വീട്ടിലേക്കു മടങ്ങുമ്പോൾ സുരക്ഷിതരാകാം

മഴവെള്ളം ഇറങ്ങി വീടുകളിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ വിശദമായ നിർദ്ദേശങ്ങൾ പുറത്തിറക്കി. മുഴുവനായി വെള്ളത്തിൽ മുങ്ങിയ വീടുകളിൽ മെയിൻ സ്വിച്ച് ഓഫ് ആക്കുക, അടഞ്ഞു കിടക്കുന്ന മുറികളിൽ വായുമലിനീകരണം സംഭവിക്കാൻ ഇടയുള്ളതിനാൽ ഉപയോഗിക്കുന്നതിനു മുൻപ് ജനലുകളും, വാതിലുകളും തുറന്നിട്ടു വായുസഞ്ചാര യോഗ്യമാക്കുക. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി വൃത്തിയാക്കുക. വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന വീടുകൾ, അംഗന വാടികൾ, സ്‌കൂളുകൾ, റേഷൻ കടകൾ തുടങ്ങി

ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ സമ്പൂർണ്ണ വനിതാ തപാലാഫീസ് പൊയ്യയിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരം പോസ്റ്റൽ ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന ഓരോ ഡിവിഷനിലും ഓരോ സമ്പൂർണ്ണ വനിതാ തപാലാഫീസ് പദ്ധതിയിലുൾപ്പെടുത്തി ഇരിങ്ങാലക്കുട ഡിവിഷന് കീഴിൽ പൊയ്യ സമ്പൂർണ്ണ വനിതാ തപാലാഫീസ് പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് വി വി രാമൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, കുട്ടൻ, ശുഭ, മിനി, ആലീസ്, ശബരീഷ് എന്നിവർ സംസാരിച്ചു. പൊയ്യ പോസ്റ്റ് മാസ്റ്റർ

കച്ചേരിപറമ്പിലെ അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് കോടതി ഉടൻ ഒഴിയണം, നാശനഷ്ടങ്ങൾക്ക് ഇനി ദേവസ്വം ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : അത്യന്തം അപകടാവസ്ഥയിലായ കച്ചേരിപറമ്പിലെ കെട്ടിടത്തിൽനിന്ന് കോടതി ഉടൻ ഒഴിയണമെന്നും മഴയും മറ്റും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനിമുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ലെന്നും കൂടൽമാണിക്യം ദേവസ്വം. ബുധനാഴ്ച രാവിലെ ഉണ്ടായ മഴയിലും കാറ്റിലും കച്ചേരി പറമ്പിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിനു മുകളിൽ മരം വീണു നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ കൂടൽമാണിക്യം ദേവസ്വത്തിന്നോട് നിശ്ചിതസമയത്തിനുള്ളിൽ മരം വെട്ടി മാറ്റാൻ നോട്ടീസ് നൽകി. ഇത്തരം

ഇരിങ്ങാലക്കുടയിൽ 101.4 മില്ലി മീറ്റർ മഴ, ഹരിപുരം ബണ്ടിൽനിന്നുള്ള വെള്ളം കാക്കാത്തുരുത്തി റോഡിൽ ഉയരുന്നു

ഇരിങ്ങാലക്കുട : ചൊവ്വാഴ്ച രാത്രിയോടെ ശക്തമായ മഴ പെയ്യാന്‍ ആരംഭി ച്ച ഇരിങ്ങാലക്കുട മേഖലയിൽ, ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ബുധനാഴ്ചയും മഴ തുടരുന്നു. 101.4 മില്ലി മീറ്റർ മഴ രാവിലെ രേഖപ്പെടുത്തി. ഹരിപുരം കെ എൽ ഡി സി ബണ്ടിൽനിന്നുള്ള വെള്ളം ചേലൂർ പൂച്ചക്കുളം മുതൽ കാക്കാത്തുരുത്തി വരെയുള്ള റോഡിൽ പലയിടത്തും ഉയർന്നതിനെത്തുടർന്ന് ചെറു വാഹനങ്ങൾക്ക് പോകാൻ പറ്റാത്തനിലയിൽ തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇതിനിടയിൽ രാവിലെ ചെലൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.

Top