അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ പരാതികള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം

അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന്‍റെ പുരോഗതി വിലയിരുത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, എന്നീ നാല് ജില്ലകളിലെ നോഡല്‍ ഓഫീസര്‍ ആയി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധമായ പരാതികള്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ അറിയിക്കാം. വിലാസം - ആര്‍.എസ്. അനു, റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍, നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,

വല്ലക്കുന്ന് വി. അല്‍ഫോന്‍സാ ദേവാലയത്തിൽ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ടിന് കൊടിയേറ്റി

വല്ലക്കുന്ന് : വല്ലക്കുന്ന് വി. അല്‍ഫോന്‍സാ ദേവാലയത്തിൽ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും ജൂലൈ 28 ഞായറാഴ്ച ആചരിക്കുന്നു. നേര്‍ച്ച ഊട്ടിന്റെ ഭാഗമായുള്ള കൊടിയേറ്റം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍ നിര്‍വ്വഹിച്ചു. നവനാള്‍ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5:30ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന,

ഔഷധ മരുന്നുണ്ട വിതരണം ചെയ്തു

താഴെക്കാട് : താഴെക്കാട് കുരിശ്ശ്മുത്തപ്പന്‍റെ തീർത്ഥാടന കേന്ദ്രത്തിൽ മാതൃ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നിരവധി പച്ചമരുന്നുകൾ അടങ്ങിയ ഔഷധ മരുന്നുണ്ട വിതരണം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൻഷൻ കോട്ടോളി രൂപത മാതൃ സംഘം പ്രസിഡണ്ട് ജാർലി വർഗീസിന് ഔഷധ മരുന്നുണ്ടയുടെ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. കർക്കിടക മാസത്തിലെ പരമ്പരാഗത പ്രതിരോധ ചികിത്സയിലൂടെ ഈ പദ്ധതി വഴി ഇടവകയിലെ 900 കുടുംബങ്ങൾക്ക് ആരോഗ്യപരിപാലനം ലക്ഷ്യംവെക്കുകയാണ് എന്ന് മാതൃസംഘം

കൃഷി വകുപ്പിന്‍റെ സ്കൂൾ ഗാർഡൻ പദ്ധതി പ്രകാരം നടവരമ്പ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

നടവരമ്പ് : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പിന്‍റെ സ്കൂൾ ഗാർഡൻ പദ്ധതി പ്രകാരം എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തിലകൻ ഉദ്ഘാടനം ചെയ്തു. വേളൂക്കര കൃഷി ഓഫീസർ വി. ധന്യ ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെ കറിച്ച് സെമിനാർ നയിച്ചു. പി ടി എ പ്രസിഡണ്ട് എം.

മാധവനാട്യഭൂമിയിൽ ‘നിദിദ്ധ്യാസം’ അരങ്ങുപരിചയ പരമ്പര 22, 23 തീയതികളിൽ

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ മാധവനാട്യഭൂമിയിൽ ജൂലായ് 22, 23 തീയതികളിൽ 'നിദിദ്ധ്യാസം' അരങ്ങുപരിചയ പരമ്പര നടക്കും. തിങ്കളാഴ്ച പർണ്ണശാലാങ്കം ലളിത പുറപ്പാട്, ചൊവ്വാഴ്ച പർണ്ണശാലാങ്കം ലളിത നിർവ്വഹണം. ലളിതയായി കപില വേണു. മിഴാവ് കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, ഇടയ്ക്ക് കലാനിലയം ഉണ്ണികൃഷ്ണൻ, താളം സരിത കൃഷ്ണകുമാർ.

