വസ്തു പണയം വെച്ച് ഒന്നരകോടി നല്‍കാമെന്ന വാഗ്ദാനത്തില്‍ രണ്ടര ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : വസ്തു പണയം വെച്ച് ഒന്നരകോടി നല്‍കാമെന്ന വാഗ്ദാനത്തില്‍ രണ്ടര ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ ഫോർച്ച്യൂൺ എന്റർപ്രൈസസ് ഉടമ വെള്ളാങ്കല്ലൂര്‍ സ്വദേശി മൂത്തേരി ദിനേശനെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോട്ടയം എരുമേലി സ്വദേശി മോഹനൻ പിള്ളയുടെ പരാതിയിലാണ് നടപടി. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിന്‍റെ പ്രത്യേക കുറ്റാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ പി ആർ ബിജോയിയുടെയുടെ നേതൃത്വത്തിൽ എസ് ഐ

ഇരിങ്ങാലക്കുട മെയിൻ റോഡിലെ അപകടകുഴി വീണ്ടും പ്രത്യക്ഷപെട്ടു

ഇരിങ്ങാലക്കുട : ബസ്സ്റ്റാൻഡ് - ഠാണാ മെയിൻ റോഡിൽ കാർഷിക ഗ്രാമവികസന ബാങ്കിന് സമീപം റോഡിന് മദ്ധ്യേ വലിയ അപകട കുഴി വീണ്ടും പ്രത്യക്ഷപെട്ടു. കഴിഞ്ഞ വർഷം വളരെയേറെ അപകടങ്ങൾക്ക് കാരണമായ ഈ കുഴി വൻ പ്രതിഷേധങ്ങൾക്ക് ശേഷം അധികൃതർ മൂടിയിരുന്നതാണ് ഇപ്പോൾ വീണ്ടും തകർന്നത്. കനത്ത മഴയ്ക്ക് ശേഷം കോൺക്രീറ്റ് റോഡിൽ വീണ്ടും ഈ കുഴി രൂപപ്പെട്ടു വരികയാണ്. വലിയ വാഹനങ്ങൾക്ക് പുറകെ വരുന്ന ഇരുചക്രയാത്രികരാണ് അറിയാതെ ഈ

വാട്ടർ കണക്ഷൻ മേള സംഘടിപ്പിച്ചു

കാറളം : കുടിവെള്ള കണക്ഷൻ നൽകുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി കാറളം ഗ്രാമപഞ്ചായത്തും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായി വാട്ടർ കണക്ഷൻ മേള സംഘടിപ്പിച്ചു. പ്രൊഫ. കെ. യു. അരുണൻ മാസ്റ്റർ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. പുതിയ കണക്ഷൻ ലഭിക്കുന്നതിനും മുൻപ് നൽകിയ അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനുമായി 94 അപേക്ഷകൾ ലഭിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രസാദ് ആശംസ

തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പുലിക്കളി

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 12 തിരുവോണപിറ്റേന്ന്  ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ പുലിക്കളി ആഘോഷം സംഘടിപ്പിക്കും. പുലിക്കളി ഘോഷയാത്ര ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിന്‍ റോഡ്, ഠാണാ വഴി വൈകീട്ട് 6:30 ന് അയ്യങ്കാവ് മൈതാനത്ത് സമാപിക്കും. പുലികളിക്ക് വേഷമിടാന്‍ താല്‍പര്യമുളളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക 9846134729 , 9400922477 എന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍,

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

ഇരിങ്ങാലക്കുട: വീട്ടിൽ അതിക്രമിച്ചു കയറി 78 വയസ്സുകാരിയെ തലയിൽ ചുറ്റികകൊണ്ട് ആക്രമിച്ച് 3 പവനോളം സ്വർണം കവർച്ച നടത്തിയ പ്രതിക്ക് 7 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴ അടക്കുന്നതിനും ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. തിരുമൂഴിക്കുളം ഐരാണിക്കുളം പോട്ടേപറമ്പിൽ തറയിൽ മാർട്ടിൻ എന്ന മാർട്ടിനെ ആണ് കോടതി ശിക്ഷിച്ചത്. 2010 ജൂലൈ 21-ന് ഐരാണിക്കുളം വാഴപ്പിള്ളി ഔസേപ്പ് ഭാര്യ ഏലിയാമ്മയെ

