സംയോജിത മാതൃക കൃഷിത്തോട്ടം ചെയ്യുന്നതിന് ആനുകൂല്യം

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ പരിധിയിൽ വരുന്ന വേളൂക്കര, വെള്ളാങ്ങല്ലൂർ, പുത്തൻചിറ, പൂമംഗലം, പടിയൂർ എന്നീ കൃഷിഭവനുകളിൽ ആത്മ പ്ലസ് 2019-20 പദ്ധതിയുടെ ഭാഗമായി സംയോജിത മാതൃക കൃഷിത്തോട്ടം ചെയ്യുന്നതിന് താല്പര്യമുള്ളവർ ആഗസ്റ്റ് 24 ശനിയാഴ്ച 4 മണിക്ക് മുൻപായി അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരുടെ ഭൂവിസ്തൃതി അനുസരിച്ച് ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും. അപേക്ഷകന് കൃഷി കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, തേനീച്ച വളർത്തൽ കോഴി

ശിവശങ്കരന്‍റെ നൻമ, ചെരുപ്പ് കടയിലെ പകുതിയോളം ദുരിതാശ്വാസ ക്യാമ്പിലേക്ക്

കിഴുത്താനി : ദുരിത ബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവശ്യവസ്തുക്കളുടെ ശേഖരണം നടത്തുന്നതിനിടയിൽ 'എസ് ക്യൂബ്' ചെരിപ്പ് കടയുടെ ഉടമ കിഴുത്താനിയിലെ കൂത്തുപാലക്കൽ ശിവശങ്കരൻ 'എല്ലാം നഷ്ടപെട്ടവരുടെ വേദന തുടക്കാൻ ചെറുപ്പക്കാർ ചെയ്യുന്ന സത്പ്രവർത്തിക്ക് ഇതിരിക്കട്ടെ' എന്ന് പറഞ്ഞു കൊണ്ട് ജീവിതം കരുപിടിപ്പിക്കാൻ തുടങ്ങിയ കടയിലെ പകുതിയോളം ചെരുപ്പുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി. ഡി.വൈ.എഫ്. ഐ കിഴുത്താനി മേഖല ജോ. സെക്രട്ടറി ശരത്തിന്റെയും യൂണിറ്റ് സെക്രട്ടറി ശീതളിന്റെയും അച്ഛനാണ് ശിവശങ്കരൻ.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധിയായിരിക്കും

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 17 ശനിയാഴ്ചയും അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സൗത്ത് സോൺ നാഷണൽ ടേബിൾ ടെന്നീസ്, കേരള ടീമിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ അഞ്ച് താരങ്ങൾ

ഇരിങ്ങാലക്കുട : ആഗസ്റ്റ് 14 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത് സോൺ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ അഞ്ചു താരങ്ങൾ. ക്യാടറ്റ് സബ്ജൂനയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളായ ടിയ സിയ, ടിഷ സിയ, ആൻ സിബി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അന്നാ മരിയ ജോസ്, എന്നിവരും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പതാംക്ലാസ് വിദ്യാർഥിജെക്ക് ആൻസൽ ജോൺ

‘ഉഡാൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രമായ 'ഉഡാൻ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ബോർഡിംഗ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട് നാട്ടിൽ കർക്കശക്കാരനായ പിതാവിന്‍റെ അടുത്തേക്ക് എത്തുന്ന 17 കാരനായ രോഹന്‍റെയും അർധ സഹോദരനായ ആറു വയസ്സുള്ള അർജ്ജുന്‍റെയും കഥയാണ് ചിത്രം പറയുന്നത്. പ്രദർശന സമയം

സി ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണജയന്തി സാഹിത്യമത്സരങ്ങള്‍ സെപ്റ്റംബർ 7ലേക്ക് മാറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സി ആര്‍ കേശവന്‍ വൈദ്യര്‍ സ്മാരക അഖിലകേരള ശ്രീനാരായണജയന്തി സാഹിത്യ മത്സരങ്ങള്‍ സെപ്റ്റംബർ 7-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കൻഡറി സ്‍കൂളില്‍ നടക്കും. അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന പ്രസംഗ മത്സരത്തിലും, ശ്രീനാരായണ കാവ്യാലാപന മത്സരങ്ങളിലും, പ്രശ്നോത്തരിയിലും, യു.പി/ ഹൈസ്‍കൂള്‍, ഹയര്‍സെക്കൻഡറി , കോളേജ്/ ടി ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സര വിഷയങ്ങള്‍

Top