സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പഴയ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ – ഇരിങ്ങാലക്കുട പട്ടണം അപകടസാധ്യത പട്ടികയിൽ മുൻപന്തിയിലേക്ക്

ഇരിങ്ങാലക്കുട : പഴമയുടെ പ്രൗഢിയിൽ അധികാരത്തിന്‍റെയും ഒത്താശകളുടെയും പിൻബലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പഴയ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഇരിങ്ങാലക്കുട പട്ടണത്തെ അപകടസാധ്യത പട്ടികയിൽ മുൻപന്തിയിലേക്ക് എത്തിക്കുന്നു. മാസങ്ങൾക്ക് മുൻപ് നഗരഹൃദയത്തിലെ കെട്ടിടത്തിന് മുകളിൽ ഉണ്ടായ തീപിടത്തോടെയാണ് പല പഴയ കെട്ടിടങ്ങളും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് മോടിപിടിപ്പിക്കൽ അഥവാ ' റീനോവേഷൻ; നടത്തിയിട്ടുള്ളത് എന്ന് അഗ്നിരക്ഷാ സേനക്ക് മനസിലാകുന്നത്. ഒരു അത്യാഹിതം സംഭവിച്ചാൽ അഗ്നിരക്ഷാ സേനക്ക് വേണ്ടവിധം പ്രവർത്തിക്കാനുള്ള ഒരു സൗകര്യങ്ങളും

ഹന ബഷീർ പൊറത്തിശ്ശേരിക്ക് മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ യു.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനമത്സരത്തിൽ ഹന ബഷീർ പൊറത്തിശ്ശേരി ഒന്നാം സ്ഥാനവും, മൈഥിലി പി. രഘുനാഥ് ആലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം പുതുക്കാട്ടുനിന്നുള്ള ഐശ്വര്യ എം.ആർ, ഗൗരിദാസ് എന്നിവർ പങ്കിട്ടു. ശിവാനി പി.എസ് പട്ടേപ്പാടം, ആർച്ച ഡി.ബി പടിയൂർ, സായ്റാം കെ.എസ് ആലങ്ങാട്, ഗൗരി മേനോൻ ആനന്ദപുരം, അശ്വന്ത് ബാബു മൂർക്കനാട് ,നിവേദിത സി.ഡി വെള്ളാങ്ങല്ലൂർ എന്നിവരും ജില്ലാതല

പത്തില സദ്യയൊരുക്കി എൻഎസ്എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കർക്കിടക മാസാചരണത്തിന്‍റെ ഭാഗമായി ഷണ്മുഖം കനാൽ ബേസ് കോളനി നിവാസികൾക്കൊപ്പം പത്തില സദ്യയൊരുക്കി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മാതൃകയായി. പത്തിലകളായ ചേന, ചേമ്പ്, നെയ്യുണ്ണി, താഴുതാമ, ചീര, മത്തൻ, കുമ്പളം, ആനക്കൊടിത്തുമ്പ, തകര, പയർ തുടങ്ങിയവയുടെ ഇലകൾ ഉപയോഗിച്ചാണ് സദ്യ ഒരുക്കിയത്. ആരോഗ്യരക്ഷക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ പത്തിലകൾ വളരെയധികം ഫലപ്രദമാണ്. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഇത്തരം സസ്യങ്ങളെ സംരക്ഷിക്കണമെന്നും, ഉപയോഗം

107 -ാം റീജിയണൽ അബാകസ് ഫെസ്റ്റിവെലില്‍ ‘ബ്രെയിൻ ഓ ബ്രെയിൻ’ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം

