വീട്ടിലെ ജലത്തിന്‍റെ ഗുണനിലവാരം അറിയണോ? ജല അതോറിട്ടി സൗജന്യമായി സഹായിക്കും

ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും. വീടുകളിലെ കിണർ ജലവും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ജലവിഭവ മന്ത്രി നിർദ്ദേശിച്ചു.

200 വർഷത്തിലധികം പഴക്കമുള്ള കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടത്തിൽ വിള്ളൽ, പ്രവർത്തനം നാളെ മുതൽ വിശ്രമകേന്ദ്ര കെട്ടിടത്തിലേക്ക്

ഇരിങ്ങാലക്കുട : ഏറെ ചരിത്ര പ്രാധാന്യമുള്ള 200 വർഷത്തിലധികം പഴക്കമുള്ള കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വിള്ളൽ വീണതിനെതുടർന്ന് അപകടാവസ്ഥയിൽ. ചൊവ്വാഴ്ച കൊട്ടിലാക്കൽ പറമ്പിലെത്തന്നെ വിശ്രമകേന്ദ്ര കെട്ടിടത്തിലേക്ക് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് മാറ്റി പ്രവർത്തിക്കുമെന്ന് അടിയന്തരമായി ചേർന്ന ദേവസ്വം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട ഫയലുകളും മറ്റു രേഖകളും ഇന്നുതന്നെ മാറ്റി തുടങ്ങും. സരസ്വതി മണ്ഡപം, തേവാരകെട്ട് എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടെന്നും, എങ്ങിനെയാണോ കൂത്തമ്പലത്തിന്‍റ പ്രാധാന്യം , അതുപോലെ

ചൊവ്വാഴ്ച തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇരിങ്ങാലക്കുട : വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ആഗസ്റ്റ് 13 ചൊവ്വാഴ്ച തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

രക്ഷാപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വിവിധ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കണം. പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ചികിത്സതേടണം. വീടിന്റെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയിൽ ഉള്ളതിനാൽ ശരീരത്തിൽ മുറിവേൽക്കാതെ ശ്രദ്ധിക്കണം. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ അവയുടെ ആഴം അറിയാതെ

Top