സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി ഒന്നര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 20നകം പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം.

വായിച്ചു വളരുന്നവരാണ് ചന്ദ്രനെ കീഴടക്കുന്നത്: സി ആർ ദാസ്

ഇരിങ്ങാലക്കുട : വായിച്ചു വളരുന്നവർക്ക് ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാൻ കഴിയുമെന്ന് ബാലസാഹിത്യകാരനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആർ ദാസ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്ര ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂളിലെ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകാരുടെ വിജയത്തിൽ സന്തോഷിക്കാനും പരാജയത്തിൽ സങ്കടപ്പെടാനും കഴിയുന്ന യഥാർത്ഥ ചങ്ങാതിമാരാവാൻ വായനയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ ഫാ. മാനുവൽ മേവട അദ്ധ്യക്ഷത

‘പ്രളയം’ വിഷയമാക്കി റോക്കി ജെയിംസ് അഖില കേരള ചിത്രരചനാ മത്സരം ഓഗസ്റ്റ് 15ന്

വല്ലക്കുന്ന് : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്‍റെ സ്മരണാർത്ഥം റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് കെസിവൈഎം സംയുക്തമായി ഓഗസ്റ്റ് 15ന് 'പ്രളയം' എന്ന വിഷയത്തിൽ 'റോക്കി ജെയിംസ് വിഷൻ അഖില കേരള ചിത്രരചനാ മത്സരം' സംഘടിപ്പിക്കുന്നു. വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് പാരിഷ് ഹാളിൽ രാവിലെ 10 മുതലാണ് മത്സരം. കിഡ്സ് (9 വയസ്സു വരെ) ക്രയോൺ

പുല്ലൂർ എൻ.എസ്.എസ് കരയോഗത്തിന്‍റെ വാർഷിക പൊതുയോഗവും, കുടുംബ സംഗമവും

പുല്ലൂർ : പുല്ലൂർ എൻ എസ് എസ് കരയോഗത്തിന്‍റെ വാർഷിക പൊതുയോഗവും, കുടുംബ സംഗമവും പുളിംചോടു കരയോഗം ഹാളിൽ താലൂക് യൂണിയൻ പ്രസിഡന്‍റ് അഡ്വ. ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് മോഹൻദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. താലൂക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ, ടി രവീന്ദ്രൻ, പി കെ രാജശങ്കർ, കെ മുരളീധരൻ, സി. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.

സി.ഐ.എസ്.സി.ഇ ഉത്തരമേഖല ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വിജയ കിരീടം ചൂടി ക്രൈസ്റ്റ് വിദ്യാനികേതൻ

ഇരിങ്ങാലക്കുട : സി ഐ എസ് സി ഇ കേരള ഉത്തരമേഖല ബാസറ്റ്ബോൾ ടൂർണമെന്റിൽ സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, സീനിയർ ബോയ്സ് എന്നീ വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ ടീം ചാമ്പ്യന്മാരായി. സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഹരിശ്രീ വിദ്യാനിധി പൂക്കുന്നവും ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഡോൺ ബോസ്കോ ഇരിങ്ങാലക്കുടയും വിജയിച്ചു. ക്രൈസ്റ്റ് വിദ്യാനികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മുൻ കേരള ബാസ്ക്കറ്റ് ബോൾ

പരാതിക്കാരന് നേരെ വധശ്രമം,7 പ്രതികൾക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : പരാതിക്കാരനെ മുൻ വിരോധത്തിൽ ആക്രമിക്കുകയും, ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് കഠിനതടവിനും 1,50,000 രൂപ പിഴ അടക്കുന്നത്തിനും ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ ഷിൻഡോയുടെ പ്രവർത്തികൾ പോലീസിൽ അറിയിക്കുന്നു ഉണ്ടെന്നുള്ള വിരോധത്തിൽ ആണ് പ്രതികൾ സംഘം ചേർന്നു ആമ്പല്ലൂർ കരുവാപടി ചേലക്കര വീട്ടിൽ ഷൈജുവിനെ സംഘംചേർന്ന് കൊലപ്പെടുത്താൻ