ഇരിങ്ങാലക്കുട : 107-ാം റീജിയണൽ അബാകസ് കോപറ്റീഷന്‍ ഫെസ്റ്റിവെലില്‍ ഇരിങ്ങാലക്കുട 'ബ്രെയിൻ ഓ ബ്രെയിൻ' വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. ചെറുപ്പത്തിലേ കുട്ടികളില്‍ അസമാന്യ വേഗത്തില്‍ കണക്ക് കൂട്ടലകളും മറ്റും പരിശീലിപ്പിക്കുന്നതാണ് അബകാസ് എന്ന മേഖല. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശത്തുള്ളവരുമായി നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശാന്തനു, ശ്രെയസ്, എന്നിവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും, ആദിദേവ്, അക്ഷര, ജാഹ്നവീ, വൈഷ്‌ണവ, തേജസ്സ്, ഹൃഷികേശ്, മാനവ്, അവന്തിക, ബ്രഹ്മദേവ്, ഗൗതം, അമേയ എന്നിവര്‍ക്ക് ഗോള്‍ഡ്

ഉപയോഗശൂന്യമായി കിടന്നിരുന്ന കൂടൽമാണിക്ക്യം ദേവസ്വം വടക്കേക്കര സ്കൂൾ വളപ്പിൽ ചെയ്ത വാഴകൃഷിയുടെ വിളവെടുത്തു

ഇരിങ്ങാലക്കുട : ദേവസ്വത്തിന്‍റെ വെറുതെ കിടന്നിരുന്ന ഭൂമികളിലെല്ലാം വിളവ് ഇറക്കുക എന്ന കമ്മിറ്റി തീരുമാനപ്രകാരം വാഴ കൃഷിയിറക്കിയ കൂടൽമാണിക്ക്യം ദേവസ്വം വടക്കേക്കര സ്കൂൾ വളപ്പിൽ നിന്നും വിളവെടുത്ത കായകുലകൾ ഭഗവാന്‍റെ നടയിൽ സമർപ്പിച്ചു. കാലങ്ങളായി ഉത്സവകാലത്തു ആനയെ കെട്ടുവാൻ മാത്രമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്.  ദേവസത്തിനു ആവശ്യമായ വഴുതന, പഴം, കദളി, നാളികേരം എന്നിവ ഇത്തരം സ്ഥലകളിൽ വിളവ് ഇറക്കുക എന്ന പദ്ധതി പ്രകാരം കൂടൽമാണിക്യം ക്ഷേത്രത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കും പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

എടതിരിഞ്ഞി : ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ കർക്കിടക വാവുബലിക്കും പിതൃതർപ്പണത്തിനുമുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 31ന് പുലർച്ചെ 5 മണിക്ക് തുടങ്ങുന്ന പിതൃതർപ്പണം രാവിലെ 10 മണി വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് 9544140296, 04802641075.

പാചകവാതക ഓപ്പൺഫോറം ആഗസ്റ്റ് 14ന്, പരാതികൾ 6ന് മുമ്പ് നൽകണം

ഇരിങ്ങാലക്കുട : ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസി പ്രതിനിധികൾ, എൽപിജി സെയിൽസ് ഓഫീസർമാർ എന്നിവരെ ഉൾപ്പെടുത്തിയ പാചകവാതക ഓപ്പൺഫോറം ആഗസ്റ്റ് 14 വൈകീട്ട് മൂന്ന് മണിക്ക് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിങ്, ലീക്കേജ് തുടങ്ങിയവയിൽ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുളള പരാതികൾ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ

‘അർജന്റീന ഫാൻസ് കാട്ടൂർകടവ്’ കഥ ആസ്വാദക ചർച്ച 4ന്

കാട്ടൂർ : കാട്ടൂർ കലാസദനത്തിലെ നേതൃത്വത്തിൽ ചിന്താസംഗമം ദ്വൈവാര സായാഹ്നസംഗമത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 4 ഞായറാഴ്ച വൈകിട്ട് 3:30ന് അശോകൻ ചെരുവിലിന്‍റെ 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ് 'എന്ന കഥ കഥാകൃത്തിന്‍റെ സാന്നിധ്യത്തിൽ അരുൺ വൻപറമ്പിൽ അവതരിപ്പിക്കുന്നു, തുടർന്ന് ആസ്വാദക ചർച്ചയും നടക്കും.

Top