ലോക യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജിൽ നിന്നും നാലു താരങ്ങൾ

ഇരിങ്ങാലക്കുട : എസ്റ്റോണിയയിലെ ടാർട്ടുവിൽ 22 മുതൽ 27 വരെ നടക്കുന്ന ലോക യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നുള്ള 8 താരങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് നാലു താരങ്ങൾ ഇന്ത്യൻ ജഴ്സി അണിയും. എസ് ഭാഗ്യലക്ഷ്മി 47 കിലോ വിഭാഗത്തിലും, എംവി അഭിരാമി 55 കിലോ വിഭാഗത്തിലും, മിലു ഇമാനുവൽ 52 കിലോ വിഭാഗത്തിലും, ആകാശ് ബിനു 93 കിലോ വിഭാഗത്തിലും പങ്കെടുക്കും.

നാലമ്പല ദർശനം: ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി

പായമ്മൽ : നാലമ്പല ദർശനത്തോടനുബന്ധിച്ച് പായമ്മൽ ക്ഷേത്ര നഗരിയിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. വിൽപ്പന കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് എല്ലാവർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യക്തിശുചിത്വം പാലിക്കൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തൽ, പാക്കറ്റ് ഭക്ഷണസാധനങ്ങളിൽ കാലാവധി രേഖപ്പെടുത്തിയ ലേബൽ ഉറപ്പുവരുത്തൽ ശുദ്ധമായ വെളിച്ചെണ്ണയുടെ ഉപയോഗം ക്രമാതീതമായ നിറങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ചായപ്പൊടി കാപ്പിപ്പൊടി എന്നിവ വിശ്വസനീയമായ ബ്രാൻഡുകൾ മാത്രം, മാലിന്യങ്ങൾ യഥാവിധി സംസ്കരിക്കുന്നതിനുള്ള

മൺചിരാതിൽ ദീപം തെളിയിച്ച് ചന്ദ്രയാൻ-2ന് യാത്രാമംഗളമേകി നാഷണൽ സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ബഹിരാകാശ രംഗത്ത് ഭാരതത്തിന്‍റെ സ്ഥാനം ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാൻ സഹായിക്കുന്ന ചന്ദ്രയാൻ 2ന് യാത്രാമംഗളമേകി വിജയാശംസകളുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മാതൃകയായി. ചന്ദ്രയാൻ ഒന്നിന്‍റെ വിജയശിൽപികളിൽ ഒരാളായിരുന്ന അന്നത്തെ ഐ.എസ്.ആർ.ഓ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ പ്രധാന അധ്യാപിക ഷീജാ വി, സീനിയർ അധ്യാപിക ജയലക്ഷ്മി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഓ എസ് ശ്രീജിത്ത്, വിദ്യാർത്ഥികളായ ലക്ഷ്മി

ഇ.കെ.ദിവാകരൻ പോറ്റി സ്മാരക പ്രഭാഷണം ഗ്രാമികയിൽ 23ന്

കുഴിക്കാട്ടുശ്ശേരി : ആറു പതിറ്റാണ്ടുകാലം സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന ഇ കെ.ദിവാകരൻ പോറ്റിയുടെ ഓർമ്മക്കായി ഗ്രാമിക വർഷം തോറും സംഘടിപ്പിച്ചു വരുന്ന പ്രഭാഷണം ഈ വർഷം അദ്ദേഹത്തിന്റെ 14ാം ചരമവാർഷിക ദിനമായ ജൂലൈ 23 ചൊവ്വാഴ്ച വൈകീട്ട് 4:30 ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികാഭവനത്തിൽ നടത്തുന്നു. പ്രമുഖ ചിന്തകനും വാഗ്മിയുമായ സുനിൽ. പി. ഇളയിടമാണ് സ്മാരക പ്രഭാഷണം നിർവ്വഹിക്കുന്നത്. "വിമോചനത്തിന്റെ വിചാരധാരകൾ - മാർക്സും അംബേദ്ക്കറും "

എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ക്ഷേത്രത്തിൽ മഹാഗണപതിഹവനവും ആനയൂട്ടും നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി ഹിന്ദു ധർമ്മ പ്രകാശിനി സമാജവും പടിയൂർ ആനപ്രേമി സംഘവും സംയുക്തമായി ക്ഷേത്രത്തിൽ ഏഴു ഗജവീരന്മാർ പങ്കെടുത്ത ആനയൂട്ട് നടത്തി. ഇതോടനുബന്ധിച്ച് മഹാഗണപതിഹവനവും ഗജപൂജയും, ഭഗവതിസേവയും ക്ഷേത്രം തന്ത്രി സ്വയംഭൂശാന്തിയുടെയും ക്ഷേത്രംശാന്തി രവീന്ദ്രന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടന്നു. എച്ച് ഡി പി സമാജം , പ്രസിഡന്റ് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ മറ്റു ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും നടത്തി. ചുള്ളിപ്പറമ്പിൽ

വി വി സൽഗുണൻ ദിനം ആചരിച്ചു

എടതിരിഞ്ഞി : വി വി സൽഗുണൻ ദിനവും അനുസ്മരണയോഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി വി വി രാമൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി , സെക്രട്ടറിയേറ്റ് അംഗം കെ വി രാമകൃഷ്ണൻ, ലോക്കൽ സെക്രട്ടറിമാരായ വി ആർ രമേഷ്, കെ സി ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ

ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ 50 സെൻറ് സ്ഥലം വിൽപ്പനക്ക്

ഇരിങ്ങാലക്കുട ബൈപാസ് റോഡിൽ 50 സെൻറ് സ്ഥലം വിൽപ്പനക്ക്. വീട്, വില്ലകൾ, ഷോപ്പിംഗ് കോംപ്ലക്സ് , മാൾ, എന്നിവക്ക് അനുയോജ്യം . കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക +919446222340

ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് 141.4 മിലിമീറ്റർ മഴ

ഇരിങ്ങാലക്കുട : ഇടമുറിയാതെ മഴ തുടരുന്ന ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി പെയ്തിറങ്ങിയത് 141.4 മിലിമീറ്റർ മഴ. വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് 76.7mm മഴയും ശനിയാഴ്ച രാവിലെ വരെ 64.7 mm മഴയും. കഴിഞ്ഞ പ്രളയ ആരംഭകാലത്ത് ഇരിങ്ങാലക്കുടയിൽ പെയ്തത് 186.5 എം എം റെക്കോർഡ് മഴയാണ്. മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകരണമായ മഴമാപിനി സ്ഥാപിച്ചിരിക്കുന്നത് മുകുന്ദപുരം താലൂക് ഓഫീസിൽ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനിലാണ്. ജില്ലാ ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്തെ

Top