ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ വിതരണം ചെയ്തവർക്ക് തിരികെ അയച്ച് വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ അറിയിക്കണമെന്നും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. Diclofenac Sodium Gastro Resistant Tablets IP 50 mg: Vivek

ശൂർപ്പണഖാങ്കം കൂടിയാട്ടം ശ്രീരാമൻ പുറപ്പാട് അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ആഗസ്റ്റ് 6 മുതൽ 9 വരെ ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിൽ വൈകിട്ട് 6:30ന് ശൂർപ്പണഖാങ്കം കൂടിയാട്ടം നിർവ്വഹണസഹിതം അരങ്ങേറുന്നു. കൂടിയാട്ട ആസ്വാദകസമിതിയാണ് കൂടിയാട്ടം സംഘടിപ്പിയ്ക്കുന്നത്. ചൊവാഴ്ച ശൂർപ്പണഖാങ്കം കൂടിയാട്ടം ശ്രീരാമൻ പുറപ്പാട് അരങ്ങേറി. പഞ്ചവടിയിലെത്തുന്ന ശ്രീരാമൻ ലക്ഷ്മണൻ നിർമ്മിച്ച പർണ്ണശാലയിൽ സീതയോടു കൂടി ഗോദാവരീ നദിയിലെ ജലകണങ്ങളിൽ തട്ടി വരുന്ന മന്ദവായു ഏറ്റ് സുഖമായിരിയ്ക്കുന്നു. പഞ്ചവടി രാക്ഷസന്മാർ നിറഞ്ഞ സ്ഥലമാണെന്നറിഞ്ഞ് വളരെ

മഴക്കുഴിയിലും ഒതുങ്ങാതെ കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിവാദത്തിന് കാനയിലേക്ക് ഒഴുക്കിയപ്പോൾ ശമനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുകിട്ടിയ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രവർത്തിക്കുന്ന കച്ചേരിവളപ്പിലെ വെള്ളക്കെട്ടിനെ തുടർന്ന് നഗരസഭയും ദേവസ്വവും അഭിഭാഷകരും തമ്മിലുണ്ടായ തർക്കങ്ങൾക്ക് ശമനം. മഴക്കുഴിയിലും ഒതുങ്ങാതെ കച്ചേരിവളപ്പിലെ വെള്ളക്കെട്ട് ആർ.ഡി.ഓ ഇടപെട്ട് ദേവസ്വവും നഗരസഭ അധികൃതരും തമ്മിൽ കൂടിയാലോചിച്ചു എടുത്ത ധാരണ പ്രകാരം പൊതുകാനയിലേക്ക് ഒഴുകാൻ തീരുമാനമായി. ഇതിന്‍റെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് തോട്കിറി, പൊതുകാനയുടെയും മതിലിന്‍റെയും കോൺക്രീറ്റ് പൊളിച്ചു അടുത്തദിവസം പൈപ്പ്

പാറപ്പുറത്തു വാമനൻ നമ്പൂതിരി അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രഗത്ഭ നാടക നടനും, കൂടൽമാണിക്യം ക്ഷേത്രത്തിലെ കീഴ്ശാന്തിയുമായിരുന്ന പാറപ്പുറത്തു വാമനൻ നമ്പൂതിരി (78) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 11 മണിക്ക് പടിഞ്ഞാറേ നടയിലുള്ള വീട്ടുവളപ്പിൽ നടക്കും.ഹിന്ദി അദ്ധ്യാപകനായി ഇരിങ്ങാലക്കുടയിലും, ഡൽഹിയിലും സേവനമനുഷടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട യോഗക്ഷേമ ഉപസഭ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ പരേതയായ ശ്രീദേവി അന്തർജ്ജനം, മകൾ മഞ്ജുലത, മരുമകൻ തൃശൂർ മിഥുനപ്പിള്ളി ശങ്കരൻ നമ്പൂതിരി.

മഹാശ്രീചക്രപൂജ ഇരിങ്ങാലക്കുടയിൽ ഓഗസ്റ്റ് 18ന്

ഇരിങ്ങാലക്കുട : ശ്രീ ചക്ര ചണ്ഡികയും ഭാരതീയ കലാക്ഷേത്രയും സംയുക്തമായി ആഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് പൈങ്ങാവേലി ശ്രീനിവാസൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാശ്രീചക്രപൂജ നടത്തുന്നു. പോട്ട മൂന്നുപീടിക സംസ്ഥാന പാതയിൽ കാക്കാത്തുരുത്തി റോഡിലുള്ള ഭാരതീയ കലാ ക്ഷേത്രത്തിലാണ് പൂജ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8547561247

ബക്രീദ്: ആഗസ്റ്റ് 12ന് അവധി

ഇദ്-ഉൽ-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12 തിങ്കളാഴ്ച സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി.

