ദുരിതങ്ങൾക്കിടയിലും പ്രതീക്ഷയുടെ ഉണർവ് പകർന്ന ക്യാമ്പിലെ സ്വാതന്ത്ര്യ ദിനാചരണം

എടതിരിഞ്ഞി : ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നായ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാചരണം അവിസ്മരണീയമായി. മഴക്കെടുതികളിൽ ദുരിതബാധിതരായ ആയിരത്തി അഞ്ഞൂറോളം പേരാണ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിലുള്ളത്. ഒരാഴ്ചയായി കനത്തു പെയ്യുന്ന മഴയിൽ വീടുകളിൽ വെള്ളം കയറിയ നാട്ടുകാർക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകരും അധ്യാപകരും സമാജം അംഗങ്ങളും, പി ടി എ പ്രതിനിധികളും, സ്കൗട്ട് ഗൈഡ്

അംഗൻവാടികളിൽ സ്വാതന്ത്ര്യദിനാഘോഷം

വല്ലക്കുന്ന് : സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കി അംഗൻവാടികളിലും ത്രിവർണ പതാക കൈയ്യിലേന്തിയും മധുരം വിതരണം ചെയ്തും കുരുന്നുകൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. വല്ലക്കുന്ന് അംഗൻവാടിയിലെ സ്വാതന്ത്ര്യദിനാഘോഷം ആളൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഐ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എൽ ആന്റോ, പി.കെ. രവി, എൻ.കെ. ജോസ്, കെ.ജെ. ജോൺസൻ, ഷാരിജ അമ്പാടി, അഡ്വ. വി.പി. കൊച്ചാപ്പു എന്നിവർ നേതൃത്വം നൽകി. തഴെക്കാട് 10-ാം നമ്പർ അംഗൻവാടിയിലെ സ്വാതന്ത്ര്യദിനാഘോഷം കമ്മിറ്റി അംഗം ശങ്കരൻ വൈദ്യർ

112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി

എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ സേവനം വ്യാഴാഴ്ച മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ കൺട്രോൾ റൂം തയ്യാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതിയാകും. പോലീസ് ആസ്ഥാനത്ത് 24

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്ക് മാത്രം വെള്ളിയാഴ്ച അവധി

ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധി ആയിരിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നിലവിൽ 212 ക്യാമ്പുകൾ ആണ് ജില്ലയിൽ ഉള്ളത്. എന്നാൽ ഇതിൽ സ്കൂളുകൾ അല്ലാത്തവയും ഉണ്ട്.

പ്രളയത്തിൽ നനഞ്ഞ രേഖകൾ സംരക്ഷിച്ചു നൽകുന്നു

ഇരിങ്ങാലക്കുട : പ്രളയത്തിലും മഴയിലും നിങ്ങളുടെ വിലപ്പെട്ട രേഖകൾ നനഞ്ഞു കുതിർന്നിട്ടുണ്ടെങ്കിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാള വിഭാഗത്തിനു കീഴിലെ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ സെന്ററിൽ എത്തിച്ചാൽ നനഞ്ഞ രേഖകൾ ശാസ്ത്രീയമായി സംരക്ഷിച്ചു തിരിച്ചു നൽകും. യു ജി സി ധനസഹായത്തോടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഈ സെന്ററിൽ ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ഏതുതരം രേഖകളും സംരക്ഷിച്ചു നൽകുന്നതാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും 9 മുതൽ 4 വരെ സെന്റർ പ്രവർത്തിക്കുന്നതാണ്. ഇതിനോടകം നിരവധി താളിയോലകളും രേഖകളും

എൻ.ഐ.പി.എം.ആർ ഭാരതത്തിന്‍റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കല്ലേറ്റുംകര : ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസം ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റ്റിൽ ഭാരതത്തിന്‍റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫിസിയോതെറാപിസ്റ്റ് നന്ദകുമാർ എൻ, സോഷ്യൽ വർക്കർ ശ്രീജ സി.എസ്, എ.എസ്.എൽ.പി പദ്മപ്രിയ, സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക നീതു മറ്റു ജീവനക്കാർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പീച്ചി അണക്കെട്ടിന്‍റെ 2 ഷട്ടറുകൾ തുറന്നു

പീച്ചി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. മണലി, കരുവന്നൂർ പുഴയോരത്തും, പറപ്പൂക്കര, മുരിയാട്, വെള്ളാങ്ങല്ലൂർ, കാറളം കാട്ടൂർ ഗ്രാമപഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിലും കളക്ടറുടെ നിർദ്ദേശം അനുസരിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പീച്ചി ഡാമിലെ ജലനിരപ്പ് കൂടുതൽ അല്ലാത്തതിനാൽ ആകെയുള്ള നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ പത്തു സെന്റിമീറ്ററിൽ നിന്നും കുറച്ച് അഞ്ചു സെന്റിമീറ്റർ ഷട്ടർ ഉയർത്താനാണ് തീരുമാനിച്ചത്. മുരിയാട് കായലിൽ ഇനിയും വെള്ളം ഉയർന്നാൽ

ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: രാജ്യത്തിന്‍റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയിൽ സമുചിതമായി ആഘോഷിച്ചു. അയ്യങ്കാവ് മൈതാനത്ത് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി

Top