അമ്മന്നൂർ കുട്ടൻ ചാക്യാർക്ക്‌ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്

ഇരിങ്ങാലക്കുട : അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്. കൂടിയാട്ടത്തിനുള്ള 2018 ലെ പുരസ്‌കാരമാണ് ലഭിച്ചത്. അര നൂറ്റാണ്ടിലേറെ കാലമായി കൂടിയാട്ട രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൻറെ പ്രസിഡന്റാണ് നിലവിൽ അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർ. കേരള കലാമണ്ഡലം പുരസ്കാരം, കേരളം സംഗീത നാടക അക്കാദമി അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

106 രൂപക്ക് കെ എസ് ആർ ടി സിയിൽ നാലമ്പല യാത്ര – നാലമ്പല സ്പെഷ്യൽ ബസുകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല സ്പെഷ്യൽ ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ  എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നും പുറപ്പെടുന്ന ബസ്സുകൾക്ക് ഇത്തവണ 10 രൂപ ചാർജിൽ മുൻകൂട്ടി ഏവർക്കും സീറ്റ് റിസർവേഷനും സൗകര്യവും ഉണ്ട്. 106

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ

ഇരിങ്ങാലക്കുട : ഡ്രൈവിംഗ് ടെസ്റ്റിന് ഗാന്ധിഗ്രാം ഗ്രൗണ്ടിൽ എത്തുന്നവർക്കായി കുടിവെള്ള സൗകര്യം ഇരിങ്ങാലക്കുട മേഖല ഡ്രൈവിംഗ് വർക്കേഴ്സ് യൂണിയൻ ഒരുക്കി നൽകി. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന എല്ലാ ദിവസവും ഈ സൗകര്യം ഇവിടെ ഉണ്ടാകും. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു യൂണിയൻ വൈസ് പ്രസിഡണ്ട് ടോണി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ബാബു പ്രസിഡന്റ് വത്സരാജ് കെ കെ സി, ട്രഷറർ

ക്രൈസ്റ്റ് കോളേജിൽ കോമേഴ്‌സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് വിഭാഗം പതിനൊന്നാമത് വാർഷിക പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ സർവകലാശാല മാനേജ്മെൻറ് പഠനവിഭാഗം മുൻ ഡയറക്ടർ ഡോ. കെ ബി പവിത്രൻ, സംസ്ഥാന നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അഡ്വ. എ വി സുരേഷ്, സൗത്ത് ഇന്ത്യ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദ് ഫ്രാൻസിസ്, കോമേഴ്‌സ്

വനഭൂമി പട്ടയം : താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം

ഇരിങ്ങാലക്കുട : വനഭൂമി 1977 ജനുവരി ഒന്നിന് മുമ്പ് കൈയ്യേറിയവർക്ക് പട്ടയം അനുവദിക്കുന്നതിന് 2005 ഡിസംബർ 31 നകം അപേക്ഷ നൽകിയവർ ആവശ്യമായ രേഖകളുമായി ജൂലൈ 31 നകം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04802825259 (മുകുന്ദപുരം താലൂക്ക്) 04802705800 (ചാലക്കുടി താലൂക്ക്).

Top