വാതിൽമാടം കോളനി പരിസരത്ത് മണ്ണിടിച്ചൽ തുടരുന്നു, സംരക്ഷണഭിത്തി നിർമ്മാണം വാഗ്ദാനം മാത്രമായി നിൽക്കുന്നു

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭയിലെ മാപ്രാണം വാതിൽമാടം കോളനി പരിസരത്ത് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചൽ. അറക്കൽ സുഹറയുടെ വീടിനു സമീപമാണ് മണ്ണിടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം വാഗ്ദാനം മാത്രമായി നിൽക്കുന്നു. എട്ടു വർഷങ്ങൾക്ക് മുൻപ് ഇവിടെ വ്യാപകമായി മണ്ണിടിഞ്ഞതിനെ തുടർന്ന് കൂടാരത്തിൽ മണി എന്നയാളുടെ വീട് പൂർണ്ണമായി തകർന്നിരുന്നു. 2016 -17 ൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ എ അരുണൻ

സി.ഐ.എസ്.സി.ഇ നോർത്ത് സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മുകുന്ദപുരം പബ്ലിക് സ്കൂളിന് വിജയത്തിളക്കം

ഇരിങ്ങാലക്കുട : കോഴിക്കോട് നടന്ന സി.ഐ.എസ്.സി.ഇ നോർത്ത് സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നടവരമ്പിലെ മുകുന്ദപുരം പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച 14 വിദ്യാർത്ഥികൾ ഗോൾഡ് മെഡൽ കരസ്ഥമാക്കി. അഭിനവ് ഇ ജെ, വിഷ്ണു എം ബാബുരാജ്, കാർത്തിക് ഒ എസ്, അനന്ദിത കെ എസ്, ദേവി നന്ദന പി ആർ, മാളവിക പി ആർ, ശിവ കൃഷ്ണ, അനു കൃഷ്ണ പി എം, റോഷൻ കെ എ, മുഹമ്മദ് ഖലീഫ ഓ

കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് 45-ാം വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ നാൽപത്തഞ്ചാം വാർഷിക സമ്മേളനം കെ.പി. സി. സി ജനറൽ സെക്രട്ടറി എം. പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. പതിനൊന്നാം ശമ്പള പരിഷ്കരണം അടിയന്തിരമായി അനുവദിക്കണമെന്നും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു മാത്രമേ മെഡിസെപ് പദ്ധതി നടപ്പിലാക്കാവു എന്നും, പതിനൊന്നാം ശമ്പളപരിഷ്കരണം കുടിശ്ശികയായതിനാൽ ഇടക്കാല ആശ്വാസവും പുതിയ ക്ഷാമബത്തയും അനുവദിക്കണമെന്നും ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന

നടവരമ്പ് പൊയ്യചിറ പെരുംതോട് കരകവിഞ്ഞ് അമ്പതോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ

നടവരമ്പ് : കഴിഞ്ഞ പ്രളയക്കെടുതിയിൽ മുങ്ങി പോയ പ്രദേശങ്ങളിൽ ഒന്നായ നടവരമ്പ് ചിറവളവ് പുഞ്ചപ്പാടം പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന മഴയിൽ നടവരമ്പ് പൊയ്യചിറയിൽ നിന്ന് വരുന്ന പെരുംതോട് കരകവിഞ്ഞ് അമ്പതോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായി. ഇരുപതിലധികം വർഷങ്ങളായി ഈ പെരുംതോടിന്റെ ആഴമെടുത്തിട്ടെന്നും അതിനാലാണ് പലയിടങ്ങളിലും മണ്ണ്മൂടി വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ വിഷയം വേളൂക്കര പഞ്ചായത്തിൽ അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ കയ്യോഴിയുകയും ഇറിഗേഷൻ വകുപ്പാണ് ഇത്തരം പ്രവർത്തികൾ ചെയ്യേണ്ടത്

Top