ഭിന്നശേഷി മേഖലയില്‍ സഹായകരമായ അസിസ്റ്റീവ് ടെക്നോളജി സൊലൂഷൻസ് പരിശീലന പരിപാടി എൻ.ഐ.പി.എം.ആറിൽ

കല്ലേറ്റുംകര : രാജ്യത്ത് ആദ്യമായി നടത്തപ്പെടുന്ന അസിസ്റ്റീവ് ടെക്നോളജി സൊലൂഷനെ കുറിച്ച് ജൂലായ് മുതൽ ഡിസംബർ വരെ നടത്തുന്ന 6 മാസത്തെ പരിശീലന പരിപാടിയിലെ രണ്ടാമത്തെ ത്രിദിന ക്ലാസ്സ് കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നടത്തി. ഭിന്നശേഷിയുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനും പുനരധിവാസം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് അസിസ്റ്റീവ് ടെക്‌നോളജി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ (NIPMR) എൻ.ഐ.പി.എം.ആറിനൊപ്പം

പ്രളയബാധിത മേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ചാലക്കുടി കെഎസ്ആർടിസി കുറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു

ചാലക്കുടി : പ്രളയബാധിത മേഖലകളിലേക്കും ആളുകൾക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെഎസ്ആർടിസി കുറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു. നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിൻ കുറിയർ സർവീസാണു കെഎസ്ആർടിസിക്കായി നിലവിൽ കുറിയർ സേവനം നടത്തുന്നത്. ഇതു വഴിയാണു പ്രളയ ബാധിത സ്ഥലങ്ങളിലേക്കും അവിടെയുള്ള ആളുകൾക്കും സാധനങ്ങൾ സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. ഇത്തരത്തിൽ സാധനങ്ങൾ അയയ്ക്കേണ്ടവർ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ ഒരു

എടത്തുരുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടിക്ക് കളക്ടറുടെ നിർദ്ദേശം, ക്യാമ്പിൽ ഇപ്പോഴും 60 കുടുംബങ്ങൾ

കാട്ടൂർ : മഴ മാറിയിട്ടും എടത്തുരുത്തിയിലെ വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിൽ ഇവ ഒഴിവാക്കാൻ അടിയന്തരമായി നടപടിയെടുക്കാൻ ജലസേചന ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. കരുവന്നൂർ ഹരിപുരം താണിശ്ശേരി കെഎൽഡിസി ബണ്ട് കവിഞ്ഞൊഴുകിയ വെള്ളം കനാലിലേക്ക് ഒഴുകിയതും വെള്ളം പൊങ്ങിയിട്ടും കനോലി കനാലിൽ ഒഴുക്കില്ലാഞ്ഞതും വെള്ളക്കെട്ടിന് കാരണമായി. കനോലി കനാലിനെയും ചിറക്കൽ ചെറുപുഴ തോടിനെയും ബന്ധപ്പെടുത്തി പുതിയ കനാൽ നിർമ്മിച്ച് കെട്ടി നിൽക്കുന്ന ജലം ഒഴുക്കിവിടാൻ വേണ്ട പദ്ധതി

കോളേജ് വിദ്യാർത്ഥിയെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കായികാധ്യാപകനായ പ്രതി അറസ്റ്റിൽ

കല്ലേറ്റുംകര : കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മനാട്ടുക്കുന്ന് ചിറക്ക്‌ സമീപം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയിരുന്ന 5-ാം പ്രതിയായ ആലുവ പബ്ലിക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അഫ്സൽ (23) അറസ്റ്റിൽ. ഇയാളുടെ മുൻകൂർ ജാമ്യം നിരസിച്ചതിനാൽ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ 3 പ്രതിൽ അറസ്റ്റിയായിട്ടുണ്ട്, രണ്ടു പേർ ഒളിവിലാണെന്ന് ആളൂർ സബ് ഇൻസ്‌പെക്ടർ കെ.എസ്.

