മഴക്ക് ശമനമില്ല : തൃശൂർ ജില്ലയിൽ22,23 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുയിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായ 4 ദിവസവും പകലും രാത്രിയിലും മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പാടങ്ങളിലും തോടുകളിലും ഞായറാഴ്ചയോടെ ജലനിരപ്പ് ഉയരുകയും, ഉൾനാടൻ റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. തീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ 32.6 മിലി മീറ്റർ

ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂളിൽ പുതിയ പിടിഎ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈസ്കൂൾ ഇരിങ്ങാലക്കുടയിലെ പിടിഎ ജനറൽ ബോഡി മീറ്റിംഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ടായി ജയ്സൺ കരപറമ്പിൽ, വൈസ് പ്രസിഡന്റ് ലൗലി ഫ്രാങ്കോ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്നോടിയായി നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബിനിയൻ ജോസ് യോഗം ഉദ്ഘാടനം ചെയ്തു. ' അവയർനസ് ഓഫ് മെന്റൽ ഇൽനെസ്സ് ഇൻ അഡോളസൻസ്' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. കുട്ടികളുടെ

ഡോൺബോസ്കോ ടേബിൾ ടെന്നീസ് ടൂർണമെന്‍റ് സമാപിച്ചു

ഇരിങ്ങാലക്കുട : ഇരുപത്തിയെട്ടാമത്തെ അഖിലകേരള ഡോൺബോസ്കോ ടൂർണമെന്‍റ് ഡോൺബോസ്കോ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ സമാപനം കുറിച്ചു. 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നവനീത് എ ഒന്നാം സ്ഥാനവും, ആനന്ദ് ഷാജി രണ്ടാം സ്ഥാനവും, ഗ്ലൈൻ പ്രിൻസ് മഠത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അലീന തോമസ് ഒന്നാംസ്ഥാനവും, ആർദ്ര വിനോദ് രണ്ടാംസ്ഥാനവും, ആൻമരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആമിർ അഫ്താബ് എസ്

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ: Clopidogrel Tablets IP

തവനീഷിന്‍റെ സ്നേഹസ്പര്‍ശം സാന്ത്വനമേകിയത് ഏഴു കുടുംബങ്ങൾക്ക്

ഇരിങ്ങാലക്കുട : ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷംരൂപ സമാഹരിച്ച് ഏഴ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ തവനീഷിന്‍റെ സ്നേഹസ്പര്‍ശം സാന്ത്വനമേകി . മൂന്ന് വർഷം മുമ്പ് ചെറിയതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകര്‍ മുന്‍ കൈയെടുത്താണ് തുക സമാഹരിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കു പുറമേ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇത്തവണ ധനസമാഹരണത്തില്‍ പങ്കാളികളായിരുന്നു. പാന്‍ക്രിയാസിന് തകരാറ്സംഭവിച്ച പുല്ലൂര്‍ സ്വദേശിനി ആന്‍ തെരേസ്ഷൈജു, ഇരു വൃക്കകളും തകരാറിലായ കാട്ടൂര്‍

മുരിയാട് എംപറർ ഇമ്മാനുഏല്‍ ചർച്ചിൽ ഏൽ ബഥേല്‍ ദിനം ആഘോഷിച്ചു

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുഏല്‍ സഭാവിശ്വാസികളുടെ ഏകദൈവ ഭവനവും, ഓരോ വർഷവും ദൈവപിതാവിന്‍റെ ബഹുമാനാർത്ഥം കൂടാര തിരുനാൾ ആഘോഷിക്കുന്ന മുരിയാട് എമ്പറർ ഇമ്മാനുഏല്‍ സഭാ കേന്ദ്രത്തിൽ 'ഏൽ ബഥേല്‍' സ്ഥാപിച്ചതിന്‍റെ വാർഷികാഘോഷവും നന്ദി പ്രകാശനവും സിയോൺ എംപറർ ഇമ്മാനുഏല്‍ ചർച്ചിൽ ശനിയാഴ്ച നടന്നു. രാവിലെ ആരംഭിച്ച ഭക്തിനിർഭരമായ ശുശ്രൂഷകൾ വൈകിട്ട് വരെ തുടർന്നു. ദൈവനാമ ആരാധനയും ദൈവവചന പ്രഘോഷണവും, കൃതജ്ഞതയുടെ പരിശുദ്ധ കുർബാനയും ഉണ്ടായിരുന്നു

Top