വ്യാഴാഴ്ച തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ അറിയിപ്പ് പ്രകാരം ആഗസ്റ്റ് 22 വ്യാഴാഴ്ച തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച 24.3 മിലി മീറ്റർ മഴ രേഖപ്പെടുത്തി.

സി.ഐ.എസ്.സി.ഇ കേരള സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ഗേൾസ് ടൂർണമെന്റ് ക്രൈസ്റ്റ് വിദ്യാനികേതനിൽ സമാപിച്ചു

ഇരിങ്ങാലക്കുട : ഈ വർഷത്തെ ഐ.സി.എസ്.ഇ/ ഐ.എസ്.സി കേരള സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ഗേൾസ് ടൂർണ്ണമെന്‍റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ സമാപിച്ചു. സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം സി.ഐ ബിജോയ് പി ആർ നിർവഹിച്ചു. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോണും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെൻട്രൽ സോണും, സീനിയർ ഗേൾസ് വിഭാഗത്തിൽ സൗത്ത് സോണും ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം സി.ഐ ബിജോയ് പി ആർ നിർവഹിച്ചു. ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ ഫാദർ

തൊഴിലുറപ്പു തൊഴിലാളികളുടെ പദ്ധതി വിഹിതങ്ങൾ വെട്ടികുറക്കുന്ന കേന്ദ്ര നിലപാടിനെതിരെ ധർണ

കല്ലേറ്റുംകര : മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി സ്കീം പദ്ധതി വിഹിതങ്ങൾ വെട്ടിക്കുറച്ചു തൊഴിലുറപ്പു തൊഴിലാളികളെ നിരാലംബരാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുൻപിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് ഭാഗമായി കല്ലേറ്റുംകര പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ തൊഴിലുറപ്പു യൂണിയൻ മാള ഏരിയ പ്രസിഡന്റ് എം.എസ്. മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ജോജോ, നിക്‌സൺ ജോസ്, മുജീബ് എന്നിവർ സംസാരിച്ചു. ഷാജൻ കള്ളിവളപ്പിൽ സ്വാഗതവും സുനിത

വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്‍റെ പുതിയ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയും, ഇരിങ്ങാലക്കുട റൂറൽ വനിതാ പോലീസുമായി സഹകരിച്ച് ഗവ. ബോയ്സ് ഹൈസ്ക്കൂളിൽ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ മോട്ടോർ വാഹന നിയമങ്ങളെ പറ്റി വനിത എസ് ഐ ഉഷ കുട്ടികൾക്ക് ക്ലാസ് എടുത്തു. ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്റ്റസ് ഉഷ, പോലീസ് ഉദ്യോഗസ്ഥ ജൂലി, ടെൽസൻ കോട്ടോളി,

കുടിവെള്ള കണക്ഷന് ഭീമമായ ബില്‍ നല്‍കിയ വാട്ടര്‍ അതോററ്റി നടപടി പെര്‍മനന്‍റ് ലോക് അദാലത്ത് ദുര്‍ബലപ്പെടുത്തി

ഇരിങ്ങാലക്കുട : ഗാര്‍ഹിക കുടിവെള്ള കണക്ഷന് ഭീമമായ തുകയുടെ ബില്‍ നല്‍കിയ വാട്ടര്‍ അതോററ്റിയുടെ നടപടി പെര്‍മനന്‍റ് ലോക് അദാലത്ത് ദുര്‍ബലപ്പെടുത്തി. ശക്തിനഗറില്‍ കൃഷ്ണവിലാസം രാജീവ് അഡ്വ. രാജേഷ് തമ്പാന്‍ മുഖേനെ എറണാകുളം ആസ്ഥാനമായുള്ള പെര്‍മനന്റ് ലോക് അദാലത്തിന് മുമ്പാകെ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. രാജീവിന് ഒക്ടോബർ 6, 2017ല്‍ 45,799 രൂപയും ഡിസംബർ 6, 2017ല്‍ 49,093 രൂപയും ഡിസംബർ 12, 2017ല്‍ 48024 രൂപ യുടെ ബില്ലുകളാണ്

Top