പ്രളയം തകർത്ത മലബാറിന് മങ്ങാടിക്കുന്നിന്‍റെ കൈത്താങ്ങുമായി വിദ്യാർത്ഥി സംഘം പുറപ്പെട്ടു

ഇരിങ്ങാലക്കുട : വയനാട്, പാലക്കാട് മേഖലയിൽ പ്രകൃതിക്ഷോഭം നേരിട്ടവർക്കുള്ള മങ്ങാടിക്കുന്നിന്‍റെ സ്‌നേഹവും കരുതലും നിറച്ച മൂന്ന് വാഹനങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ക്യാമ്പസ്സിൽ നിന്നും യാത്രയായി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സമാഹരി ച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യും. പ്രളയവാർത്ത അറിഞ്ഞയുടൻ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിത്യോപയോഗ സാധനങ്ങളുടെ കളക്ഷൻ സെന്റർ ആരംഭിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് വിദ്യാർത്ഥികളുടെ സംഭാവനകൾ സ്വീകരിച്ചത്. ക്രൈസ്റ്റിലെ

വിശുദ്ധ അന്തോണിസിന്‍റെ 824-ാം ജന്മദിന തിരുനാളിന് ചെട്ടിക്കാട് കൂറ്റൻ കേക്ക് ഒരുക്കി ഇരിങ്ങാലക്കുട ചാൾസ് ബേക്കേഴ്സ്

ഇരിങ്ങാലക്കുട : ചെട്ടിക്കാട് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്‍റെ 824-ാം ജന്മദിന തിരുനാളിനോടനുബന്ധിച്ച് പള്ളിമുറ്റത്ത് 824 കി ലോ തൂക്കവും 101 അടി നീളമുള്ള കൂറ്റൻ കേക്ക് ഒരുക്കി ഇരിങ്ങാലക്കുട ചാൾസ് ബേക്കേഴ്സ്. ചൊവ്വാഴ്ച വൈകിട്ട് ആറ് മുപ്പതിന് നടക്കുന്ന ദിവ്യബലിക്കുശേഷം കേക്ക് ആശീർവദിക്കും. വിശുദ്ധന്‍റെ തിരുസ്വരൂപവും ദേവാലയത്തിന്‍റെ മാതൃകയും കേക്കിൽ ചിത്രീകരിച്ചിട്ടുണ്ട്. വാനില, ചോക്ലേറ്റ്, സ്ട്രോബറി, പൈനാപ്പിൾ എന്നിവയാണ് പ്രധാന ഫ്ലേവറുകൾ. ചാൾസ് ബേക്കേഴ്‌സിലെ സജീവ് ബേബി, സന്തോഷ് ബേബി

ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷൻ രൂപികരിച്ചു

സംസ്‌ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾ 'ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷൻ (TGF) രൂപികരിച്ചു. സംസ്‌ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകളുടെ ഏറ്റവും വലിയ സംഘടനയാണ്.14 ജില്ലകളിൽ നിന്നായി നൂറിൽ താഴെ അംഗങ്ങൾ ഉണ്ട്. സുന്ദരമൂർത്തി സി കെ (പ്രസിഡന്റ്), പ്രസന്ന കുമാർ എസ് (സെക്രട്ടറി), അബ്‌ദുൾ ഖാദർ പി എം (ട്രഷറർ) രാജേഷ് വി (വൈസ് പ്രസിഡന്റ്) റോസ് മേരി നീൽ (ജോയിന്റ് സെക്രട്ടറി ) കമ്മിറ്റി അംഗങ്ങൾ : അൻസിൽ കൊറയ, ഫ്രാൻസിസ് സേവ്യർ,

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാട്ടൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരണം കാട്ടൂർ മണ്ഡലം 6ാം ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുപീടിക സെൻ്ററിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ധീരജ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് തിലകൻ വാലത്ത് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് കമ്മറ്റി അംഗം സി എൽ ജോയ് നന്ദി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ രാജീവ്ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനം സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധി

Top