മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു

ഇരിങ്ങാലക്കുട : ഒരാഴ്ചയായി പെയ്യുന്ന മഴ രണ്ടു ദിവസമായി കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു. പാടശേഖരങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും ഇതുവഴി പോകുന്ന റോഡുകളും വെള്ളക്കെട്ട് ഭീക്ഷണിയിലാണ്. മറ്റുപ്രദേശങ്ങളിൽ പെയ്ത മഴവെള്ളം ഇവിടെ കേന്ദ്രികരിക്കുന്നതാണ് ഇതിനു കാരണം. മുരിയാട് കായലിലെ പാടശേഖരങ്ങളിലേക്ക് വെള്ളം ഉയർന്നു പൊങ്ങിയിട്ടുണ്ട്. കെ എൽ ഡി സി കനാലിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചണ്ടിയും മറ്റും മാറ്റാത്തതിനാൽ അധികജലം ഒഴുകിപോകുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ഉയർന്ന പ്രധാന ആവശ്യം വെള്ളം

ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ആർട്ട്സ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ആർട്ട്സ് ഡേ സംഗീതജ്ഞനും ഗിത്താറിസ്റ്റുമായ സൂര്യകിരൺ ഉദ്ഘാടനം ചെയ്തു. റെക്ടർ ഫാ. മാനുവേൽ മേവഡ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൾ ഫാ. മനു പീടികയിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ഫാ. കുര്യക്കോസ് ശാസ്താംകാല, ഫാ. ജോസിൻ താഴേത്തട്ട്, ഫാ. ജോയ് മുളമരിക്കൽ, പി.ടി എ പ്രസിഡൻറ് ടെൽസൺ കോട്ടോളി, രാധിക ടീച്ചർ കാതറിൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

പ്രവർത്തനരഹിതമായ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ സഹൃദയയിലെ യുവ എന്‍ജിനീയര്‍മാരുടെ കരുത്തില്‍ ജീവന്‍ വച്ചു

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പേരാമ്പ്ര ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണികള്‍ നടത്തി മോടിയാക്കി. പ്രവര്‍ത്തിക്കാതെ കിടന്നിരുന്ന ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ പലതും യുവ എന്‍ജിനീയര്‍മാരുടെ കരുത്തില്‍ ജീവന്‍ വച്ചു. പെയിന്റിളകി വൃത്തികേടായി കിടന്നിരുന്ന ആശുപത്രി കെട്ടിടങ്ങളുടെ ചുമരുകള്‍ വൃത്തിയാക്കി പെയിന്റടിച്ചു. കട്ടിലുകളും അലമാരകളും മേശകളും തുരുമ്പ് കളഞ്ഞ് പെയിന്റടിച്ച് വൃത്തിയാക്കി.വിവിധ തരം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ ഔഷധ തോട്ടവും വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കുന്നുണ്ട്. പഞ്ച കര്‍മ്മ മുറികള്‍,അടുക്കള, ഓഫീസ്

സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതി നാഷണൽ എൽ.പി സ്കൂളിലും

ഇരിങ്ങാലക്കുട : കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിന്‍റെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതി ഇരിങ്ങാലക്കുട നാഷണൽ എൽ പി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ വാർഡ് കൗൺസിലർ സുജ സജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളുകളിൽ പച്ചക്കറി കൃഷി വ്യാപകമായി ചെയ്ത് കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിന്‍റെ ഭാഗമായാണ് സ്കൂൾ വെജിറ്റബിൾ ഗാർഡൻ പദ്ധതി നടപ്പിലാക്കുന്നത്. ദിവസവും പച്ചക്കറി തൈകൾക്ക് വെള്ളം നനയ്ക്കുന്നതും വിളവെടുപ്പ് വരെ തൈകൾ പരിപാലിക്കുന്നതും സ്കൂളിലെ

ഉണക്കാനിട്ട 144 കിലോ ജാതികായ മോഷ്ടിച്ച പ്രതിയെ ആളൂർ പോലീസ് പിടികൂടി

കല്ലേറ്റുംകര : വീടിന്‍റെ ടെറസ്സിൽ ഉണക്കാനിട്ടിരുന്ന 144 കിലോ ജാതികായ മോഷ്ടിച്ച കേസിൽ പന്ത്രണ്ടോളം മോഷണക്കേസിൽ പ്രതിയായ കുറുക്കൻ സുരേഷിനെ ആളൂർ പോലീസ് പിടികൂടി. മോഷണം നടന്ന കൊമ്പടി പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി സുരേഷ് ആണെന്ന് തിരിച്ചറിഞ്ഞത്തിന്‍റെ അടിസ്ഥാനത്തിൽ സുരേഷ് പോകുന്ന സ്ഥലങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ആളൂർ, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പള്ളി എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസിൽ പ്രതിയാണ് മറ്റത്തൂർ

‘സൈക്കോതെറാപ്പി ആൻഡ് കൗൺസിലിംഗ്’ സെന്‍റ് ജോസഫ് കോളേജിൽ അന്തർദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജ് മനഃശസ്ത്ര വിഭാഗവും തൃശ്ശൂർ സെറ്റപ്സ് 4 സ്കിൽസും സംയുക്തമായി 'ഇൻസൈറ്റ് 2K19' - സൈക്കോതെറാപ്പി ആൻഡ് കൗൺസിലിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 1,2,3 തീയതികളിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് റിസർച്ച് ബ്ലോക്ക് ഹാളിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗം തലവനായിരുന്നു ഡോ. പ്രൊഫ. ദേവഗിരി ഗണേശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സേലം പെരിയാർ യൂണിവേഴ്സിറ്റി മനഃശാസ്ത്ര

ദശപുഷ്പ സസ്യോദ്യാനം ഒരുക്കി സെന്‍റ് ജോസഫ്‌സ് കോളേജ് ബോട്ടണി വിഭാഗം

ഇരിങ്ങാലക്കുട : കർക്കിടക മാസാചരണത്തിന്‍റെ ഭാഗമായി സെന്‍റ് ജോസഫ്‌സ് കോളേജ് ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ദശപുഷ്പ സസ്യോദ്യാനം നിർമ്മിച്ചു. 10 പുഷ്പങ്ങളുടെ ശാസ്ത്രനാമങ്ങളും മറ്റു വിവരങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബോട്ടണി വിഭാഗം മേധാവി ഡോ. മീനാ തോമസ് സസ്യോദ്യാനം ഉദ്ഘാടനം ചെയ്തു. പുഷ്പങ്ങളുടെ പ്രാധാന്യങ്ങൾ വിവരിച്ചു.

അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 5ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 5ന് ആഘോഷിക്കുന്നു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശേഷാൽ പൂജകൾക്കു ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും. പുത്തരി നിവേദ്യവും, പുത്തരി സദ്യയും ആഗസ്റ്റ് 17 ന് (ചിങ്ങം 1) നടത്തപ്പെടുന്നതാണ്‌. അന്നേ ദിവസം രാവിലെ 8:30 മുതൽ ക്ഷേത്ര നടപ്പുരയിൽ അഭിമന്യു മാരാരും സംഘവും അവതരിപ്പിയ്ക്കുന്ന തായമ്പക ഉണ്ടായിരിക്കുന്നതാണ്‌. പുത്തരി

Top