ദശപുഷ്പങ്ങളും ഔഷധസസ്യങ്ങളും പരിചയപ്പെടുത്തി ശാന്തിനികേതനിൽ ‘ദശപുഷ്പ്പതാലം’

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ മലയാളം ക്ലബ്ബ് 'പൈതൃകത്തിന്‍റെ' ആഭിമുഖ്യത്തിൽ 'ദശപുഷ്പ്പതാലം' എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ ദശപുഷ്പങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയും അവയുടെ ഔഷധ മൂല്യങ്ങൾ കുറിച്ച് വിശദീകരിക്കുകയും പിന്നീട് പുഷ്പം പ്രദർശനത്തിന് വെക്കുകയും ചെയ്തു. 'ഒരു ദിവസം ഒരു ഔഷധ സസ്യം' എന്ന പരിപാടിയും ഒരു ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതാണ്. വിദ്യാർഥികളെ ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഉപയോഗങ്ങൾ കുറിച്ചും ബോധവാന്മാരാക്കുക ആണ് ഇതിന്‍റെ ലക്ഷ്യം. വിദ്യാർഥികളായ

ശുചിത്വപക്ഷാചാരണത്തിന്‍റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

എടതിരിഞ്ഞി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാൻ ജൂലൈ 16 മുതൽ 31 വരെ നടപ്പിലാക്കുന്ന ശുചിത്വപക്ഷാചാരണത്തിന്‍റെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടി എടതിരിഞ്ഞിയിൽ സംഘടിപ്പിച്ചു, അതുല്യ ബ്യൂട്ടി പാർലർ നടന്ന ചടങ്ങ് പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുദർശൻ നിർവഹിച്ചു. സുധ സോളമൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ പി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി പ്രോഗ്രാം ഓഫീസർ

ഡിഗ്രി മെറിറ്റ് സീറ്റ് ഒഴിവുകൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി കോം, ബി ബി എ, ബി എസ് സി. ബയോകെമിസ്ട്രി, ബി സി എ, ബി എ മൾട്ടിമീഡിയ എന്നീ കോഴ്സുകളിലേക്ക് ഏതാനും മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി കാപ് രജിസ്ട്രേഷനിൽ കോളേജ് ഓപ്ഷൻ നൽകി വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. കാപ് രജിസ്ട്രേഷൻ

എടത്തിരുത്തി പരി.കർമ്മലനാഥ ദേവാലയത്തിൽ ഞായറാഴ്ച നടക്കുന്ന ഊട്ടുതിരുനാളിന്‍റെ കൊടിയേറി

ഇരിങ്ങാലക്കുട : എടത്തിരുത്തി പരി. കർമ്മലനാഥ ഫെറോന ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയുടെയും വിശുദ്ധ വിൻസെന്‍റ് ഡി പോളിനെയും 77-ാം ഊട്ടുതിരുനാൾ ഞായറാഴ്ച ആഘോഷിക്കുന്നു. ഊട്ടു തിരുനാളിന്‍റെ കൊടിയേറ്റ കർമ്മം ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. ആൻറ്റു ആലപ്പാടൻ നിർവഹിച്ചു. ദിവസവും രാവിലെ ആറു മണിക്കും വൈകീട്ട് 5 മണിക്കും വിശുദ്ധ കുർബാനയും നവനാൾ ആചരണവും നടക്കുന്നു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ആറുമണിയോടെ കുർബാനയ്ക്ക് ശേഷം എട്ടുമണിക്ക് ഊട്ടുനേർച്ച വിതരണം ആരംഭിക്കും.

എസ്.എൻ. എൽ പി സ്കൂളിൽ ‘ഇലയറിവ്’ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. എൽ പി സ്കൂൾ നല്ലപാഠം യൂണിറ്റും ജൈവ കർഷക സമിതി ഇരിങ്ങാലക്കുട യൂണിറ്റും സംയുക്തമായി ഇലയറിവ് പരിപാടി സംഘടിപ്പിച്ചു. മലയാളിയുടെ മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളും വരുത്തുന്ന ഗുരുതര ആരോഗ്യപ്രശനങ്ങളും കണക്കിലെടുത്താണ് ഇത്തരം പ്രവർത്തനം സംഘടിപ്പിച്ചത്. പച്ചകറി വിത്ത് വിതരണത്തോടൊപ്പം സ്കൂളിൽ രക്തചന്ദന തൈ നടുകയും ജൈവ കർഷക സമിതി ഒരുക്കിയ ജാപി വിതരണം ചെയുകയും ചെയ്തു. പി ടി എ പ്രസിഡന്റ്‌ വിദ്യ സനിൽ ഉത്‌ഘാടനം നിർവഹിച്ചു.

Top