പ്രളയത്തിലകപ്പെട്ട റോഡ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഞ്ചാര യോഗ്യമാക്കി

കാറളം : പ്രളയത്തിൽ അടിഞ്ഞ് കൂടിയ പായലും ചെളിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന മൂർക്കനാട് മുതൽ കാറളം എം.എൽ.എ റോഡ് വരെയുള്ള പ്രദേശം ഡി.വൈ.എഫ്.ഐ കരുവന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ശ്രമദാനത്തിലൂടെ വൃത്തിയാക്കി. ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരൻ, മേഖല സെക്രട്ടറി അക്ഷയ് മോഹൻ, അഖിൽ.കെ.അശോക്, കെ.എസ്. പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ.(എം) ടൗൺ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറി വി.എൻ. കൃഷ്ണൻകുട്ടി അമ്പതിനായിരം രൂപ നൽകി. സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജൻ ചെക്ക് ഏറ്റ് വാങ്ങി. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ആശംസകൾ അർപ്പിച്ചു. ശാരീരിക അവശതകളെ അവഗണിച്ച് പാർട്ടി ഏരിയാ കമ്മിറ്റി ആഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം ചെക്ക് കൈമാറിയത്.

താലൂക്കിലെ ഏറ്റവും വലിയ ക്യാമ്പായിരുന്ന എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ഇനി 10 കുടുംബങ്ങൾ മാത്രം, തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കും

എടതിരിഞ്ഞി : പടിയൂർ, എടതിരിഞ്ഞി, കാക്കാത്തുരുത്തി പ്രദേശങ്ങളെ പ്രളയം കവർന്നപ്പോൾ അഞ്ഞൂറിലധികം കുടുംബങ്ങളിലെ 1500 ലധികം പേർക്ക് ദിവസങ്ങളോളം അഭയം നൽകിയ ജില്ലയിലെയും മുകുന്ദപുരം താലുക്കിലെയും ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായി മാറിയ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ഇനി 10 കുടുംബങ്ങൾ മാത്രം ശേഷിക്കുന്നു. ഇവരെ സൗകര്യമുള്ള സ്കൂളിന്‍റെ മറ്റൊരു കെടിടത്തിലേക്കു മാറ്റിയതിനെത്തുടർന്ന് 19-ാം തിയതി തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കും എന്ന് മാനേജ്‌മന്‍റ് അറിയിച്ചു. കഴിഞ്ഞ

പ്രളയപ്രദേശങ്ങളിലേക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽനിന്നും സഹായങ്ങൾ പുറപ്പെട്ടു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ നിന്നും നിലമ്പൂരിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായി വാഹനം പുറപ്പെട്ടു. സുബഹികു ശേഷം കാട്ടുങ്ങച്ചിറ ഇമ്മാം സിയാദ് ഉസ്താദ് കബീർ ഉസ്താദ് എന്നിവരുടെ സാനിധ്യത്തിൽ പ്രാർത്ഥനക്കുശേഷം ജമാഅത് കമ്മിറ്റി പ്രസിഡന്റ് കെ എ സിറാജുദീൻ, വൈസ് പ്രസിഡന്റ് അൻസാരി, ഫക്രുദീൻ, ഇബ്രാഹിം, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രളയ പ്രദേശങ്ങളിൽ സഹായങ്ങൾ നൽകുവാൻ ഞായറാഴ്ച പുറപ്പെട്ടത്

പ്രളയബാധിതർക്കുള്ള സഹായങ്ങൾ ആദിവാസി കോളനിയിൽ നേരിട്ടെത്തിച്ച് എട്ടുമുറി റെസിഡൻസ് അസോസിയേഷൻ

ഇരിങ്ങാലക്കുട : പ്രളയദുരിതം ഏറ്റുവാങ്ങിയ നിലമ്പൂരിലെ കരുളായി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ പലവ്യഞ്ജനങ്ങളും മറ്റു അവശ്യവസ്തുക്കളുമടങ്ങിയ കിററുകൾ ഇരിങ്ങാലക്കുടയിലെ എട്ടുമുറി റെസിഡൻസ് അസോസിയേഷൻ നേരിട്ട് എത്തിച്ചു. അസോസിയേഷനിലെ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച പണം കൊണ്ട് വാങ്ങിയ അവശ്യവസ്തുക്കളുമടങ്ങിയ കിററുകൾ കരുളായി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻറിoഗ്' കമ്മിറ്റി ചെയർപേഴ്സൺ മനോജ്, പാർത്ഥസാരഥി മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോളനിയിലെ താമസക്കാർക്ക് സഹായങ്ങൾ സമർപ്പിച്ചത്. റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഹരി ഇരിങ്ങാലക്കുട, മുൻ

പ്രളയത്തിൽ ഉലഞ്ഞുപോയ ചാലിയാർ പുഴയുടെ തീരത്തുള്ള നൂറിലധികം കുടുംബങ്ങൾക്ക് കൈത്താങ്ങായി MyIJK കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : കുത്തിയൊലിച്ചുവന്ന പ്രളയത്തിൽ ദുരിതത്തിലായ നിലമ്പൂരിലെ മമ്പാട് ചാലിയാർ പുഴയുടെ തീരത്തുള്ള നൂറിലധികം കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുടയിലെ MyIJK കൂട്ടായ്മ്മ ആവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളും എത്തിച്ചു. ഇത് രണ്ടാമത്തെ ലോഡ് ആണ് പ്രളയമേഖലയിലേക്ക് ഇവർ എത്തിക്കുന്നത്. ആദ്യത്തെ ലോഡ് ടീം ആന വണ്ടി ഗ്രൂപ്പുമായി സഹകരിച്ചാണ് ചെയ്തത്. നിരവധി സുമനസ്സുകളിൽ നിന്നുമാണ് വസ്തുക്കൾ ശേഖരിച്ചത്. MyIJK യുടെ നേതൃത്വത്തിൽ മൂന്നാമത്തെ ലോഡ് നേരിട്ട് വീടുകളിൽ വിതരണം ചെയ്യാനുള്ള

വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

കാരുകുളങ്ങര : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന മത്സരത്തിൽ യു.പി. വിഭാഗത്തിൽ നന്ദഗോപാൽ എം.എസ്, ഹൃദ്യ എം.വി, അജ്ഞനലക്ഷ്മി, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹരിമുരളി, ശ്രീരാഗ് എ എസ്, അശ്വിൻ എ മഞ്ചക്കൻ, ഹയർ സെക്കന്ററി/ കോളേജ് വിഭാഗത്തിൽ ആദർശ് എം.വി, അവിൻ രാജ്, അനാമിക പി.എം. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിജയികൾക്ക് ആർട്ടിസ്റ്റ്

Top