നഗരസഭ പരിധിയിൽ 6 ദുരിതാശ്വാസ ക്യാമ്പുകളിൽ 462 കുടുംബങ്ങളിലെ 1481 പേർ

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽപെട്ട 462 കുടുംബങ്ങളിലെ 1481 പേർ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ 6 ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നു. ഇതിൽ 616 പുരുഷന്മാർ, സ്ത്രീകൾ 616 പേർ, കുട്ടികൾ 249 പേർ. മൂർക്കനാട് സെന്റ് ആന്റണീസ് എൽപി സ്കൂൾ ക്യാമ്പിൽ 117 കുടുംബങ്ങളിൽ നിന്നായി 366 പേർ, മാപ്രാണം സെന്റ് സേവ്യേഴ്സ് എൽപി സ്കൂൾ ക്യാമ്പിൽ 97 കുടുംബങ്ങളിൽ നിന്നായി 312 പേർ, കരുവന്നൂർ പ്രിയദർശിനി ഹാളിൽ 27 കുടുംബങ്ങളിൽ നിന്നായി

റോഡുകളിൽ പലതിലും വെള്ളം കയറി തുടങ്ങിയെങ്കിലും പ്രധാന റോഡുകൾ സുരക്ഷിതം

ഇരിങ്ങാലക്കുട : ഞായറാഴ്ച രാവിലെ വരെ ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് 147 മില്ലിമീറ്റർ മഴ. ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ പലതിലും വെള്ളം കയറി തുടങ്ങിയെങ്കിലും ഗതാഗതത്തിന് തടസ്സം ഇല്ല. മുരിയാട് കായലിൽ ക്രമാതീതമായി വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും തൊമ്മാന വഴി കടന്നുപോകുന്ന ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത സുരക്ഷിതമാണ്. ഈ പാതയിൽ വെള്ളം കയറിയെന്ന പ്രചാരണം തെറ്റാണ്. തൊമ്മനയിൽ നിന്ന് കെ.എൽ.ഡി.സി ബണ്ട് ആരംഭിക്കുന്നിടത്ത് ബണ്ട് പൂർണമായി വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാന പാതയിൽ പലയിടത്തും

Top