ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സഹായത്തിനായി മുകുന്ദപുരം താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രളയത്തിലകപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസില്‍ കളക്ഷന്‍ സെന്ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍  04802825259 . കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇരിങ്ങാലക്കുടയിലെ സന്നദ്ധപ്രവര്‍ത്തകരുടെ യോഗത്തിലാണ് കളക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനകം തുടങ്ങിയിട്ടുള്ള 45 ദുരിതാശ്വാസ ക്യാമ്പിലേക്കും ആവശ്യമായ വോളണ്ടിയര്‍മാരെ കൊടുക്കാനും യോഗം തീരുമാനിച്ചു. 30 തില്‍പരം സന്നദ്ധസംഘടനകളില്‍ നിന്ന് നൂറോളം വോളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയത് കഴിഞ്ഞു. ദുരിതാശ്വാസ

പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ എം.എൽ.എ. സന്ദർശിച്ചു

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ വെള്ളപ്പൊക്കക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ മാറ്റിത്താമസിപ്പിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ സന്ദർശിച്ചു. ക്യാമ്പുകളിൽ എത്തിയവർക്ക് അടിയന്തിരമായി ഭക്ഷണം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണമെന്ന് വിവിധ ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദ്ദേശം നൽകി.ഭക്ഷണം പാകം ചെയ്യുന്നതിന് പാചക വാതക സിലിണ്ടറുകൾ അടിയന്തിരമായി ലഭ്യമാക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയിൽ പുതിയതായി രണ്ട് ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും, ആരോഗ്യ പ്രവർത്തകരും ക്യാമ്പുകളിലെത്തി വൈദ്യപരിശോധന

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമ വികസന വകുപ്പിന് കീഴിലുളള ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

കാലവർഷക്കെടുതിയും പ്രകൃതി ദുരന്തവും നേരിടുന്ന സാഹചര്യത്തിൽ ഗ്രാമവികസന വകുപ്പിന് കീഴിലുളള ജില്ലാ/ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തിലുളള എല്ലാ ഓഫീസുകളും ആഗസ്റ് 15 വരെയുളള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ഗ്രാമവികസന കമ്മീഷണർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ഓഫീസ് മേധാവിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണം. ജില്ലാ കളക്ടറുടേയും ജില്ലാ ദുരന്തനിവാരണ സെല്ലിന്റെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അറിയിച്ചു. ദുരിതാശ്വാസ

Top