സ്‌കൂൾതലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നു

സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീ-പ്രൈമറി മുതൽ ഹയർസെക്കന്ററിവരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികൾ ഉൾപ്പെടുത്താം. വിദ്യാഭ്യാസ ഗുണമേൻമ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം വിശദമായ ഡോക്യൂമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,

വിദ്യാർത്ഥികൾക്കായി ഫയർ ആൻഡ് റെസ്ക്യൂ ബോധവൽക്കരണം

എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ പ്രൊട്ടക്ഷൻ, ഫസ്റ്റ് എയ്ഡ്, സേഫ്റ്റി, ഫയർ റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്കായി പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. സ്റ്റേഷൻ ഓഫീസർ പി വെങ്കടരാമൻ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ സന്നിഹിതനായിരുന്നു. ഫയർമാൻമാരായ രമേശ്, ഐബിൻ, സുദർശനൻ, ബൈജു തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ

വിമല സെൻട്രൽ സ്കൂളിൽ പുതിയ സ്കൂൾ കൗൺസിൽ രൂപികരിച്ചു

താണിശ്ശേരി : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ സ്കൂൾ കൗൺസിൽ രൂപികരിച്ചു. ഇരിങ്ങാലക്കുട സി.ഐ. ബിജോയ്‌ പി. ആർ മുഖ്യാതിഥിയായിരുന്നു . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി പുതിയ ഭരണസാരഥികളുടെ ഉത്തരവാദിത്വം ഓർമപ്പെടുത്തി. സ്കൂൾ മാനേജർ സിസ്റ്റർ മേഴ്‌സി കരിപ്പായി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആഷ്‌ലി, പി ടി എ. പ്രസിഡന്റ്‌ ആന്റോ പെരുമ്പിള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പാർത്ഥസാരഥി പി എ, കരോളിന തോബിയാസ്

‘ദ വൈഫ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച അമേരിക്കന്‍ ചിത്രമായ 'ദ വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഭര്‍ത്താവ് ജോകാസില്‍മേനോടൊപ്പം ബഹുമതി എറ്റുവാങ്ങാന്‍ യാത്രയാകുന്ന ഭാര്യ ജോവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നാൽപത് വര്‍ഷക്കാലത്തെ തങ്ങളുടെ കുടുംബ ജീവിതത്തിന്‍റെ വിചാരണ കൂടിയായി യാത്ര മാറുന്നു. പ്രദര്‍ശന സമയം

ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായി ഫാ. ജെയ്സൺ കരിപ്പായി, ടെൽസൺ കോട്ടോളി, ആനി ഫെയത്ത് എന്നിവരെ തെരഞ്ഞെടുത്തു. രൂപതയുടെ 15-ാം പാസ്റ്റ്റൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ 2019-2022 വരെ മൂന്നു വർഷത്തേക്ക് തെരഞ്ഞെടുത്തത്.

അഖിലകേരള ഡോൺ ബോസ്കോ ടേബിൾ ടെന്നീസ് ടൂർണമെന്‍റ് 19 മുതൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇരുപത്തിയെട്ടാമത്തെ അഖിലകേരള ഡോൺബോസ്കോ പ്രൈസ്മണി ടേബിൾ ടെന്നീസ് ടൂർണ്ണമെന്റും, ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പും സ്കൂളിലെ സിൽവർ ജൂബിലി മെമ്മോറിയൽ ഫ്ളഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലൈ 19,20,21 തീയതികളിൽ അരങ്ങേറും. ഒരു സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തപ്പെടുന്ന ഏകദിന റാങ്കിംഗ് ടൂർണമെന്റും, ടൂര്ണമെന്റിനൊടൊപ്പം തന്നെ ഇന്റർസ്കൂൾ ചാമ്പ്യൻഷിപ്പും അരങ്ങേറുന്ന സംസ്ഥാനത്തെ ഏക മത്സരവും മുന്നൂറോളം സംസ്ഥാനത്തെ ദേശീയ ടെന്നീസ്

‘ഹരിയാലി 2019’ – വൃക്ഷത്തൈകൾ കൈമാറി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗവും ബോട്ടണി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'ഹരിയാലി 2019 ൽ' ഹിന്ദി വിഭാഗത്തിലെ വിദ്യാർഥിനികൾ 75ഓളം വൃക്ഷത്തൈകൾ ബോട്ടണി വിഭാഗത്തിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ പരിസ്ഥിതി സംരക്ഷണത്തിനെ കുറിച്ച് ബോധവൽക്കരണം നടത്തി. ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോൺ, സി. ജെൻസി റോസ്, ബോട്ടണി വിഭാഗം അധ്യാപിക ഡോ. റോസ്‌ലിൻ അലക്സ് എന്നിവർ നേതൃത്വം നൽകി.

പ്രദീപ് സോമസുന്ദരം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ പാടുന്നു

ഇരിങ്ങാലക്കുട : മേരി ആവാസ് സുനോ അഖിലേന്ത്യാ സംഗീത മത്സരത്തിലൂടെ പ്രശസ്തനായ ഗായകന്‍ പ്രദീപ് സോമസുന്ദരം ജൂലൈ 21ന് ഇരിങ്ങാലക്കുടയില്‍ പാടുന്നു. സംഗീത സംവിധായകന്‍ പ്രതാപ് സിംഗിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പാണ് ശ്രോതാക്കള്‍ക്കായി ഈ പരിപാടി അവതരിപ്പിക്കുന്നത്. പ്രദീപ് സോമസുന്ദരത്തോടൊപ്പം പ്രശസ്ത ഗായികമാരായ പ്രമീള, രചന എന്നിവരും പാടുന്നുണ്ട്. ഇരിങ്ങാലക്കുട ടൌൺ ഹാളിനു എതിർവശത്തുള്ള എസ്.എസ് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ട്

അണിമംഗലത്ത് പുരുഷോത്തമൻ നമ്പൂതിരിയെ ആദരിച്ചു

ഇരിങ്ങാലക്കുട: ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തിയായി 40 വർഷത്തെ സുദീർഘമായ സേവനം പൂർത്തീകരിച്ചതിന് അണിമംഗലത്ത് പുരുഷോത്തമൻ നമ്പൂതിരിയെ ക്ഷേത്ര ക്ഷേമസമിതിയും, നവീകരണകലശ സമിതിയും, ഭക്തജനങ്ങളും ചേർന്നു ആദരിച്ചു. ക്ഷേത്രസമിതി പ്രസിഡന്‍റ് അഡ്വ. മധുസൂദന മേനോൻ അധ്യക്ഷത വഹിച്ചു. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് സ്നേഹോപഹാരം നൽകി. സമിതി പ്രസിഡണ്ട് പൊന്നാട ചാർത്തി ആദരിച്ചു. കൂടൽമാണിക്യം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, കൂടൽമാണിക്യം ദേവസ്വം അംഗം അഡ്വ. രാജേഷ് തമ്പാൻ,

തെങ്ങ്, ജാതി എന്നിവ വിളകൾക്ക് ജൈവവളത്തിന് സബ്സിഡി നൽകുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, ജാതി എന്നിവ വിളകൾക്ക് ജൈവവളത്തിന് സബ്സിഡി നൽകുന്നു. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ ഭൂനികുതി അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, ജൈവവളത്തിന്‍റെ അസ്സൽ ബിൽ, അപേക്ഷാഫോറം എന്നിവ സഹിതം ആഗസ്റ്റ് മാസം 25നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം

Top