ചന്ദ്രഗ്രഹണം ആയതിനാൽ ജൂലൈ 17ന് കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശന സമയത്തിന് മാറ്റം

ഇരിങ്ങാലക്കുട : ചന്ദ്രഗ്രഹണം ആയതിനാൽ ജൂലൈ 17 ബുധനാഴ്ച, കർക്കിടകം ഒന്നിന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം വൈകി തുറക്കുന്നതായിരിക്കും. ദർശനം 5:30 മുതൽ ആരംഭിക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

എച്ച്.ഡി.പി സമാജം സ്കൂളിൽ പ്രതിഭാസംഗമം

എടതിരിഞ്ഞി : പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പ്രതിഭാസംഗമത്തിൽ അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം, പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം വിജയവുമായി സയൻസ് വിഭാഗം, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അഞ്ചുപേർ, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മൂന്നുപേർ

പുല്ലൂർ സംഗമം റസിഡൻസ് അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

പുല്ലൂർ : പുല്ലൂർ സംഗമം റസിഡൻസ് അസോസിയേഷനും തൃശ്ശൂർ മലബാർ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പുല്ലൂർ എസ്എൻഡിപി ഹാളിൽ നടന്ന ക്യാമ്പ് ഡോ. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് സ്വപ്ന ദേവദാസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതാ രാജൻ, പഞ്ചായത്ത് മെമ്പർ തോമസ് തൊകലത്ത്, ആൽഫ പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി എൽസമ്മ

കെ എസ് ഇ ലിമിറ്റഡ് എംപ്ലോയിസ് വെൽഫെയർ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പ്ലസ്ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള സോള്‍വെന്‍റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ് കമ്പനിയിലെ എംപ്ലോയിസ് വെല്‍ഫെയര്‍ ട്രസ്റ്റിലെ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും 2019-20 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള എം.സി. പോള്‍ മെമ്മോറിയല്‍ എന്റോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും ആനന്ദമേനോന്‍ എന്റോവ്‌മെന്റ് എസ്.എസ്.എല്‍.സി. സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. കമ്പനിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ എം. അനില്‍ അധ്യക്ഷനായിരുന്നു. മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്‌സന്‍

സർവീസ് പെൻഷനേഴ്സ് യൂണിയൻ പൊറത്തിശ്ശേരി യൂണിറ്റ് കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും

പൊറത്തിശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൊറത്തിശ്ശേരി യൂണിറ്റ് കൺവെൻഷനിൽ നവാഗതരായ പെൻഷൻകാർക്ക് സ്വീകരണം നൽകി. കരുവന്നൂർ സെന്‍റ് ജോസഫ് കോൺവെന്‍റ് ഹൈസ്കൂളിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം കെ എസ് വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ ഖാദർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം ജോസ് കോമ്പാറ, ബ്ലോക്ക് പ്രസിഡണ്ട് സെബാസ്റ്റ്യൻ മാളിയേക്കൽ, ബ്ലോക്ക് സെക്രട്ടറി എം കെ ഗോപിനാഥൻ മാസ്റ്റർ,

കേര കർഷകരെ വിളവെടുപ്പിന് സഹായിക്കുന്ന ‘കേരാ ഹാർവെസ്റ്ററുമായി’ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : തെങ്ങ് കയറുവാനും നാളികേരം വെട്ടിയെടുക്കുന്നതിനുമുള്ള ഓട്ടോമേറ്റ്‌ ചെയ്തും, വൈഫൈ മൊഡ്യൂളുകൾ ഘടിപ്പിച്ചുകൊണ്ടും പൂർണ്ണമായും ഒരു റോബോട്ടിനെ പോലെ പ്രവർത്തിക്കുന്ന രീതിയിലുള്ള കേര കർഷകരെ നാളികേര വിളവെടുപ്പിന് സഹായിക്കുന്ന 'കേരാ ഹാർവെസ്റ്ററുമായി' ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗത്തിലെ നാല് വിദ്യാർത്ഥികൾ. അശ്വിൻ അനിൽ, എവിൻ പോൾ, ജോസഫ് കാഞ്ഞിരപ്പറമ്പിൽ, കിരൺ ജോയ് കോനേങ്ങാടൻ എന്നീ ഫൈനൽ ഇയർ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളും അവരുടെ ഗൈഡ് അസിസ്റ്റന്റ്

നാലമ്പല തീര്‍ഥാടകര്‍ക്കായി ഒരുങ്ങി കൂടൽമാണിക്യം ക്ഷേത്രം

ഇരിങ്ങാലക്കുട : കര്‍ക്കടക മാസത്തിലെ നാലമ്പല ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. മഴനനയാതെ അൻപതിനായിരത്തിലധികം പേർക്ക് ഒരേസമയം വരി നിൽക്കാവുന്ന പന്തലുകളുടെ പണികൾ അവസാനഘട്ടത്തിലാണ്. കൊട്ടിലായിക്കൽ പറമ്പിനു പുറമെ ഇത്തവണ മണിമാളികക്ക് പിൻവശവും, പേഷ്കാർ റോഡിൽനിന്നും വിശ്രമ കേന്ദ്രത്തിലേക്ക് പോകുന്ന പുതിയതായി നിർമ്മിച്ച വഴിയുടെ ഇരുവശവും വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ദേവസ്വം ഒരിക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും സമീപവാസികൾക്കും നാലമ്പലകാലത്ത് തീർത്ഥാടകരുമായിവരുന്ന വാഹനങ്ങൾ പൊതുവഴികളിലും മറ്റും പാർക്ക് ചെയ്യുന്നത്

സേവാഭാരതി തയ്യൽ മെഷീൻ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട സ്വയംതൊഴിൽ ചെയ്യുന്നതിനായി ഒരു വനിതക്ക് ഓഫീസിൽ തയ്യൽ മെഷീൻ അനുവദിച്ചു. സേവാഭാരതി സെക്രട്ടറി നളിൻ ബാബു എസ് മേനോൻ തയ്യൽ മെഷീൻ ശ്രീദേവി സുകുമാരന് നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ഐ കെ ശിവാനന്ദൻ, സേവാഭാരതി തൃശൂർ ജില്ലാ ട്രഷറർ മോഹൻ പ്രസാദ്, തൃശൂർ ജില്ലാ സംഘടനാ സെക്രട്ടറി രാം

Top