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ പുതിയ ബാച്ചിന്‍റെ വിദ്യാരംഭചടങ്ങ്

ഇരിങ്ങാലക്കുട : പ്രായോഗികജ്ഞാനവും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ ഉളവാക്കാനാകുമ്പോഴേ സാങ്കേതിക വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു എന്ന് സി. എം. ഐ തൃശ്ശൂർ ദേവമാതാ പ്രവിശ്യയുടെ പ്രോവിൻഷ്യൽ ഫാ.വാൾട്ടർ തേലപ്പിള്ളി . ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ പുതിയ ബാച്ചിന്‍റെ വിദ്യാരംഭചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് അറിവിനോടൊപ്പം മൂല്യങ്ങളും പകരുന്ന സമഗ്രമായ വിദ്യാഭ്യാസമാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ദർശനം. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ

നഗരസഭ പ്രദേശത്തുള്ള അതിഥി തൊഴിലാളികൾക്കായുള്ള ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന് പുറത്തു നിന്ന് എത്തിയ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി നഗരസഭ പ്രദേശത്തുള്ള അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ നിർവ്വഹിച്ചു. നാട്ടിൽ ഇല്ലാത്തതോ നിർമ്മാർജ്ജനം ചെയ്തതോ ആയ രോഗങ്ങളുടെ കടന്നുവരവ് തടയുന്നതിന് അതിഥി തൊഴിലാളികളുടെ കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധന അനിവാര്യമാണ്. ആരോഗ്യ കാര്യ

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു. ഹനുമാൻ വേഷധാരിയായ ചാക്യാർ കൂത്തമ്പലത്തിലെ അനുഷ്ഠാനങ്ങൾക്ക് ശേഷം നമ്പ്യാരുടെ കുത്തുവിളക്കിന്‍റെ അകമ്പടിയോടെ ശ്രീകോവിലിനു മുൻവശത്ത് ചെന്ന് മണിയടിച്ച് ഇഷ്ടദേവതാവന്ദനം ചെയ്യുന്നതോടെ കൂത്ത് പുറപ്പാടിന് തുടക്കമായി. തുടർന്നുള്ള 11 ദിവസം ഹനുമാൻ രാമായണം കഥ മുഴുവനായും ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഹനുമാൻ ലങ്കയിലെത്തി സീതാ ദർശനം ചെയ്യുന്നത് അഞ്ചാം ദിവസമാണ്. ആ ദിവസം കൂത്തമ്പലത്തിൽ വന്ന പ്രാർത്ഥിക്കുന്നത് ഐശ്വര്യത്തിനും ദാമ്പത്യ സുഖത്തിനു ഉദ്ദിഷ്ടകാര്യസിദ്ധിക്കും

ബി.എം. എസ് സ്ഥാപനദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിന്‍റെ സ്ഥാപന ദിനമായ ജൂലൈ 23 ന് ഇരിങ്ങാലക്കുട മേഖലതല ആഘോഷങ്ങളുടെ ഉദ്ഘാടനം കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ പുതിയ യൂണിറ്റ് ആരംഭിച്ചു കൊണ്ട് ശിവദാസ് പള്ളിപാട്ട് നിർവഹിച്ചു. "സംതൃപ്ത കുടുംബം സത്യപ്ത ഭാരതം ''എന്ന ഈ വർഷത്തെ ബിഎംഎസ് ജൻമദിന സന്ദേശം തൊഴിലാളികൾക്ക് മുന്നിൽ സമർപ്പിച്ചു. സനിൽ ഒ.എസ് അദ്ധ്യക്ഷത വഹിച്ചു. വൈദ്യുത മസ്ദൂർ സംഘം ജില്ല പ്രസിഡന്റ് ബാബു കെ,

Top