നഗരസഭയുടെ അശാസ്ത്രീയ കാന നിർമ്മാണം: നഗരത്തിലെ വെള്ളക്കെട്ടിനൊപ്പം ചിലവാക്കിയ ലക്ഷങ്ങളും വെള്ളത്തിൽ

ഇരിങ്ങാലക്കുട : 'ഡ്രൈനേജ് കം ഫുട്പാത്ത്' എന്ന ഓമനപ്പേരിൽ ഇരിങ്ങാലക്കുട നഗരസഭ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും ലക്ഷങ്ങൾ ചിലവാക്കിയ പദ്ധതി അശാസ്ത്രീയ നിർമ്മാണം മൂലം ഫലവത്താകുന്നില്ല. മഴ പെയ്താൽ നഗരത്തിലെ റോഡുകളെല്ലാം നിറഞ്ഞു കവിഞ്ഞു ഉടൻ വെള്ളക്കെട്ട് രൂപപ്പെടും. കാന നിർമാണം നടക്കുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയും പ്രമാണിമാരുടെ വീടുകളുടെയും 'താൽപര്യങ്ങൾക്ക്' മുൻഗണന കൊടുത്തതാണ് ഇപ്പോൾ നഗരവാസികൾ അനുഭവിക്കുന്ന വെള്ളക്കെട്ടിന്റെ ദൂഷ്യഫലത്തിനു പ്രധാന കാരണം. ഓരോ മഴക്കാലത്തും അധികൃതർ ഇതിനു

ഹിന്ദി ചിത്രമായ ‘മസാൻ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരങ്ങൾ നേടിയ ഹിന്ദി ചിത്രമായ 'മസാൻ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 26 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. വാരാണസിയുടെ പശ്ചാത്തലത്തിൽ സമാന്തരമായി നീങ്ങുന്ന രണ്ട് കഥകളാണ് ചിത്രം പറയുന്നത്. 2015ൽ പുറത്തിറങ്ങിയ ചിത്രം മികച്ച നവാഗത സംവിധായകനുള്ള ദേശീയ ബഹുമതി നീരജ് ഗയ്വാന് നേടികൊടുത്തിരുന്നു. 2019ലെ ന്യൂയോർക്ക് ദളിത് ഫിലിം ആൻറ്

സോഷ്യൽ വർക്കർ ഒഴിവ്

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് റിഹാബിറ്റേഷനിൽ സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സൈക്യാട്രി സ്‌പെഷ്യലൈസേഷനോടെയുളള എംഎസ്ഡബ്ല്യൂ ആണ് യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റ സഹിതമുളള അപേക്ഷ ആഗസ്റ്റ് അഞ്ച് ഉച്ച 2:30 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആൻഡ് റിഹാബിറ്റേഷൻ, കല്ലേറ്റുംകര, പിൻ 680683 എന്ന വിലാസത്തിലോ nipmrin@gmail.com എന്ന ഇ-മെയിലോ അയ്ക്കണം. ഫോൺ : 04802881959

കിഴുത്താണി മനപ്പടി ആർ.എം.എൽ.പി സ്കൂൾ റോഡിന് ജില്ലാ പഞ്ചായത്ത് 26 ലക്ഷം രൂപ അനുവദിച്ചു

കിഴുത്താണി : കാറളം പഞ്ചായത്തിലെ കിഴുത്താണി മനപ്പടി ആർ എം എൽ പി റോഡിന് 26 ലക്ഷം രൂപ അനുവദിച്ചു നടപടികൾ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശ് അറിയിച്ചു. 883 മീറ്റ് റീടാറിങ്, 160 മീറ്റർ കാന നിർമ്മാണം, മൂന്ന് കോൺക്രീറ്റ് കൺവർട്ട് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞവർഷം 6.5 ലക്ഷം രൂപ ചെലവ് ചെയ്ത് കാന നിർമ്മാണം ജില്ലാ പഞ്ചായത്ത്

പാട്ടാളി ബാബുവിന്‍റെ കൊലപാതകത്തിൽ ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്ന് സാംബവ മഹാസഭ

പുല്ലൂർ : പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി പാട്ടാളി ബാബുവിനെ കൊലപാതകത്തിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ശേഷിക്കുന്ന പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ സാംബവ മഹാസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. കൂട്ടു പ്രതികളെ ഉടൻ പിടികൂടണമെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി കെ ശങ്കർദാസ് ആവശ്യപ്പെട്ടു. പുല്ലൂരിൽ ചേർന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ പി എം സുരേഷ് അധ്യക്ഷത വഹിച്ചു. മുരിയാട്

കെ.എൽ.ഡി.സി ബണ്ട് തകർന്ന സ്ഥലം കെ.യു.അരുണൻ എം.എൽ.എ സന്ദർശിച്ചു: ‘റീബിൽഡ് കേരള’ പദ്ധതിയിലുൾപ്പെടുത്തി പുനർനിർമാണത്തിന് നിർദേശം

