ഉദ്യോഗസ്ഥരുടെ കുറവ്, ഡ്രൈവിംഗ് ടെസ്റ്റിന് കാലതാമസം നേരിടുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജോയിന്‍റ് ആർ.ടി.ഒ ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഡ്രൈവിംഗ് ടെസ്റ്റുകൾ ഉൾപ്പെടെ മറ്റു സേവനങ്ങൾക്കും കാലതാമസം നേരിടുന്നു. പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ അവധിയിലും, ഉദ്യോഗസ്ഥരിൽ ചിലരെ മറ്റു ഡ്യൂട്ടികൾക്കും നിയോഗിച്ചതും കാരണം വളരെ കുറച്ച് ഡ്രൈവിംഗ് ടെസ്റ്റുകളെ നടക്കുന്നുള്ളൂ. നൂറിലധികം ടെസ്റ്റുകൾ നടക്കാറുള്ളത് ഇപ്പോൾ പകുതി പോലും നടക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും ടെസ്റ്റിന് എത്തുന്നവർ ഇതുമൂലം തിരിച്ചു പോകുകയാണ്.

താഷ്ക്കന്‍റ് ഫിലിം ക്ലബ്ബ് ലിറ്റിൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു

പട്ടേപ്പാടം : താഷ്‌ക്കന്‍റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള ഫിലിം ക്ലബ്ബിന്‍റ് ലിറ്റിൽ തിയേറ്റർ വി.എ. നിഷാസ് സംഭാവന ചെയ്ത എൽ.സി.സി. പ്രൊജക്റ്റർ ഏറ്റുവാങ്ങിക്കൊണ്ട് കൊടുങ്ങല്ലൂർ ഫിലിം ക്ലബ്ബിന്‍റെ സാരഥിയും സാംസ്ക്കാരിക പ്രവർത്തകനുമായ വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്തംഗം ടി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഫിലിം ക്ലബ്ബ് അംഗങ്ങളായ എം.എ. അൻവർ, ഹുസൈൻ ഉമ്മർ, വി.എ. അനിഷ് എന്നിവർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകളുടെ പ്രദർശനവും ചർച്ചയും

വർഷങ്ങളായി നെൽക്കൃഷി ചെയ്യാതെ കിടന്നിരുന്ന പട്ടേപ്പാടം പാടശേഖരത്തിലെ സ്ഥലങ്ങളിൽ വിത്ത് വിതച്ചു

പട്ടേപാടം : ഈ വർഷത്തെ മുണ്ടകൻ കൃഷി ആരംഭിക്കുന്നതിന്‍റെ ഭാഗമായി വർഷങ്ങളായി നെൽക്കൃഷി ചെയ്യാതെ കിടന്നിരുന്ന പട്ടേപ്പാടം പാടശേഖരത്തിലെ സ്ഥലങ്ങൾ ഉൾപ്പെടെ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു കൊണ്ട് വിത്തു വിതക്കൽ ഉദ്ഘാടനം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. രാധാകൃഷ്ണൻ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബ്ലോക്ക് മെമ്പർ ഗീത മനോജ്, പട്ടേപാടം ബാങ്ക്

നിയോജക മണ്ഡലത്തിൽ പട്ടികജാതി വികസന വകുപ്പിൽ നിന്നും ചികിത്സ ധനസഹായമായി നാൽപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തി ആറായിരം രൂപ വിതരണം ചെയ്തു – എം.എൽ. എ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ പട്ടികജാതി വികസന വകുപ്പിൽ നിന്നും ചികിത്സ ധനസഹായമായി 323 പേർക്കായി നാൽപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ പ്രൊഫ. കെ. യു. അരുണൻ അറിയിച്ചു. ഈ തുകകൾ എല്ലാം ഓൺലൈൻ വഴിയാണ് വിതരണം ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Top