ദാരിദ്ര്യ ശമനത്തിന് 35000 രൂപയുടെ കഥകളി വഴിപാട്, കൂടൽമാണിക്യം ദേവസ്വം തീരുമാനം വിവാദത്തിലേക്ക്

ഇരിങ്ങാലക്കുട : അഭീഷ്ടസിദ്ധിക്കായി കൂടൽമാണിക്യം ദേവസ്വം തുടർന്നുപോരുന്ന കഥകളി വഴിപാടുകളിൽ ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളിക്ക് 35,000 രൂപയായി വർധിപ്പിച്ചതടക്കമുള്ള തീരുമാനം വിവാദത്തിലേക്ക്. കാലങ്ങളായി ഉണ്ണായിവാര്യർ കലാനിലയമാണ് കൂടൽമാണിക്യ ക്ഷേത്രത്തിലെ വഴിപാട് കഥകളികൾ നടത്തി വന്നിരുന്നത്. എന്നാൽ ദേവസ്വം കലാനിലയവുമായി ഇപ്പോൾ കരാർ പുതിക്കിയിട്ടില്ല, പകരം പുറമെയുള്ള കലാകാരന്മാർക്ക് നേരിട്ട് വഴിപാട് കഥകളി നടത്താൻ ഏൽപിക്കുകയാണുണ്ടായത്. കലാനിലയം വളരെ ചുരുങ്ങിയ ചിലവിൽ നടത്തിവന്നിരുന്ന വഴിപാട് കഥകളികൾ ഇപ്പോൾ ചെലവേറിയതും ഇതിനാലാണ്.

പൈപ്പ്‌പൊട്ടി വെള്ളമൊഴുകി റോഡിൽ അപകടക്കുഴി

ഇരിങ്ങാലക്കുട : കുട്ടൻകുളത്തിനു സമീപത്തുനിന്നും ആരംഭിക്കുന്ന പേഷ്കാർ റോഡരികിൽ പൈപ്പ്‌പൊട്ടി വെള്ളമൊഴുകി റോഡിൽ അപകടക്കുഴി രൂപപ്പെട്ടു. ആഴ്ചകളായി ഇവിടെ വെള്ളം പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട്. ഒരടിയോളം താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത് , ഇവിടെ റോഡിനു വീതികുറവും വലിയ വളവുമുണ്ട്. ഇതിനാൽ കാൽനടക്കാരും ഇരുചക്ര സവാരിക്കാരും അപകടത്തിൽപെടാൻ സാധ്യതയുണ്ട്. നാലമ്പല കാലമായതിനാൽ വാഹനത്തിരക്കും ഇപ്പോൾ ഈ വഴിയിലുണ്ട്.

സ്പ്ലാഷ് ജില്ലാതല ഉദ്ഘാടനം കരൂപ്പടന്നയിൽ

കരൂപ്പടന്ന :  . സംസ്ഥാന സർക്കാരിന്‍റെ നീന്തൽ പരിശീലന പദ്ധതിയായ സ്പ്ലാഷിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 2 ന് കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. സംസ്ഥാന സർക്കാർ യുവജന കാര്യാലയം വഴി തെരഞ്ഞെടുക്കപ്പെട്ട ഏജൻസികളിലൂടെ നടപ്പാക്കുന്ന നീന്തൽ പരിശീലനപദ്ധതിയാണ് സ്പ്ലാഷ്. അപ്രതീക്ഷിത ജല അപകടങ്ങൾ അതിജീവിക്കാൻ ആവശ്യമായ കഴിവുകൾ സ്‌കൂൾ കുട്ടികളിൽ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ആദ്യഘട്ടത്തിൽ തൃശൂർ, ഇടുക്കി, പാലക്കാട്, വയനാട്,

റോഡ് സുരക്ഷാ ആക്ഷൻ പ്ലാൻ: ഓഗസ്റ്റ് 5 മുതൽ 31 വരെ കർശന വാഹന പരിശോധന

ഇരിങ്ങാലക്കുട : അപകടങ്ങളും മരണങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യവുമായി റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കർശനമായി നടത്തും. ഓരോ തീയതികളിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാണ് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നത്.  ഓഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ സീറ്റുബെൽറ്റ് ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ

മുരിയാട് മേഖല കോൺഗ്രസ് കൂട്ടായ്മയുടെ ആദരണീയം 2019

മുരിയാട് : മുരിയാട് മേഖല കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരണീയം 2019 എന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എസ് അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. മുരിയാട് മണ്ഡലം പ്രസിഡൻറ് ഐ ആർ ജെയിംസ് അധ്യക്ഷത വഹിച്ചു. മേഖല വർക്കിംഗ് ചെയർമാൻ ജസ്റ്റിൻ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കലാ കായിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങള ആദരിക്കുകയും മുതിർന്ന

ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂളിൽ കലാമേളകൾക്ക് തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ സിനി ആർട്ടിസ്റ്റ് ഡോ. ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജയ്സൺ കരപറമ്പിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടകന് പ്രധാന അധ്യാപിക സി. റോസ്സറ്റ മൊമെന്റോ നൽകി ആദരിച്ചു. നാല് വേദികളിലായി നടക്കുന്ന മത്സരത്തിൽ സ്കൂളിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ആർട്സ് മിനിസ്റ്റർ ആൻലിറ്റ് ആന്റോ സ്വാഗതവും അസിസ്റ്റന്റ് ആർട്സ് മിനിസ്റ്റർ ഐശ്വര്യ ലക്ഷ്മി ടി

പ്രേംചന്ദ് ജയന്തി ദിനാഘോഷം

ഇരിങ്ങാലക്കുട : പ്രശസ്ത ഹിന്ദി കഥാകൃത്ത് പ്രേംചന്ദിന്‍റെ ജയന്തി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പ്രൊഫ. കെ കെ ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പ്രേംചന്ദിന്‍റെ ചെറുകഥകളെ ആസ്പദമാക്കി വിദ്യാർഥിനികൾക്ക് നാടക മത്സരം സംഘടിപ്പിച്ചു. ഡോ. ലിസമ്മ ജോൺ, സി. ജെൻസി പാലമറ്റം, നൈന, മിലി, മെഡ്‌ലീന എന്നിനിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നഗരസഭയുടെ 41 ലക്ഷം രൂപയുടെ തെരുവ് വിളക്ക് കരാർ മുൻപരിചയമില്ലാത്ത കമ്പനിക്ക് കൊടുത്തതിൽ അഴിമതിയെന്ന് ആരോപണം

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ തെരുവ് വിളക്ക് കത്തിക്കുന്നത്തിന് ഇരിങ്ങാലക്കുട നഗരസഭ കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻപരിചയമില്ലാത്ത കമ്പനിക്കാണെന്നും, ഇതിൽ അഴിമതിയുണ്ടെന്നും ഇക്കാര്യം വിജിലൻസ് അനേഷിക്കണമെന്നും ബിജെപി നഗരസഭ സമിതി യോഗം ആവശ്യപ്പെട്ടു. കാലങ്ങളായി തെരുവ് വിളക്ക് കത്താത്തതിന് നടപടിയെടുക്കാതെ പരസ്പരം കുറ്റം പറഞ്ഞ് ജനങ്ങളെ വിഢിയാക്കുവാൻ ശ്രമിയ്ക്കുന്ന ചെയർപേഴ്സണും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണും രാജിവയ്ക്കുക, 41 ലക്ഷം രൂപയുടെ കരാർ വിളക്ക് കത്തിക്കുവാൻ അറിയാത്ത കമ്പനിക്ക്

Top