ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ആഗസ്റ്റ് 8ന് സ്‌പോട്ട് അഡ്മിഷൻ

അറിയിപ്പ് : ഈ വർഷത്തെ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് ഡിഎൽഡി (ടിടിസി) പ്രവേശനത്തിനുളള നിലവിലുളള ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ അസ്സൽ രേഖ സഹിതം ആഗസ്റ്റ് എട്ട് രാവിലെ 11 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തണം. ഫോൺ: 04872360810

സെന്‍റ് ജോസഫ്‌സ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി. 2017-18 ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. 350 വിദ്യാര്‍ത്ഥിനികള്‍ചടങ്ങില്‍ പങ്കെടുത്തു. കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി റിസർച്ച് ഡിനും കണ്‍ട്രോളര്‍ ഓഫ് എക്സാക്സാമിനേഷനുമായ ഡോ. വൃന്ദ വി. നായര്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ഇസബെല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

കാർഷികാവശ്യങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ സൗകര്യം

ഇരിങ്ങാലക്കുട : കിസാൻ ക്രെഡിറ്റ് കാർഡ് ഇതുവരെ എടുത്തിട്ടില്ലാത്ത കർഷകർക്ക് കാർഡുകൾ എടുക്കാൻ സൗകര്യം. ഇതിനായി ജില്ലകൾ തോറും ക്യാമ്പുകൾ നടത്തും. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, ആധാർകാർഡ് എന്നീ രേഖകൾ ബാങ്കിൽ ഹാജരാക്കി അപേക്ഷ നൽകണം. 160000 രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. സ്വന്തം കൃഷിയിടത്തിൽ കൃഷി നടത്തുന്നവർക്ക് വീടിനടുത്തുള്ള ബാങ്കുകളുമായി ബന്ധപ്പെട്ട് കിസാൻ ക്രെഡിറ്റ് കാർഡ് കരസ്ഥമാക്കാം. ഭൂമിയുടെ

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു

അവിട്ടത്തൂർ: അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയിൽ നിന്നും നെൽക്കതിർ തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. അതിനു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു

പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ മിച്ചം വന്ന തുകകൊണ്ട് നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് സഹായം നൽകി

പൊറത്തിശ്ശേരി : പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സമാഹരിച്ച തുകയിൽ മിച്ചം വന്ന സംഖൃ നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും സ്കൂളിന് കവാട സമർപ്പണവും നടത്തി പൊറത്തിശ്ശേരി മഹാത്മാ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ മാതൃകയായി. സ്കൂൾ മാനേജർ എം. പി. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. ലോഗോ ഡിസൈൻ ചെയ്ത ഡെല്ല സുധീഷ്, ഗാനരചന നടത്തിയ ശിവൻ ചരുവിൽ, ബൈജു കൂനൻ

മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ഹാളിൽ നടന്നു വന്നിരുന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കലോത്സവം സമാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ശ്രീ കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ട് യു. പ്രദീപ് മേനോൻ നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.  സുരേഷ് പി. കുട്ടൻ, നളിനി ബാലകൃഷ്ണൻ, വിനോദ് എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും അഡ്വ. കെ.ജി. അജയകുമാർ നന്ദിയും പറഞ്ഞു

പടിയൂർ, പൂമംഗലം കോൾനിലങ്ങളിലെ തരിശു ഒഴിവാക്കി കൃഷിയോഗ്യമാക്കാൻ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് കേരള കർഷക സംഘം പൂമംഗലം പഞ്ചായത്ത് സമ്മേളനം

എടക്കുളം : പടിയൂർ, പൂമംഗലം കോൾനിലങ്ങളിലെ തരിശു ഒഴിവാക്കി കൃഷി യോഗ്യമാക്കാൻ സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് എടക്കുളത്ത് ചേർന്ന കേരള കർഷക സംഘം പൂമംഗലം പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഷൻമുഖം കനാൽ നവീകരണം ഉടൻ പൂർത്തീകരിച്ച് പെരുവല്ലിപാടം ഇരുപ്പൂ കൃഷിയോഗ്യമക്കൻ ലിഫ്റ്റ് ഇറിഗേഷൻ സാധ്യമാക്കുക, അവുണ്ടറചാൽ പാലം പണി തുടങ്ങുക എന്നി പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എടക്കുളം എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ

Top