ഇരിങ്ങാലക്കുട റൂറൽ പോലീസ് സ്റ്റേഷനിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച സാധനങ്ങൾ കൈമാറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റൂറൽ പോലീസ് സ്റ്റേഷനിൽ നിന്ന് വനിത എസ് ഐ ഉഷയുടെയും മറ്റ് വനിതാ പോലീസുകാരുടെയും സഹായ സഹകരണത്തൊടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പലച്ചരക്ക് സാമഗ്രികൾ, നാപ്കിനുകൾ എന്നിവ ജില്ലാ കളക്ടർ എസ് ഷാനവാസിന് തൃശൂർ പോലീസ് മേധാവി (റൂറൽ) കെ പി വിജയകുമാർ കൈമാറി. ഇരിങ്ങാലക്കുടിയിൽ നിന്നും സമാഹരിച്ച സാമഗ്രികൾ കളക്ടറേറ്റിലെത്തിച്ചാണ് കൈമാറിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി എം

പീച്ചിയിലെ തുറന്ന 4 ഷട്ടറുകൾ നീരൊഴുക്ക് കുറയുകയും അണക്കെട്ടിലെ ജലനിരപ്പ് താഴുകയും ചെയ്യുന്ന മുറക്ക് അടക്കും

നീരൊഴുക്ക് കൂടിയതിനാൽ ശനിയാഴ്ച രാവിലെ 10 സെന്റിമീറ്റർ വീതം വീതം ഉയർത്തിയ പീച്ചിയിലെ 4 ഷട്ടറുകൾ നീരൊഴുക്ക് കുറയുകയും അണക്കെട്ടിലെ ജലനിരപ്പ് താഴുകയും ചെയ്യുന്ന മുറക്ക് താഴ്ത്തിക്കൊണ്ടുവന്ന് ക്രമേണ അടക്കും. ഷട്ടർ തുറന്നതുകൊണ്ട് മറ്റു മേഖലകളിൽ അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇപ്പോൾ 78.18 മീറ്ററാണ് ജലനിരപ്പ്. 84.90 % വെള്ളം ആണ് ശനിയാഴ്ച ഉച്ചക്ക് 3 മണിവരെ അണക്കെട്ടിലുള്ളത്. കാട്ടിൽ നിന്നുള്ള നീരൊഴുക്ക് രാവിലെ കൂടിയിരുന്നു. കളക്ടർ ഇന്ന് വീണ്ടും

നിലമ്പൂരിന് കൈത്താങ്ങായി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

കല്ലേറ്റുംകര : പ്രളയവും ഉരുള്‍ പൊട്ടലും മൂലം ദുരിതത്തിലായ നിലമ്പൂരിന് കൈത്താങ്ങായി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നൂറ്റമ്പതിലേറെ കുടുംബങ്ങള്‍ക്കുള്ള അവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളുമായി നിലമ്പൂരിലേക്ക് പോയി. ചെളി നിറഞ്ഞ പ്രദേശങ്ങളിലെ പുല്ലുകള്‍ തിന്നാനാകാത്തതിനാല്‍ കന്നുകാലികള്‍ക്ക് നല്കാനായി കാലി തീറ്റയും വിദ്യാര്‍ത്ഥികള്‍ കരുതിയിട്ടുണ്ട്. കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ശേഖരിച്ച തുകക്കാണ് കിറ്റുകള്‍ തയ്യാറാക്കിയത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. സി.യു. വിജയിന്റെ നേതൃത്വത്തില്‍

പുത്തുമലയിലേക്ക് സഹായങ്ങളുമായി സേവാഭാരതി ഇരിങ്ങാലക്കുടയും

ഇരിങ്ങാലക്കുട : ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലേക്ക് ഒരു ലോഡ് അവശ്യ സാധനങ്ങളുമായ് സേവാഭാരതി ഇരിങ്ങാലക്കുടയിൽ നിന്നും ശനിയാഴ്ച പുറപ്പെട്ടു. സേവാഭാരതി പ്രവർത്തകരായ ലിബിൻ രാജ്, വിവേക്, ഉണ്ണികൃഷ്ണൻ, പ്രമോദ് വെള്ളാനി, ഹരിദാസ്, രവീന്ദ്രൻ, കൃഷ്ണകമാർ, മുരുകേഷ്, മുരളി, സുന്ദരൻ എന്നിവർ നേതൃത്വം നൽകി

വയനാടിന് കൈതാങ്ങുമായി സെന്‍റ് ജോസഫ്‌സ്‌ കോളേജും

ഇരിങ്ങാലക്കുട : പ്രളയക്കെുതി മൂലം ദുരിതമനുഭവിക്കുവർക്ക്‌ കൈതാങ്ങുമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ്‌ കോളേജ്‌ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എൻ.സി.സി.യുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധനങ്ങൾ കയറ്റിഅയച്ചു. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സജീവ സഹകരണത്തോടെയാണ് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, ക്ലീനിംഗ് ലോഷൻ, കാലിത്തീറ്റ എന്നിവ സമാഹരിക്കാനായത്.

കടയിലെ വസ്ത്രശേഖരം മുഴുവൻ ദുരിതാബാധിതർക്ക് നൽകി സഹോദരങ്ങൾ

ആളൂർ : സ്വന്തം തുണിക്കടയിലെ വസ്ത്രശേഖരം ദുരിതബാധിതർക്കായി സംഭാവന ചെയ്താണ് സഹോദരങ്ങളായ ഗീതയും അശോകനും ഈ ദുരന്തകാലത്തെ താരങ്ങളായി. ആളൂർ പഞ്ചായത്തിലെ പറമ്പി റോഡിലെ ഗീത അജിതനും കുറ്റിപ്പറമ്പിൽ അശോകനുമാണ് തങ്ങളുടെ കടയിലുണ്ടായിരുന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന തുണിത്തരങ്ങൾ മുഴുവൻ ദുരിതബാധിതകർക്ക് നൽകിയത്. തൃശൂർ കളക്ടറേറ്റിലെത്തി സാധനങ്ങൾ മുഴുവൻ ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറി. ആളൂർ പഞ്ചായത്തിലെ പറമ്പി റോഡിലാണ് ഗീതയും അജിതനും ചേർന്ന് ആറ് മാസങ്ങൾക്ക് മുമ്പ്

കോൺക്രീറ്റ് പോസ്റ്റുകൾ റോഡരികിലിടുന്നത് ഗതാഗത തടസം ഉണ്ടാക്കുന്നു

നടവരമ്പ് : കെ.എസ്.ഇ.ബി.യിലേക്കുള്ള കോൺക്രീറ്റ് പോസ്റ്റുകൾ കോൺട്രാക്ടർമാർ വൻതോതിൽ മുകുന്ദപുരം അമ്പലനട റോഡിന്‍റെ ഇരുവശത്തും സ്റ്റോക്ക് ചെയ്യുന്നത് മൂലം വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും യാത്രാദുരിതം നേരിടുന്നതായി പരാതി. ഇവിടെനിന്നും 3 കിലോമീറ്ററോളം ദൂരെയുള്ള വെള്ളാങ്ങല്ലൂർ കെ.എസ്.ഇ.ബി യിലേക്കുള്ള പോസ്റ്റുകളാണിത്. വേളൂക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ റോഡ് വർഷങ്ങളോളം അറ്റകുറ്റപ്പണി നടത്താതിരുന്നിട്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് റീ ടാറിങ് നടത്തിയത് , പക്ഷെ ഇപ്പോൾ പോസ്റ്റുകൾ കാരണം കാനയിലൂടെ പോകേണ്ട വെളള്ളം

Top