കുതിച്ചുയരാൻ ഒരുങ്ങുന്ന ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2ൽ ഇരിങ്ങാലക്കുടയുടെ കൈയൊപ്പും

ഇരിങ്ങാലക്കുട : ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യവും ശാസ്ത്രലോകം പ്രതീക്ഷയോടെ കാണുന്ന ചന്ദ്രയാൻ- 2 വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചത്തോടെ അഭിമാന നിമിഷത്തിനായി ഇരിങ്ങാലക്കുടയിലും കാത്തിരിപ്പ്. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ഈ ദൗത്യത്തിനായുള്ള ജി.എസ്.എൽ.വി. III ബഹിരാകാശ വാഹനത്തിന്‍റെ ഗതിനിര്‍ണയ സംവിധാനത്തിലെ സുപ്രധാനമായ എച്ച്പിഎസ് 3 ഫ്ളക്സ് സീല്‍ നിർമ്മിച്ചത് കോണത്തുകുന്നിലെ വജ്ര റബ്ബർ പ്രോഡക്ട്സിലാണ്. ഇതിനു പുറമെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ,

‘ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂർവ്വ കഥകളും’ മലയാള പരിഭാഷ പുറത്തിറങ്ങി

ഇരിങ്ങാലക്കുട : പ്രസിദ്ധ മിത്തോളജിസ്റ്റായ ദേവ്‌ദത് പട്നയിക്കിന്‍റെ 'ശിഖണ്ഡി ആൻഡ് അദർ ടൈൽസ് ദേ ഡോണ്ട് ടെൽ യു' എന്ന വിഖ്യാത ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ ഡി.സി ബുക്സ് പുറത്തിറക്കി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2018ലെ വിവർത്തന പുരസ്കാര ജേതാവായ തുമ്പൂർ ലോഹിതാക്ഷനാണ് പ്രസ്തുത കൃതി വിവർത്തനം ചെയ്തിട്ടുള്ളത്. രണ്ടായിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവപുരാണ ഇതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂർവ്വ കഥകളുടെ പുനരാഖ്യാനമാണ് 'ശിഖണ്ഡിയും

വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും വെട്ടിക്കര നന ദുർഗ്ഗ നവഗ്രഹക്ഷേത്ര സേവാസമിതിയും ചേർന്നു വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു. ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലെ അശ്വതി എം എ, ഗവൺമെന്‍റ് മോഡൽ ബോയ്സ് സ്കൂളിലെ വിമൽ സി എൻ, സെന്‍റ് മേരിസ് ഹൈസ്കൂളിലെ അഭിജിത്ത് ദേവരാജൻ എന്നിവർ വാങ്ങി. സേവാഭാരതി ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, വെട്ടിക്കര ഭഗവതിക്ഷേത്രം സേവാ സമിതി സെക്രട്ടറി നാരായണ മേനോൻ എന്നിവർ നേതൃത്വം വഹിച്ചു.

അയ്യങ്കാളി ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തിയ വിപ്ലവകാരി- ബൈജു കലാശാല

ആളൂർ : മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്ന അഗ്നിയാണ് അറിവെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും അവർക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാനുമുള്ള അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് ആധുനിക സമൂഹം സ്വപനം കണ്ട നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്നും കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ആളൂർ കുടുംബശ്രീ ഹാളിൽ നടന്ന കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത്

നവരസ സാധന ശില്‍പ്പശാലയിൽ ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിച്ച ഇരുപത്തിയഞ്ചാമത് നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി കപിലാ വേണു അവതരിപ്പിച്ചു. നങ്യാര്‍കൂത്തിന് കലാമണ്ഡലം രാജീവ്, ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവര്‍ പശ്ചാത്തലമേളമൊരുക്കി. രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും 12 കലാപ്രവര്‍ത്തകരാണ് നവരസ പരിശീലനത്തിന് എത്തിച്ചേർന്നിട്ടുള്ളത്. ഞായറാഴ്ച സാന്ദ്ര പിഷാരടിയുടെ മോഹിനിയാട്ടവും തിങ്കളാഴ്ച ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവരുടെ അഭിനയ പ്രകടനങ്ങളുമുണ്ടാകും.

ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാമത് പൂർവ വിദ്യാർഥി സംഗമം 'ഒരു വട്ടം കൂടി... '  സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി ആർ ഉദ്ഘാടനം നിർവഹിച്ചു. രാധിക സനോജ് മുഖ്യാതിഥിയായിരുന്നു. മാതൃക അധ്യാപക അവാർഡ് ജേതാവും വിഎച്ച്എസ്ഇ പൂർവ്വ അധ്യാപകനുമായ എ കെ ദേവരാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് ജോയ് കനേങ്ങാടൻ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ സോണിയ ഗിരി, അഡ്വ.

‘കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം’ – കാട്ടൂർ കലാസദനത്തിൽ ചിന്താസംഗമം ഇന്ന് 3:30ന്

കാട്ടൂർ : കാട്ടൂർ കാലസദനത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ചിന്താ സംഗമം എന്ന ദ്വൈവാര ചർച്ചാ വേദിയുട തുടർച്ചയായി ഞായറാഴ്ച 3:30ന് കാട്ടൂർ ടി കെ ബാലൻ ഹാളിൽ 'കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം' എന്ന വിഷയം പ്രശസ്ത എഴുത്തുകാരി ഡോ. പി കെ കുശലകുമാരി അവതരിപ്പിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പ്രേമലേഖന’ത്തിലെ നായിക സാറാമ്മ നൃത്തച്ചുവടുകളുമായി അരങ്ങിൽ

വെള്ളാങ്ങല്ലൂർ : വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിലെ നായിക സാറാമ്മ തന്‍റെ സുരഭില സുന്ദരമായ ഹൃദയാനുഭൂതികളുടെ നവ്യമായ ഈരടികൾ പാടി ചടുലമായ ചുവടുകൾ വെച്ച് രംഗത്ത്. ലൈബ്രറി കൗൺസിൽ കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂർ ബ്ളോക്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണു് സാറാമ്മയുടെ നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുട എസ്.എൻ.ടീച്ചേഴ്സ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കൃഷ്ണേന്ദു, ദിവ്യ, അനഘ, ആര്യ എന്നീ വിദ്യാർത്ഥിനികൾ സദസ്സിനെ കയ്യിലെടുത്തത്. ‘യൗവ്വനതീക്ഷ്ണം സുരഭില സുന്ദരം മധുരോദാരമീ പ്രേമലേഖനം’ എന്നു തുടങ്ങുന്ന ഗാനത്തിൽ കഴുകിത്തുടച്ച

മികച്ച ഗവൺമെൻറ് യു.പി വിദ്യാലയത്തിനുള്ള ജില്ലാ പി.ടി.എ അവാർഡ് ജി.യു.പി.എസ് ആനന്ദപുരത്തിന്

ഇരിങ്ങാലക്കുട : മികച്ച ഗവൺമെൻറ് യു.പി വിദ്യാലയത്തിനുള്ള 2019 ലെ തൃശ്ശൂർ ജില്ലാ പി.ടി.എ അവാർഡ് ആനന്ദപുരം ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മേയർ അജിതാ രാജനിൽ നിന്നും സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

Top