തൃശൂർ ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട്; വെള്ളിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

മഴ ശക്തമായ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ആഗസ്റ്റ് 8 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലിമീറ്റർ മുതൽ 204.5 മി.മീ. വരെ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 9 ന് തൃശൂർ ജില്ലയിൽ യെൽലോ അലർട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വിജ്ഞാനോത്സവം 2019. ഇരിങ്ങാലക്കുട മേഖലാതല അദ്ധ്യാപക പരിശീലനം നടന്നു

ഇരിങ്ങാലക്കുട : വിജ്ഞാനോത്സവം 2019-ന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലാതല അദ്ധ്യാപക പരിശീലനം ബി.ആർ.സിയിൽ നടന്നു. എം.കെ. ചന്ദ്രൻ മാഷ്, കെ.മായ ടീച്ചർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു. ഒ.എൻ. അജിത്കുമാർ, ജയ്മോൻ സണ്ണി, ദീപ ആൻറണി എന്നിവർ നേതൃത്വം നൽകി.

കാശ്മീരിന്‍റെ പ്രത്യേക പദവി മാറ്റിയ ബി.ജെ.പി സർക്കാരിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയ ബി.ജെ.പി സർക്കാരിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി  ജനറൽ സെക്രട്ടറി എം.പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി. വി ചാർളി നഗരസഭാ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു, കെ. കെ ജോൺസൺ, സോമൻ ചിറ്റെയത്, ജോസഫ് ചാക്കോ, എം.ആർ. ഷാജു, സുജ സഞ്ജീവ്കുമാർ, തോമസ് തത്തംപിള്ളി, പി.ജെ തോമസ്, ധീരജ്‌ തേറാട്ടിൽ, പ്രിവിൻസ് ഞാറ്റുവെട്ടി,

പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച നിർവഹിക്കും

ഇരിങ്ങാലക്കുട : പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച പോട്ട മൂന്നുപീടിക, പൊറത്തിശ്ശേരി മിനി സിവിൽ സ്റ്റേഷൻ, മുരിയാട് കാരൂർ കൊപ്രക്കളം, ഈസ്‌ററ് പഞ്ഞപ്പിള്ളി പാറേക്കാട്ടുകര, പുല്ലൂർ അപകട വളവ്, കാട്ടൂർ ഗവ. ഹോസ്പിറ്റൽ എന്നീ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ആഗസ്റ്റ് 10 നായിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആദ്യം തീരുമാനിച്ചിരുന്നത്.

Top