വാഹനാപകടത്തിൽ അധ്യാപിക മരണപ്പെട്ട കേസിൽ 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ യാത്ര ചെയ്യവേ പുല്ലൂറ്റ് പാലത്തിനടുത്ത് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കരൂപ്പടന്ന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഐഷാബിയുടെ കുടുംബത്തിന് 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബൂണൽ ജഡ്ജ് സി ഹരിഗോവിന്ദൻ വിധിച്ചു. 2016 ഒക്ടോബർ 15നാണ് കേസിനു ആസ്പദമായ അപകടമുണ്ടായത്.

ഗോരക്ഷ കുളമ്പുരോഗപദ്ധതി കുത്തിവയ്പ് പദ്ധതി: ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ

ഇരിങ്ങാലക്കുട : ഗോരക്ഷ കുളമ്പുരോഗപദ്ധതി കുത്തിവയ്പ് പദ്ധതിയുടെ 26-ാം ഘട്ടം ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ ജില്ലയിൽ നടത്തും. വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുളള ക്യാമ്പുകൾ വഴിയും ഭവന സന്ദർശനം വഴിയും കന്നുകാലികൾ, എരുമ, പന്നി എന്നിവയെ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന് വിധേയമാകുന്നു. ഉരു ഒന്നിന് സൗജന്യനിരക്കായ പത്ത് രൂപയാണ് കർഷകർ നൽകണം. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസംഘങ്ങൾ, വനം വന്യജീവി വകുപ്പ്

വിദ്യാർഥികളിലെ അറിവില്ലായിമയല്ല, അറിവാണ് പരിശോധിക്കേണ്ടത് എന്ന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ.സി. നായർ

ഇരിങ്ങാലക്കുട : വിദ്യാർഥികളിലെ അറിവില്ലായിമയല്ല, പകരം അറിവാണ് അധ്യാപകർ പരിശോധിക്കേണ്ടത് എന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എം കെ സി നായർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുംവിധം സന്തോഷകരമായ സാഹചര്യമാണ് വിദ്യാലയങ്ങളിൽ ഉണ്ടാക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് 'കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. എസ്

തുറന്നിട്ട പിൻവാതിലിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽനിന്നും യാത്രക്കാരൻ തെറിച്ചു വീണു

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് മൂന്നുപീടിക റേഡിൽ നിന്നും വൺവേ തിരിയുന്നിടത് കൊടുങ്ങലൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന 'വിയ്യത്ത്' ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്നും തുറന്നിട്ട പിൻവാതിലിലൂടെ യാത്രക്കാരൻ റേഡിൽ തെറിച്ചു വീണു പരിക്കേറ്റു. ബസ് അമിത വേഗതയിലാണ് വളവു തിരിഞ്ഞിരുന്നതെന്ന് മറ്റു യാത്രക്കാർ പറഞ്ഞു. ഇവിടെ ഹംബ് ഉണ്ടെങ്കിലും ബസ്സുകൾ വേഗത കുറക്കാറില്ല. ബുധനാഴ്ച വൈകുനേരം 4 മണിക്കായിരുന്നു സംഭവം

സ്വയം ചാർജ് ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുമായി ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : ഓട്ടത്തിനിടയിൽ സ്വയം ചാര്‍ജ് ആകുന്ന ഇലക്ട്രിക് സ്കൂട്ടർ നിര്‍മ്മിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിച്ചു. ഓൾട്ടർനേറ്ററിന്റെ സഹായത്തോടെ വാഹനം ഓടുന്ന സമയത്ത് ബാറ്ററി സ്വയം ചാര്‍ജ് ചെയ്യുന്ന രീതിയിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുത്. അവസാന വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ജയറസ് പ്രിന്‍സ്, അജയ്.എ.ബി, ആദിത്ത് മേനാത്ത്, അഭില്‍.ടി.എസ്. എിവരാണ് തങ്ങളുടെ പ്രൊജക്ടിന്‍റെ ഭാഗമായി ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത് സീരിസ്

പുഴയെ അടുത്തറിഞ്ഞും, ശുചീകരണ പ്രവർത്തനങ്ങൾ വ്യത്യസ്തമാക്കിയും സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പ്രവർത്തകരോടൊപ്പം ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ അതിരപ്പിള്ളി പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അതിരപ്പിള്ളി വനമേഖലയിൽ നിന്നും വരുന്ന ശുദ്ധജലം ഒഴിക്കുന്ന കുതിരറുക്കം കനാൽ എൻഎസ്എസ് വോളണ്ടിയേഴ്സ് വൃത്തിയാക്കി. വനത്തെയും പുഴയും അടുത്തറിഞ്ഞുള്ള പുഴ നടത്തവും ഇതോടൊപ്പം സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബീന സി എ, വളണ്ടിയർമാരായ ബാസില ഹംസ, റോസിലിൻ അലക്സ്, അതിരപ്പിള്ളി പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്

നാലമ്പല തീർത്ഥാടനം ആരംഭിച്ചു : കൂടൽമാണിക്യത്തിൽ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : ശ്രീരാമ ഭരതലക്ഷ്മണ ശത്രുഘ്‌ന ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശനം നടത്തുന്ന നാലമ്പല തീർത്ഥാടനം കർക്കിടകം ഒന്നിന് ആരംഭിച്ചതോടെ ഭരത പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ രാവിലെ മുതൽ ഭക്തജന തിരക്ക് അനുഭവപെട്ടു. തീർത്ഥാടകർക്കായി ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളാണ് കൂടൽമാണിക്യം ദേവസ്വം ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വഴിപാടുകൾ ശീട്ടാക്കാൻ പ്രത്യേക സൗകര്യങ്ങൾ, കൂടുതൽ കൗണ്ടറുകൾ. ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും മഴ നനയാതെ വരി നിൽക്കാൻ വലിയ

Top