വഴിയോര മൺപാത്രക്കച്ചവടം നടത്തുന്ന സ്ത്രീയുടെ ഓണക്കച്ചവടത്തിനായി സൂക്ഷിച്ച ഉൽപന്നങ്ങൾ നശിപ്പിച്ച നിലയിൽ

ഇരിങ്ങാലക്കുട : ടൗൺ ഹാളിനടുത്ത് വഴിയോര മൺപാത്രക്കച്ചവടം നടത്തുന്ന സ്ത്രീയുടെ വിൽപ്പനക്ക് സൂക്ഷിച്ചിരുന്ന ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ച നിലയിൽ. ഓണക്കച്ചവടത്തിനായി ഒരുക്കി വച്ചിരുന്ന  മൺ കലങ്ങൾ, ചട്ടികൾ, ചെറു പത്രങ്ങൾ തുടങ്ങി അറുപതിനായിരം രൂപയുടെ വസ്തുക്കൾ തകർത്ത നിലയിലാണെന്നും കച്ചവടം നടത്തുന്ന കമലം പറഞ്ഞു. ടാർപാലിൻ ഉപയോഗിച്ച് മുട്ടിയിട്ടിരുന്ന മൺപത്രങ്ങളാണ് വെള്ളിയാഴ്ച രാവിലെ തുറന്നു നോക്കിയപ്പോൾ നശിപ്പിച്ച നിലയിൽ കണ്ടത്. പോലീസ് സ്റ്റേഷനിൽ ഇതേക്കുറിച്ചു പരാതി പറഞ്ഞിട്ടും,

ലോക കൊതുക് ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി അവബോധന പരിപാടി

ഇരിങ്ങാലക്കുട : ലോക കൊതുക് ദിനാചരണത്തിന്‍റെ ഭാഗമായി പൊറിത്തിശ്ശേരി മഹാത്മ യു.പി. സ്‌കൂളിലെ അധ്യാപകരെയും, വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് സെന്‍റ് ജോസഫ്സ് കോളേജിലെ പകർച്ചവ്യാധി നിയന്ത്രണ ലാബിന്‍റെ സഹകരണത്തോടെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അവബോധന പരിപാടി സംഘടിപ്പിച്ചു. കൊതുകുകളുടെ ജീവിത ചക്രം, സാങ്ക്രമിക രോഗങ്ങൾ, അതുമൂലമുണ്ടാകുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും ചീഫ് സയന്റിഫിക് ഓഫീസർ ശ്രീദേവ് പുത്തൂർ ക്ലാസെടുത്തു. പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബിന.സി. എ, ഡോ. ബിനു.ടി. വി, സിഡിആർഎൽ

പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച സർജിക്കൽ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ്ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്‍റെ ഒന്നാം ഘട്ടം എന്ന നിലയിൽ നവീകരിച്ച സർജിക്കൽ ഐ.സി.യു പ്രവർത്തനം ആരംഭിച്ചു. ഐ.സി.യു വിന്‍റെ വെഞ്ചിരിപ്പ് കർമ്മം ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോ. കിരൺ തട്ട്ല നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ. റീറ്റ ഉദ്ഘടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, നഴ്സിംഗ്

എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപകദിനം ആഗസ്റ്റ് 26ന് ആചരിക്കുന്നു

ഇരിങ്ങാലക്കുട : സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്ഥാപിച്ച എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ ആഗസ്റ്റ് 26 സ്ഥാപകദിനമായി ആചരിക്കുന്നു. മൂന്നു മണിക്ക് ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കൻഡറി സ്കൂൾ ന്യൂ ബ്ലോക്ക് ഹാളിൽ നടക്കുന്ന സി ആർ കേശവൻ വൈദ്യർ അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. കെ യു അരുണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഇ കെ മുരളീധരൻ സ്മാരക പ്രഭാഷണവും സാഹിത്യകാരൻ

‘ദ ഹെയ്‌റസസ്സ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 91മത് അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ട പരാഗ്വയന്‍ ചിത്രം 'ദ ഹെയ്‌റസസ്സ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 23 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. മുപ്പത് വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച രണ്ട് മുതിര്‍ന്ന സ്ത്രീകളിലൊരാള്‍ സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലില്‍ ആകുന്നതോടെ, രണ്ടു പേര്‍ക്കുമിടയിലെ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരട്ടക്കുട്ടികളുടെ സംഭാവന

ഇരിങ്ങാലക്കുട : ഭവന സന്ദർശനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സി.പി.ഐ (എം) ഇരിങ്ങാലക്കുട മാർക്കറ്റ് ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തിയപ്പോൾ കുരിശങ്ങാടി കപ്പേളക്ക് സമീപം കുണ്ടുപറമ്പിൽ ജോസിന്‍റെ പേരക്കുട്ടികളായ എഡ്വിൻ ജാക്ക്സൺ, എവിൻ ജാക്ക്സൺ തങ്ങൾക്ക് ലഭിച്ച കൊച്ചു കൊച്ചു സംഖ്യകൾ സ്വരൂപിച്ചുണ്ടാക്കിയ 637 രൂപയുടെ സമ്പാദ്യം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്ററെ ഏൽപ്പിച്ച് മാതൃകയായി. ജിച്ചൻ മങ്കുടിയാൻ, മാർക്കറ്റ് ബ്രാഞ്ച് സെക്രട്ടറി ബെന്നി.സി.വൈ, മാതാപിതാക്കളായ

Top