വനിതാ വികസന കോർപ്പറേഷൻ ന്യൂനപക്ഷ, ഹിന്ദു മുന്നോക്ക/പിന്നോക്ക/പട്ടികജാതി ഉൾപ്പെട്ട നിശ്ചിത വരുമാന പരിധിയുൾപ്പെടുന്ന 18 നും 55 നും മദ്ധ്യേ പ്രായമുളള തൊഴിൽ രഹിതരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ വായ്പ നൽകുന്നു. ജാമ്യവ്യവസ്ഥയിൽ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ. താൽപര്യമുളളവർ www.kswdc.org എന്ന വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി തൃശൂർ ജില്ലാ ഓഫീസിൽ നൽകണം. ഫോൺ : 9496015013
Day: July 12, 2019
സൗജന്യ നേത്ര പരിശോധന ക്യാമ്പ് തിങ്കളാഴ്ച്ച
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി ജൂലായ് 15 തിങ്കളാഴ്ച്ച പി ടി ആർ മഹലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. മാസ വരുമാനം 5000 രൂപയിൽ താഴെയുള്ളവർക്കും ബിപിഎൽ കാർഡ് ഉടമകൾക്കും തിമിര ശസ്തക്രിയ ആവശ്യമെങ്കിൽ തീർത്തും സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി വിജയകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട പി.ടി.ആർ മഹൽ ഓഡിറ്റോറിയത്തിൽ
ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രതിഷ്ഠ മഹോത്സവം ശനിയാഴ്ച
ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ജൂലൈ 13 ശനിയാഴ്ച അനിഴം നക്ഷത്രത്തിൽ ത്രികാലപൂജ യോടെ ആഘോഷിക്കുന്നു. അന്നേദിവസം രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവക കലശങ്ങളും, പഞ്ചഗവ്യ കലശവും അഭിഷേകം നടത്തുന്നതാണ്. ഉച്ചതിരിഞ്ഞ് 3 മണി മുതൽ പുറത്തേക്ക് എഴുന്നള്ളിപ്പും തുടർന്ന് കാഴ്ചശീവേലിയും ഉണ്ടായിരിക്കും. ശ്രീ കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനൻ തിടമ്പേറ്റും. രാജീവ് വാര്യരാണ് മേളപ്രമാണി. ഉച്ചയ്ക്ക്
റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുടയിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു
ഇരിങ്ങാലക്കുട : റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുടയിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കർമ്മ പദ്ധതിയായ 18 വീടുകളുടെ പ്രഖ്യാപനവും, വാർഷിക കുടുംബ സംഗമവും റോട്ടറി ഹാളിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ റോട്ടറി 3201 ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോയുടെയും അസിസ്റ്റന്റ് ഗവർണർ രാജീവ് പി. യുടെയും മേൽനോട്ടത്തിൽ നിലവിലെ പ്രസിഡന്റ് പോൾസൺ മൈക്കിൾ പുതിയ പ്രസിഡന്റ് തിമോ പാറേക്കാടൻ സ്ഥാനചിഹ്നങ്ങൾ കൈമാറി ചുമതല ഏൽപ്പിച്ചു. സിമോസ് പാറേക്കാട്ടിൽ പുതിയ ഭാരവാഹികളായ
ഇൻറ്റർ സ്കൂൾ ക്വിസ് മത്സരം ശാന്തിനികേതനിൽ
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 'ആരോഗ്യ ഇന്ത്യ - പ്രതിസന്ധികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഇൻറ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . എസ്.എൻ. ഇ. എസ്.ചെയർമാൻ കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 5000 രൂപ സെൻറ് ഡൊമിനിക് ' വെള്ളാനി കരസ്ഥമാക്കി. രണ്ടാം സമ്മാനം 3000 രൂപ ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിർ ഇരിങ്ങാലക്കുടയും, മൂന്നാം സമ്മാനം 2000
വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധാഗ്നി തെളിയിച്ചു
കരുവന്നൂർ : വർധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും വൈദ്യുതി ഓഫീസിനു മുന്നിൽ പ്രതിഷേധാഗ്നി തെളിയിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, സത്യൻ നാട്ടു വെള്ളി, എ കെ മോഹൻദാസ്, എം ആർ ഷാജു, അബ്ദുൽ
ക്ഷണിച്ചു വരുത്തുന്ന ദുരന്തത്തിനായി ആനന്ദപുരം നെല്ലായി റോഡ് : പ്രളയത്തിൽ തകർന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
ആനന്ദപുരം : മഹാപ്രളയത്തിൽ ഒരാഴ്ചയോളം വെള്ളത്തിനടിയിൽ മുങ്ങി, കുത്തൊഴുക്കിൽ ഇരുവശങ്ങളും തകർന്ന ആനന്ദപുരം നെല്ലായി റോഡിലെ ഏറ്റവും അപകടസാധ്യതയുള്ള അമേതിക്കുഴി പാലത്തിനു സമീപത്തെ പ്രധാന റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഇതുവരെ അധികൃതർ മനസുവെക്കുന്നില്ല. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവിടെ റോഡ് പൂർണ്ണമായും തകർന്നു വശങ്ങളിൽ ഇരുപത്തടിയിലേറെ താഴ്ചയുള്ള ഗർത്തങ്ങൾ രൂപപെട്ടിട്ടും വെറും ഒഴിഞ്ഞ ടാർവീപ്പകൾ വച്ച് അപായസൂചന നൽകിയതല്ലാതെ ഒരു വർഷമാകാറായിട്ടും റോഡിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കാൻ അധികൃതർ
കരുവന്നൂർ ബാങ്കിന്റെ സംയോജിത സുരക്ഷിത പച്ചക്കറി കൃഷി ആരംഭിച്ചു
പൊറത്തിശ്ശേരി : കരുവന്നൂർ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പൊറത്തിശ്ശേരി എം.യു.പി. സ്കൂളിൽ കരുവന്നൂർ ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ടി.ആർ. ഭരതൻ, ഡയറക്ടർമാരായ ടി.എസ്. ബൈജു, ജോസ് ചക്രംപിള്ളി, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ദുരവസ്ഥ : പ്രൊട്ടക്ഷൻ ഫോറം യോഗം ശനിയാഴ്ച
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുമുള്ള പല ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുകിയതടക്കം ഡിപ്പോയോട് അധികൃതർ കാണിക്കുന്ന അനാസ്ഥകളിൽ പ്രതിഷേധിക്കാനും ഭാവി കാര്യങ്ങൾ തീരുമാനിക്കാനുമായി ''കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രൊട്ടക്ഷൻ ഫോറം യോഗം" ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള വെസ്റ്റ് ലയൺസ് ക്ലബ് ഹാളിൽ യോഗം ചേരുന്നു. നഗരസഭാ കൗൺസിലർമാർ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിക്കുന്നു.