന്നിവയാണ്. കളരിപ്പയറ്റ്, കരാട്ടെ,

ഹിന്ദി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി അസോസിയേഷൻ ഉദ്ഘാടനവും 'ഹിന്ദി ഭാഷയും സാഹിത്യവും' എന്ന വിഷയത്തിൽ പ്രഭാഷണവും ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. കെ എം ജയകൃഷ്ണൻ നിർവഹിച്ചു. ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോൺ, വിദ്യാർത്ഥികളായ വെഡ്ലിന, കീർത്തന, സോന, റോസ്വി എന്നിവർ സംസാരിച്ചു. അധ്യാപിക സിസ്റ്റർ ജെൻസി പാലമറ്റത്തിന്റെ നേതൃത്വത്തിൽ ഗണിത വിഭാഗം വിദ്യാർത്ഥിനികൾ "ബൂഡി കാക്കി' എന്ന ഏകാംഗ നാടകം അവതരിപ്പിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ഡി.വൈ.എഫ്.ഐ വസ്ത്ര വിപണന മേള നടത്തി

ഇരിങ്ങാലക്കുട : പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വിപണനമേള സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. സി.പി.ഐ. (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡണ്ട് അഡ്വ. കെ.ആർ.വിജയ, എം.എൽ.എ

ഇരിങ്ങാലക്കുടയിൽ പുലിക്കളിക്ക് പുലിവേഷമിടാന്‍ വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് അവസരമൊരുക്കുന്നു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തിരുവോണ പിറ്റേന്ന് സെപ്തംബര്‍ 12 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തില്‍ പുലിവേഷമിടാന്‍ അവസരമൊരുക്കുന്നു. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് 6:30 ന് അയ്യങ്കാവ് മൈതാനത്ത് സമാപിക്കും. പുലികളിക്ക് പുലിവേഷമിടാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെടുക. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജന്‍

Top