റോഡിലെ വെള്ളക്കെട്ട് സമീപവാസി വഴി കൈയേറി നികത്തുന്നത് മൂലമെന്ന് ആർ.ഡി.യോക്ക് നാട്ടുകാരുടെ പരാതി

താണിശ്ശേരി : കാറളം പഞ്ചായത്തിലെ 11-ാം വാർഡ് താണിശ്ശേരി കല്ലട ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ പഞ്ചായത്ത് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിസരവാസികൾക്ക് വഴിനടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമീപത്തെ പുഞ്ചനിലത്തിലേക്കുള്ള വഴി സ്വകാര്യവ്യക്തി കയ്യേറി മൂടുവാൻ ശ്രമിക്കുന്നതുമൂലമാണ് വെള്ളം പാടത്തേക്ക് ഒഴുകാതെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്ന് നാട്ടുകാർ ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫീസിലും കാറളം പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. റോഡിലിലേക്ക് അതിർത്തി നിക്കി മണ്ണിട്ടത് മാറ്റി വഴി പുനഃസ്ഥാപിച്ചു റോഡിലെ

ക്രൈസ്റ്റ് കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി ആർ ക്ലാസെടുത്തു. സുപ്രീം കോടതി ഉത്തരവും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിർദ്ദേശമനുസരിച്ച് കോളേജിൽ റാഗിംഗ് വിരുദ്ധ സെൽ അധ്യയനവർഷത്തിന് ആരംഭംമുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആദ്യ വർഷ വിദ്യാർഥികൾക്ക് സുഖമായി പഠനം നടത്താൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അറിയിച്ചു. ഡോ. ബി പി അരവിന്ദ, പ്രൊഫ.

കൂടൽമാണിക്ക്യം ഇല്ലംനിറ തിങ്കളാഴ്ച, ഇതിനായി കൊട്ടിലാക്കൽ പറമ്പിൽ കൃഷിചെയ്ത നെൽകതിർ കൊയ്ത്ത് ഞായറാഴ്ച 10 മണിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്ക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ഓഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 9:05 മുതൽ 11 വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നഗര മണ്ണ് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. അന്നേ ദിവസം എതൃത്തപൂജ രാവിലെ 6 മണിക്കായിരിക്കും. ക്ഷേത്രം കിഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അന്നേ ദിവസം ക്ഷേത്രം തന്ത്രി നഗരമണ്ണ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇല്ലംനിറ നടക്കുന്നതാണ്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിലെ ഇല്ലം നിറക്കാവശ്യമായ

വിദ്യാലയത്തിന് ആൻഡ്രോയ്ഡ് ടെലിവിഷൻ നൽകി

അവിട്ടത്തൂർ : ആധുനിക ഡിജിറ്റൽ യുഗത്തിൽ അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാലയങ്ങളെ പഠന മികവിന്‍റെ വഴിത്താരയിലേക്ക് നയിക്കുന്നത്തിന്‍റെ ഭാഗമായി അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി സ്കൂളിലേക്ക് 50 ഇഞ്ച് ആൻഡ്രോയ്ഡ് ടെലിവിഷൻ നൽകി. പ്രൊഫ. കെ യു അരുണൻ എംഎൽഎ ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എൽ ജോസ് മാസ്റ്റർ സ്കൂളിന് ടി.വി കൈമാറി. സ്കൂൾ

ചെയിൻ സർവീസിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററിൽ നിന്നും പുറപ്പെട്ടിരുന്ന കോട്ടയം ഫാസ്റ്റ് പാസഞ്ചർ ആഗസ്റ്റ് 4 മുതൽ തൃശൂരിൽ നിന്നും

ഇരിങ്ങാലക്കുട : അവഗണനയുടെ തെളിവുമായി ഇടക്കാലത്ത് സബ് ഡിപ്പോയായി ഉയർത്തപ്പെടുകയും പിന്നിട് തരംതാഴ്ത്തപ്പെടുകയും ചെയ്യപ്പെട്ട ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെൻററിൽ നിന്ന് വീണ്ടും ഒരു ദീർഘദൂര സർവീസും കൂടെ ഇല്ലാതാക്കുന്നു. 14000 രൂപ വരെ കളക്ഷനുള്ള രാവിലെ 6:20 നുള്ള ഇരിങ്ങാലക്കുട - കോട്ടയം ഫാസ്റ്റ് പാസഞ്ചർ ആഗസ്റ്റ് 4 മുതൽ ഇരിങ്ങാലക്കുടയിൽ നിന്നായിരിക്കില്ല പുറപ്പെടുക, പകരം ചെയിൻ സർവീസിന്‍റെ ഭാഗമായി തൃശൂരിൽ നിന്നാണ് കോട്ടയത്തേക്ക് പുറപ്പെടുക. ചെയിൻ സർവീസിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ

മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവണ്മെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെയും വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെയും അധ്യാപിക -- രക്ഷാകർത്തൃ സമിതിയുടെയും ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 'മികവ് 2019' സംഘടിപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവച്ച വിദ്യാർത്ഥിനികളെ എം എൽ എ അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ്‌

Top