പതിനഞ്ചുവർഷത്തിനു ശേഷം കൂടൽമാണിക്യത്തിൽ ശൂർപ്പണഖ നിണമണിയുന്നു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ 15 വർഷങ്ങൾക്കു ശേഷം നിണമണിഞ്ഞ ശൂർപ്പണഖാങ്കം കൂടിയാട്ടം ആഗസ്റ്റ് 9 ന് അരങ്ങിലെത്തുന്നു. കൂടിയാട്ട ആസ്വാദക സമിതി നടത്തുന്ന ഈ പരിപാടിയിൽ വെള്ളിയാഴ്ച വൈകിട്ട് കൂടിയാട്ട ആചാര്യന്മാരായ അമ്മന്നൂർ പരമേശ്വരചാക്യാർ, പദ്മഭൂഷൺ അമ്മന്നൂർ മാധവചാക്യാർ പദ്മശ്രീ.അമ്മന്നൂർ കൊച്ചുകുട്ടൻ ചാക്യാർ എന്നിവരെ കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ.ഏറ്റുമാനൂർ പി കണ്ണൻ അനുസ്മരിയ്ക്കുന്നു. ഇക്കൊല്ലത്തെ കേന്ദ്രസംഗീതനാടക്ക്കാദമി ബഹുമതിയ്ക്ക് അർഹനായ അമ്മന്നൂർ കുട്ടൻചാക്യാരെ കൂടൽമാണിക്യം ചെയർമാൻ യു.പ്രദീപ്മേനോൻ,

ആളൂർ ഗ്രാമപ്പഞ്ചായത്തിൽ ‘കുടുംബശ്രീ മാട്രിമോണി’ തുടക്കം കുറിച്ചു

കല്ലേറ്റുംകര : ആളൂർ ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീ മാട്രിമോണി എന്ന നൂതന സംരംഭം തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി ജെ നിക്സൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത സുബ്രഹ്മണ്യൻ , സി ഡി എസ് ചെയർപേഴ്സൺ രതി സുരേഷ് , പോർക്കുളം മാട്രിമോണി സംരംഭക സിന്ധു, വാർഡ്

ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച പോട്ട മൂന്നുപീടിക, പൊറത്തിശ്ശേരി മിനി സിവിൽ സ്റ്റേഷൻ, മുരിയാട് കാരൂർ കൊപ്രക്കളം, ഈസ്‌ററ് പഞ്ഞപ്പിള്ളി പാറേക്കാട്ടുകര, പുല്ലൂർ അപകട വളവ്, കാട്ടൂർ ഗവ. ഹോസ്പിറ്റൽ എന്നീ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  വെള്ളാഞ്ചിറ റെയിൽവേഗേറ്റ് മുതൽ പറമ്പി ഇറിഗേഷൻ

കനത്ത മഴ, വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് 9 വെള്ളിയാഴ്ച തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

വീടുകളിലെ മാലിന്യ സംസ്കരണം – അവബോധന ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വീടുകളിലെ മാലിന്യ സംസ്കരണം എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ് കെ ഡി ക്ലാസ് നയിച്ചു. പുതിയതായി എൻ.എസ്.എസ് അംഗത്വം എടുത്തവരുടെ എൻറോൾമെൻറ്, പച്ചക്കറി വിത്ത് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടിവി, ബാസില ഹംസ,

സെന്‍റ് ജോസഫ്‌സ് കോളേജിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും തൃശ്ശൂർ ഐ.എം.എ. ബ്ലഡ് ബാങ്കുമായി സഹകരിച്ച് കോളേജിൽ രക്തഗ്രൂപ്പ് നിർണ്ണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥൻ ഡോ. എസ് എം ബാലഗോപാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി.വി, ഡോ. സിസ്റ്റർ ഫ്ലവറിറ്, ബാസില ഹംസ, അനഘ ടി

ഇരിങ്ങാലക്കുടയിൽ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയും കാറ്റിനെയും തുടർന്ന് ഇരിങ്ങാലക്കുട മേഖലയിൽ നാശനഷ്ടങ്ങൾ. പലയിടത്തും മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പോസ്റ്റുകൾ ഒടിഞ്ഞു വൈദ്യുതിബന്ധം താറുമാറായി. പുല്ലൂർ സംസ്ഥാന പാതയിൽ പുളിഞ്ചുവടിൽ മരം വീണു ഗതാഗത തടസപ്പെട്ടു. വെസ്റ്റ് കോമ്പാറ തെക്കുട്ട് അരവിന്ദാക്ഷന്‍റെ പറമ്പിലെ മഹാഗണി മരം കാറ്റിൽ കടപുഴകി അയൽവാസിയുടെ വീടിനുമുകളിൽ പതിച്ചു. ഉണ്ണായിവാരിയർ കലാനിലയം റോഡിനിനു സമീപം മരം വീണു ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന

വിദ്യാത്ഥികൾക്കായി സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. യു.പി., ഹൈസ്ക്കൂൾ, ഹയർ സെക്കൻററി / കോളേജ് എന്നി മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആഗസ്റ്റ് 15 ഉച്ചക്ക് 1:30 ന് കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാത്ഥികൾ 13ന് വൈകുന്നേരം 5 മണിക്കകം 9946732675 , 8547129257 എന്ന നമ്പറിൽ ബന്ധപ്പേടേണ്ടതാണ്.

ജമ്മുകാശ്മീരിനെ രണ്ടാക്കിയ ജനാധിപത്യഹത്യക്കെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്രകടനം

ഇരിങ്ങാലക്കുട : ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്മീരിനെ രണ്ടാക്കിയ ജനാധിപത്യഹത്യക്കെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ പ്രകടനവും ആല്‍ത്തറയ്ക്കല്‍ പൊതുയോഗവും നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ കെ.യു അരുണന്‍ എംഎല്‍എ, പി മണി, ടി കെ സുധീഷ്, അഡ്വ കെആര്‍ വിജയ, സിദ്ധാര്‍ത്ഥന്‍ പട്ടേപാടം എന്നിവര്‍ സംസാരിച്ചു.വിഎ മനോജ്കുമാര്‍ സ്വാഗതവും രാജു പാലത്തിങ്ങല്‍

Top