ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്ന ശൂർപ്പണഖാങ്കം കൂടിയാട്ടം സമാപിച്ചു

ഇരിങ്ങാലക്കുട : 15 വർഷങ്ങൾക്കു ശേഷം കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നിണത്തോടുകൂടിയ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശൂർപ്പണഖയുടെ വിരൂപീകരണത്തിലൂടെ രാവണാദി രാക്ഷസന്മാരോട് ഉണ്ടാകുന്ന വിരോധം രാവണന്‍റെ നിഗ്രഹത്തിലൂടെ ലോകോപകാരമാകുന്ന പ്രവൃത്തിയാകും എന്ന് ശ്രീരാമൻ ആശംസിച്ച് കൂടിയാട്ടം മുടിയക്കിത്ത ചെയ്ത് അവസാനിപ്പിച്ചു. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ ശൂർപ്പണഖയായി, അമ്മന്നൂർ രജനീഷ് ചാക്യാർ ശ്രീരാമനായും ഡോ. അപർണ്ണ നങ്ങ്യാർ ലളിതയായും അമ്മന്നൂർ മാധവ് ചാക്യാർ ലക്ഷ്മണനായും അരങ്ങത്ത് വന്നു. ഉണ്ണികൃഷ്ണൻ നമ്പ്യാർ,

പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾപ്ലാസയിൽ ടോൾ ഈടാക്കുന്നത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒഴിവാക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യൂ അധികൃതരുടെയും ടോൾ കമ്പനിയുടെയും യോഗത്തിന്റേതാണ് തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളും ടോൾ ബൂത്തിലൂടെ പല തവണ കടന്നു പോകേണ്ട സാഹചര്യമുണ്ട്. ഇവരെ ടോൾ പിരിവിൽ നിന്ന് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കി. പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന

തൃശൂർ ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ട്

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിൽ കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ആഗസ്റ്റ് 14 ബുധനാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  (115 മില്ലിമീറ്റർ മുതൽ 204.5 മി.മീ. വരെ മഴ). സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുടയിൽ തിങ്കളാഴ്ച 29.1 മില്ലി മീറ്റർ മഴയും, ചൊവാഴ്ച 14.7 മില്ലി

ഒരു വർഷത്തെ എം.പി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്‍റ്

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക ഇന്നസെന്‍റ് സംഭാവന നൽകി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കളക്ടറേറ്റിലെത്തി അദ്ദേഹം ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി. 25000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ

തെക്കേ താണിശ്ശേരിയിൽ 260 ഓളം വീടുകൾ 4 ദിവസങ്ങളായി വെള്ളത്തിൽ, കെ എൽ ഡി സി ബണ്ടിൽ ജിയോ ചാക്കുകൾ ഇട്ട് ഉയരം കൂട്ടും

താണിശ്ശേരി : കെ.എൽ.ഡി.സി. ബണ്ടിന്‍റെ ഉയരം കുറഞ്ഞ ഭാഗങ്ങളിലൂടെ വെള്ളം പുറത്തേക്ക് തള്ളി പടിയൂർ, കാട്ടൂർ , കാറളം പഞ്ചായത്തുകളുടെ പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ചൊവാഴ്ച രാവിലെ കെ.എൽ.ഡി.സിയിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അടിയന്തിരമായി ഇന്നുതന്നെ ബണ്ടിൽ ജിയോ ചാക്കുകൾ ഇട്ട് ഉയരംകൂട്ടാൻ തീരുമാനമായി. മുള, പനമ്പ്, എന്നിവ കെട്ടി അതിൽ ജിയോ ചാക്കുകൾ സ്ഥാപിക്കാനാണ് നീക്കം. കെ.എൽ.ഡി.സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

മുസാഫരിക്കുന്നിലെ മണ്ണിടിച്ചില്‍ മൂലം അപകടസ്ഥിതിയിലായ പ്രദേശങ്ങള്‍ ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