‘കേര കേരളം സമൃദ്ധ കേരളം’ പദ്ധയിൽ ഇരിങ്ങാലക്കുടയിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : 'കേര കേരളം സമൃദ്ധ കേരളം' പദ്ധയിൽ നാളികേര വികസന കൗൺസിലിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട കൃഷിഭവൻ മുഖേന നഗരസഭയിലെ മുഴുവൻ വാർഡുകളിലും സർക്കാർ ഫാമുകളിൽ ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള നാടൻ, സങ്കരയിനം തെങ്ങിൻ തൈകൾ 50% ധനസഹായത്തോടെ വിതരണം ചെയ്യുന്നതിന്‍റെ ഉദ്‌ഘാടനം ചെയർപേഴ്സൺ നിമ്യ ഷിജു നിർവഹിച്ചു. ഒരു വാർഡിൽ ഒരാൾക്ക് 3 എന്ന തോതിൽ വാർഡിൽ 75 തൈകൾ വീതമാണ് വിതരണം ചെയ്യുന്നത്. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ എ ഡി

ഉമാദേവിഅമ്മ (91) അന്തരിച്ചു

ഇരിങ്ങാലക്കുട : പാട്ടമാളി റോഡ് നിവാസി ഡോ.ഉഷാകുമാരിയുടെ മാതാവ് രാക്കുണ്ണിയേടത്ത് ഉമാദേവി അമ്മ (91) അന്തരിച്ചു. മക്കൾ ഡോ. പ്രേമ കുമാരി (ചെന്നൈ) ഡോക്ടർ ഉഷാകുമാരി (ഇരിങ്ങാലക്കുട ). മരുമക്കൾ ഡോ.പ്രേംരാജ് (ചെന്നൈ) ഡോക്ടർ ഹരീന്ദ്രനാഥ്‌ ( ഇരിങ്ങാലക്കുട ). സംസ്കാരകർമ്മം 30ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പഴയ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ – ഇരിങ്ങാലക്കുട പട്ടണം അപകടസാധ്യത പട്ടികയിൽ മുൻപന്തിയിലേക്ക്

ഇരിങ്ങാലക്കുട : പഴമയുടെ പ്രൗഢിയിൽ അധികാരത്തിന്‍റെയും ഒത്താശകളുടെയും പിൻബലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പഴയ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഇരിങ്ങാലക്കുട പട്ടണത്തെ അപകടസാധ്യത പട്ടികയിൽ മുൻപന്തിയിലേക്ക് എത്തിക്കുന്നു. മാസങ്ങൾക്ക് മുൻപ് നഗരഹൃദയത്തിലെ കെട്ടിടത്തിന് മുകളിൽ ഉണ്ടായ തീപിടത്തോടെയാണ് പല പഴയ കെട്ടിടങ്ങളും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് മോടിപിടിപ്പിക്കൽ അഥവാ ' റീനോവേഷൻ; നടത്തിയിട്ടുള്ളത് എന്ന് അഗ്നിരക്ഷാ സേനക്ക് മനസിലാകുന്നത്. ഒരു അത്യാഹിതം സംഭവിച്ചാൽ അഗ്നിരക്ഷാ സേനക്ക് വേണ്ടവിധം പ്രവർത്തിക്കാനുള്ള ഒരു സൗകര്യങ്ങളും

ഹന ബഷീർ പൊറത്തിശ്ശേരിക്ക് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ യു.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനമത്സരത്തിൽ ഹന ബഷീർ പൊറത്തിശ്ശേരി ഒന്നാം സ്ഥാനവും, മൈഥിലി പി. രഘുനാഥ് ആലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം പുതുക്കാട്ടുനിന്നുള്ള ഐശ്വര്യ എം.ആർ, ഗൗരിദാസ് എന്നിവർ പങ്കിട്ടു. ശിവാനി പി.എസ് പട്ടേപ്പാടം, ആർച്ച ഡി.ബി പടിയൂർ, സായ്റാം കെ.എസ് ആലങ്ങാട്, ഗൗരി മേനോൻ ആനന്ദപുരം, അശ്വന്ത് ബാബു മൂർക്കനാട് ,നിവേദിത സി.ഡി വെള്ളാങ്ങല്ലൂർ എന്നിവരും ജില്ലാതല

പത്തില സദ്യയൊരുക്കി എൻഎസ്എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കർക്കിടക മാസാചരണത്തിന്‍റെ ഭാഗമായി ഷണ്മുഖം കനാൽ ബേസ് കോളനി നിവാസികൾക്കൊപ്പം പത്തില സദ്യയൊരുക്കി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മാതൃകയായി. പത്തിലകളായ ചേന, ചേമ്പ്, നെയ്യുണ്ണി, താഴുതാമ, ചീര, മത്തൻ, കുമ്പളം, ആനക്കൊടിത്തുമ്പ, തകര, പയർ തുടങ്ങിയവയുടെ ഇലകൾ ഉപയോഗിച്ചാണ് സദ്യ ഒരുക്കിയത്. ആരോഗ്യരക്ഷക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ പത്തിലകൾ വളരെയധികം ഫലപ്രദമാണ്. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഇത്തരം സസ്യങ്ങളെ സംരക്ഷിക്കണമെന്നും, ഉപയോഗം

Top