കരുവന്നൂർ : പുത്തൻതോട് പാലത്തിന് സമീപം കെ.എൽ.ഡി.സിയുടെ എം.എം കനാലിന്‍റെ പാർശ്വഭിത്തി ഇടിഞ്ഞു തകർന്ന ഭാഗങ്ങൾ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ. സന്ദർശിച്ചു. അപകട സാധ്യതയും, ദുരന്തവും ഒഴിവാക്കുന്നതിന് ഇരുകരകൾ വഴിയുള്ള കാർ ഉൾപ്പെടെയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു കൊണ്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കുവാൻ എം.എൽ.എ.അധികൃതർക്ക് നിർദ്ദേശം നൽകി. 'റീബിൽഡ് കേരള' പദ്ധതിയിലുൾപ്പെടുത്തി അടിയന്തിരമായി പാലത്തിനിരുവശങ്ങളിലെയും സംരക്ഷണഭിത്തികൾ പുനർനിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാനും കെ.എൽ.ഡി.സി.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എം.എൽ.എ.നിർദ്ദേശം നൽകി. കനത്ത

മാർക്സിന്‍റെയും അംബേദ്കറുടെയും ചിന്തകൾ നൈതികമായൊരു സമൂഹ സൃഷ്ടിക്കായുള്ള പാഠങ്ങളാണെന്ന് ഡോ. സുനിൽ പി. ഇളയിടം

കുഴിക്കാട്ടുശേരി : മാർക്സിന്‍റെയും അംബേദ്കറുടെയും ചിന്തകൾ നൈതികമായൊരു സമൂഹ സൃഷ്ടിക്കായുള്ള പാഠങ്ങളാണെന്ന് പ്രമുഖ ചിന്തകൻ ഡോ. സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ഇവരുടെ ചിന്തകളെ പ്രത്യയശാസ്ത്രങ്ങളായല്ല, നൈതിക പാഠങ്ങളായി വേണം സമീപിക്കുവാൻ. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ 'വിമോചനത്തിന്‍റെ വിചാരധാരകൾ : മാർക്സും അംബേദ്കറും' എന്ന വിഷയത്തിൽ ഇ.കെ. ദിവാകരൻ പോറ്റി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിഭജനങ്ങളിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യമെന്നും ഏറ്റവും ഉന്നതമായ വിഭജനമാണ് ജാതിയെന്നും മാർക്സ് ചൂണ്ടിക്കാട്ടുന്നു.

നടവരമ്പ് ഗവ. എൽ.പി. സ്കൂളിൽ ഹ്രസ്വവായാനാ മുറി തുറന്നു

നടവരമ്പ് : നടവരമ്പ് ഗവ. എൽ.പി. സ്കൂളിലെ ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹ്രസ്വവായാനാ മുറി തുറന്നു. കവിത, കടങ്കഥ, കഥ, പ്രശ്നോത്തി, ഇംഗ്ലീഷ് സചിത്ര കഥകൾ, ലഘു വൈജ്ഞാനിക പുസ്തകങ്ങൾ എന്നിവ വായനാ മുറിയിൽ സജ്ജമാക്കിയിട്ടുണ്ട്. ലൈബ്രറി ക്ലബ്ബ് പ്രസിഡണ്ട് പി.എസ് കീർത്തനയും സെക്രട്ടറി എൻ.ജി.ഘനശ്യാമും ചേർന്ന് വായനാമുറി കൂട്ടുകാർക്കായ് തുറന്നുകൊടുത്തു. ഇടവേളകളിൽ അവരവർ വായിച്ച പുസ്തകം രേഖപ്പെടുത്താനുള്ള രജിസ്റ്റർ വെച്ചിട്ടുണ്ട്. അധ്യയന വർഷത്തിന്റെ അവസാനം കൂടുതൽ പുസ്തകം വായിച്ചവരെ

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ സ്വീകരണം നൽകി. റെസിഡന്റ്‌സ് അസ്സോസിയേഷൻ അംഗം കൂടിയായ പുരസ്‌കാര ജേതാവിനെ പ്രൊഫ. ജയറാം പൊന്നാട അണിയിച്ചു. നഗരസഭ വാർഡ് കൗൺസിലർ സന്തോഷ് ബോബൻ, വേണുജി, സംഗമേശ്വരൻ, പത്മനാഭൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ സെക്രട്ടറി മുരളി മലയാറ്റിൽ സ്വാഗതവും ഡോ. ശ്യാംകുമാർ നന്ദിയും പറഞ്ഞു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം

ഓക്‌സ്‌ഫോര്‍ഡ് : ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇത്തവണ തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷത്തോടൊപ്പം കൊണ്ടാടി. പ്രമുഖ സോളിസിറ്റര്‍ ജോബി ജോസഫ് കുറ്റിക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ പ്രസിഡന്റ് അഡ്വ. ജെയ്‌സൻ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. ഫാ.ബിനോയി നിലയാറ്റിങ്കല്‍ മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ മുന്‍ രക്ഷാധികാരി മുരളി മുകുന്ദന്‍, സംഘടനയുടെ വൈസ് പ്രസിഡന്റ് ജീസ

Top