വെള്ളാങ്ങല്ലൂര്‍ : പതിവില്ലാതെ കുന്നിന്‍ മുകളില്‍ പലയിടത്തും ഉറവകള്‍ പ്രത്യക്ഷപ്പെട്ട് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മുസാഫരിക്കുന്ന് പ്രദേശം കളക്ടര്‍ എസ്. ഷാനവാസ് സന്ദര്‍ശിച്ചു. നാലും അഞ്ചും സെന്റില്‍ താമസിക്കുന്ന പ്രദേശത്തെ നിരവധി പേരുടെ വീടുകളാണ് മുപ്പതടിയോളം താഴ്ചയിലുള്ള വലിയ കുഴികള്‍ക്കരികില്‍ ഉള്ളത്. മഴ കനത്താല്‍ ഇവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പതിവ് .ഇത്തവണ മഴ ശക്തിയായതോടെ പ്രദേശത്തെ അപകടാവസ്ഥ രൂക്ഷമായി. പലയിടങ്ങളില്‍ മണ്ണിടിഞ്ഞു. വീടുകള്‍ ചരിഞ്ഞ് അപകടസ്ഥിതിയിലായവരുണ്ട്. പതിവില്ലാതെ

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും അവധി

ഇരിങ്ങാലക്കുട : ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും സ്കൂളുകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ആഗസ്റ്റ് 14 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

‘പുസ്തകങ്ങൾ അതിജീവനത്തിന്’ പദ്ധതി ഉദ്ഘാടനം ചെയ്തു

പട്ടേപ്പാടം : സ്വകാര്യ വ്യക്തികളിൽനിന്നും പുസ്തകങ്ങൾ ശേഖരിച്ച് പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്ത് സംഭാവന സ്വീകരിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിന് പട്ടേപ്പാടം താഷ്ക്കന്‍റ് ലൈബ്രറി ആവിഷ്കരിച്ച ‘പുസ്തകങ്ങൾ അതിജീവനത്തിന്' എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ എം.എ. സലീമിനു ആദ്യ പുസ്തകം നൽകി നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ആമിന അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.

പോലീസ് സ്റ്റേഷനും വെള്ളത്തിൽ

കാട്ടൂർ : കാട്ടൂർ മാർക്കറ്റ് കവലയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കാട്ടൂർ പോലീസ് സ്റ്റേഷനും. കഴിഞ്ഞ വർഷവും പോലീസ് സ്റ്റേഷൻ പ്രളയത്തിൽ മുങ്ങിയിരുന്നു. മുപ്പതിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. യൂണിഫോമിൽ സ്റ്റേഷനിൽ വരുവാനും പോകുവാനും ബുദ്ധിമുട്ടുണ്ട് . അടിയന്തരമായി പോകുവാനായി വാഹനം പാർക്ക് ചെയ്യുവാനും ഇപ്പോൾ സാധിക്കുന്നില്ല. ഇത്തവണ സ്റ്റേഷന് ചുറ്റും വെള്ളം കയറിയിട്ടുണ്ട്. അവശ്യ വസ്തുക്കൾ ഒന്നാം നിലയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിവസമായി മഴ മാറിനിന്നിട്ടും കാട്ടൂരിൽ വെള്ളം ഇറങ്ങാത്തത്‌

ടോവിനോയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ ഇരിങ്ങാലക്കുടയിൽ നിന്നും

ഇരിങ്ങാലക്കുട : ഒരു ലോറി നിറയെ വയനാട്ടിലെ ക്യാമ്പുകളിലെ പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കള്‍ ടോവിനോയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ നിന്നും കയറ്റി അയക്കുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ലഭിച്ച സാധനങ്ങളാണ് ചൊവാഴ്ച ഉച്ചയോടെ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ലോറിയിൽ കയറ്റി പ്രളയബാധിതര്‍ക്ക് അയക്കാൻ തയാറാക്കിയത്.

Top