കഴിഞ്ഞ പ്രളയകാലത്ത് കവിഞ്ഞൊഴുകിയ താണിശ്ശേരി ഹരിപുരം കെ.എൽ.ഡി.സി ബണ്ട് ഒരു വർഷമായിട്ടും ഉയരംകൂട്ടിയില്ല, ഇത്തവണയും കവിഞ്ഞൊഴുകാൻ തുടങ്ങി

താണിശ്ശേരി : താണിശ്ശേരി ഹരിപുരം കെ എൽ ഡി സി കനാലിലൂടെ ഒഴുകി വന്ന പ്രളയജലം കനാലിന്‍റെ ഉയരം കുറവുള്ള ഭാഗങ്ങളിലൂടെ കരകവിഞ്ഞൊഴുകിയതാണ് കഴിഞ്ഞ വർഷം കാട്ടൂർ, കാറളം, എടത്തിരുത്തി പടിയൂർ, പൂമംഗലം, വള്ളിവട്ടം പഞ്ചായത്തുകളിൽ നിന്നായി ഇരുപതിനായിരത്തോളം ആളുകളെ ക്യാമ്പുകളിൽ എത്തിച്ചത്. ഇത്രയും ഭീകരമായ അവസ്ഥയുണ്ടാക്കിയ ഈ കനാലിൽ അന്നത്തെ പ്രളയത്തിന് ശേഷം ഒരു അറ്റകുറ്റ പണി പോലും ചെയ്യാത്ത ഉദ്യോഗസ്ഥ ഭരണത്തല അനാസ്ഥ കാരണം ഇത്തവണയും വെള്ളിയാഴ്ച

റേഷൻ വിതരണം

ഇരിങ്ങാലക്കുട : ആഗസ്റ്റിൽ റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി. ഗ്രാം ഗോതമ്പും കി. ഗ്രാമിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം കിലോഗ്രാമിന് നാല് രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് കാർഡിന്

സീറോ റാബീസ്- സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ 11ന്

ഇരിങ്ങാലക്കുട : പേവിഷ നിർമാർജനയജ്ഞത്തിന്‍റെ (സീറോ റാബീസ്) ഭാഗമായി വെറ്ററിനറി ഡോക്ടർമാരുടെ സംസ്ഥാന സംഘടനയായ CAPAK ന്‍റെ ആഭിമുഖൃത്തിൽ മൃഗ സംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ പതിനായിരം നായ്ക്കൾക്ക് സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇരിങ്ങാലക്കുട മേഖല പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകളും ഇരിങ്ങാലക്കുട ഇന്ത്യൻ സീനിയർ ചേംബറിന്‍റെ സഹകരണത്തോടെ ആഗസ്റ്റ് 11 ഞായറാഴ്‌ച 3 മണിക്ക് ഇരിങ്ങാലക്കുട വെറ്ററിനറി പോളി ക്ലിനിക്കിൽ തൃശൂർ എം.പി. ടി.എൻ.പ്രതാപൻ

ഇരിങ്ങാലക്കുടയിൽ 141 മില്ലിമീറ്റർ റെക്കോർഡ് മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു, ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : അതിശക്തമായ 141 മില്ലിമീറ്റർ മഴ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ഒറ്റദിവസം രേഖപ്പെടുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് 115 മില്ലിമീറ്റർ മുതൽ 204.5 മി.മീ. വരെ മഴയെയാണ് അതിശക്തമായത് എന്ന് പറയുന്നത്. പടിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ചെട്ടിയാൽ ഭാഗത്തുനിന്നും നാലു കുടുംബങ്ങൾ , പത്തനങ്ങാടി ഭാഗത്തുനിന്നും നാലു കുടുംബങ്ങൾ, കാക്കാത്തുരുത്തിയിൽനിന്നും 2 കുടുംബങ്ങൾ എന്നിവർ

പ്രളയപ്പേടിയിൽ പെട്രോൾ ക്ഷാമം ഭയന്ന് പമ്പുകളിൽ തിക്കും തിരക്കും

ഇരിങ്ങാലക്കുട : കഴിഞ്ഞ മഹാപ്രളയകാലത്തിലെ പെട്രോൾ ക്ഷാമം ഓർമയിൽനിന്നും മായാത്തവർ, കനത്ത മഴ തുടരുന്നതിനാൽ ഇത്തവണയും സമീപ ജില്ലയിൽ പ്രളയം മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടാൽ പെട്രോൾ, ഡീസൽ വിതരണത്തിന് ക്ഷാമം നേരിടുമെന്ന ഭീതിയിൽ ഇരിങ്ങാലക്കുടയിലെ പമ്പുകളിൽ രാവിലെ മുതൽ തിരക്ക് രൂക്ഷമായി. ഇരുചക്ര വാഹനങ്ങളും, സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും കൂട്ടത്തോടെ ഇന്ധനം വാങ്ങിക്കാൻ എത്തിയതാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കിയത്. എന്നാൽ ഇത്തരത്തിൽ ഒരു ഭയം വേണ്ടന്നാണ് വിതരണക്കാർ പറയുന്നത്. ഒരു

യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനമായ ആഗസ്റ്റ് 9ന് രാജീവ്ഗാന്ധി മന്ദിരത്തിൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ്‌ തേറാട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, അസറുദ്ധീൻ, സതീഷ് പോറത്തുശ്ശേരി, പ്രവീൺസ്ഞാറ്റുവെട്ടി, സനൽ കല്ലൂക്കാരൻ, നിമിൽ ജോ ആന്റണി, അജിത് പുതുവീട്ടിൽ, അമൽ പീറ്റർ കാട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

കോണത്തുകുന്നിൽ സ്കൂളിന്‍റെ മതിൽ ഇടിഞ്ഞു കൊടുങ്ങലൂർ – ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ ഗതാഗത തടസം

വെള്ളാങ്ങല്ലുർ : കനത്ത മഴയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോണത്തുകുന്നിൽ സ്കൂളിന്‍റെ കോൺക്രീറ്റ് മതിൽ റോഡിലേക്ക് ഇടിഞ്ഞു കൊടുങ്ങലൂർ - ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ ഗതാഗതതടസം ഉണ്ടായി. വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. വൈദ്യുതി പോസ്റ്റുകളും റോഡരികിൽ വീണു കിടക്കുന്നുണ്ട്.

Top