അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് നിർത്തിവയ്ക്കുക, മെഡിസെപ്പ് സർക്കാർ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധർണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ ആർ മിനി അധ്യക്ഷയായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർമാരായ കെ എ നാസർ,

ഗ്രാമിക പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ ആഗസ്റ്റ് 3ന് പേർഷ്യൻ ചിത്രമായ ‘ഓഫ്സൈഡ്’

കുഴിക്കാട്ടുശേരി : ഗ്രാമിക പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ ആഗസ്റ്റ് മാസം വിഖ്യാതരായ 3 ഇറാനിയൻ സംവിധായകരുടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്‍ ഭാഗമായി ആഗസ്റ്റ് 3 ശനിയാഴ്ച വൈകീട്ട് 6:30ന് ജാഫർ പനാഹി സംവിധാനം ചെയ്ത പേർഷ്യൻ ചിത്രമായ 'ഓഫ്സൈഡ്' കുഴിക്കാട്ടുശേരി ഗ്രാമിക ഭവനിൽ സ്ക്രീൻ ചെയ്യുന്നു. സ്ത്രീകൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇറാനിൽ, ലോകകപ്പ് യോഗ്യതാ മത്സരം കാണാൻ ശ്രമിക്കുന്ന പെൺകുട്ടികളെക്കുറിച്ചുള്ള സിനിമയാണ് ഓഫ് സൈഡ്. സ്ത്രീകൾ

നാലമ്പല തീർഥാടകർക്ക് ഔഷധം നൽകി യോഗക്ഷേമ യുവജനസഭ

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെത്തിയ നാലമ്പല തീർഥാടകർക്ക് സൗജന്യമായി ഔഷധം നൽകി ഇരിങ്ങാലക്കുട യോഗക്ഷേമ യുവജനസഭ മാതൃകയായി. നാഗാർജുന ആയുർവേദ കമ്പനിയുമായി സഹകരിച്ചു നടത്തിയ ഔഷധ വിതരണം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യൂ പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. കർക്കിടകം 16 ഔഷധസേവ ദിനമായി ആചരിക്കുന്നത് ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഉപസഭ പ്രസിഡന്റ് കെ പി കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. യോഗക്ഷേമം ഉപസഭ കമ്മിറ്റി അംഗങ്ങളായ വി നാരായണൻ,

പ്രീ-ലിറ്റിഗേഷൻ മീഡിയേഷൻ ഹെൽപ്പ് ഡസ്‌ക് സേവനം കോടതികളിൽ ലഭിക്കും

ഇരിങ്ങാലക്കുട : വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണുകളിൽ പ്രീ-ലിറ്റിഗേഷൻ മീഡിയേഷൻ ഹെൽപ്പ് ഡസക് ക്ലിനിക്കുകൾ ആരംഭിക്കുന്നു. കോടതികളിൽ വ്യവഹാരം ബോധിപ്പിക്കുന്നതിനു മുൻപേ തന്നെ എതികർക്ഷികളുമായി മദ്ധ്യസ്ഥ ചർച്ച നടത്തി തീർപ്പാക്കുന്നതിനുളള സംവിധാനാണ് പ്രീ-ലിറ്റിഗേഷൻ മീഡിയേഷൻ. വിശദവിവരങ്ങൾ അതാതു കോടതികളിലെ ഹെൽപ്പ് ഡസക് ക്ലിനിക്കുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മീഡിയേഷൻ സെന്റുമായി ബന്ധപ്പെടുക. ഫോൺ: 04872360010

ടി.വി. ശങ്കരനാരായണ അയ്യർ (103) അന്തരിച്ചു

ഇരിങ്ങാലക്കുട : അയ്യങ്കാവ് ക്ഷേത്രത്തിനു സമീപം മണിഭവനിൽ ടി.വി. ശങ്കരനാരായണ അയ്യർ (103) അന്തരിച്ചു . ഭാര്യ പരേതയായ ചെമ്പകവലി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ . മക്കൾ ഡോ. രാജേന്ദ്രൻ , ടി.എസ്. ജയരാമൻ, ടി.എസ്. രാധാകൃഷ്ണൻ, തേജോവതി, വിജയലക്ഷ്മി, രാജേശ്വരി, രഞ്ജിനി, മരുമക്കൾ അന്നപൂർണി, പ്രസന്ന, ഉഷ, ഡോ. രാമചന്ദ്രൻ, സത്യമൂർത്തി, ഡോ. അനന്തരാമൻ, ഡോ. വെങ്കിടാചലം.

Top