ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2018-19 അദ്ധ്യയന വർഷം ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പാസായ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 20 ശതമാനം വിദ്യാർത്ഥികൾക്കും നിലവിൽ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈനായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്റെ വെബ്‌സൈറ്റിലൂടെ ജൂലൈ 15 മുതൽ അപേക്ഷ പുതുക്കാം. ഏട്ട് ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുളള വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholorships.gov.in മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ദൈവദശകം നൃത്താവിഷ്കാരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്

ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവൻ 1914ൽ രചിച്ച ദൈവദശകം 104 ഭാഷകളിൽ മൊഴി മാറ്റി സമർപ്പിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച ദൈവദശകം നൃത്താവിഷ്കാരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. "ലാർജ്സ്റ് മോഹിനിയാട്ടം ഡാൻസ്" എന്ന ഇനത്തിൽ ദൈവദശകം കൂട്ടായ്മക്കും ദൈവദശകം നൂറു ഭാഷകളിൽ സമാഹരിക്കുന്നതിനു നേതൃത്വം നൽകിയ ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണനുമാണ് നേട്ടം കൈവരിച്ചത്. 2018 ഏപ്രിൽ 21ന് കൊടുങ്ങല്ലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ മൈതാനിയിലായിരുന്നു 1536

ക്രൈസ്റ്റ് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയും കോളേജിൽ സംയുക്തമായി നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ 55 ഓളം വിദ്യാർത്ഥികൾ രക്തദാനം ചെയ്തു. തൃശൂർ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഓഫീസർ ഡോക്ടർ ഇന്ദു 'സേഫ് ബ്ലഡ് ഫോർ ഓൾ' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മാത്യു പോൾ ഊക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.

ഫ്രഞ്ച് ചിത്രമായ ‘ഡിവൈൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ 'ഡിവൈൻസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 12 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ദാരിദ്രത്തെ അതിജീവിക്കാനും സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകങ്ങൾ നേടാനും രണ്ട് കൗമാരക്കാരികൾ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സമയം 105 മിനിറ്റ്.

വേളൂക്കര ഗ്രാമ പഞ്ചായത്തിൽ സ്മാർട്ട് കാർഡ് പുതുക്കൽ ജൂലൈ 12 മുതൽ 20 വരെ

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കാർഡ് പുതുക്കൽ ജൂലൈ 12 മുതൽ 20 വരെ പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കും. പുതുക്കാൻ വരുമ്പോൾ വരുന്ന വ്യക്തിയുടെ ആധാർ കാർഡ്, റേഷൻ കാർഡ്, സ്മാർട്ട് കാർഡ്, 50രൂപ എന്നിവ നിർബന്ധമായും കൊണ്ടുവരണം. സ്മാർട്ട്കാർഡ് പുതുക്കാൻ വിവിധ വാർഡുകളിൽ ഉള്ളവർക്ക് അനുവദിച്ച ദിവസങ്ങൾ. വാർഡ് 16 , ജൂലായ് 12,13 . വാർഡ് 1,2,3

വി.എം അഞ്ജനക്ക് കൊമേഴ്‌സില്‍ ഡോക്ട്‌റേറ്റ്

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജില്‍ റിസർച്ച് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് കൊമേഴ്‌സില്‍, ഡോ.സി. റോസ്ബാസ്റ്റിന്‍റെ കീഴില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായത്തെകുറിച്ചു ഗവേഷണം പൂര്‍ത്തിയാക്കിയ വി.എം  അഞ്ജനക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി. ബിരുദം നല്‍കി. ചെറുശ്ശേരി മണ്ണാംപറമ്പിൽ മിനിയുടെ മകളും, അരണാട്ടുകര വള്ളിക്കാട്ടില്‍ ഡോ. രജ്ഞിഷ് കുമാറിന്‍റെ ഭാര്യയുമാണ്.

ഇല്ലിക്കാട് കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി

ഇല്ലിക്കാട് : കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട് ഒമ്പതാം വാർഡിൽ ആക്ലിപറമ്പിൽ ശോഭന ഉണ്ണികൃഷ്ണന്‍റെ കിണർ വ്യാഴാഴ്ച രാവിലെ വലിയ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. കിണറ്റിൽ ഇറക്കിവച്ചിരുന്ന മോട്ടോറും ഭൂമിക്കടിയിലായി. സമീപത്തെ കല്ലുകൊണ്ട് കെട്ടിയ ജലസംഭരിണിയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്

സൈബർ ഫോറൻസിക് & ക്രൈം ഇൻവെസ്റ്റിഗേഷൻ ദ്വിദിന ദേശീയ സെമിനാർ സെന്‍റ് ജോസഫ്‌സ് കോളേജിൽ

ഇരിങ്ങാലക്കുട : കുറ്റാന്വേഷണ രംഗത്ത് സൈബർ ഫോറൻസിക് മേഖലയിലെ നൂതന സാധ്യതകൾ ആരായുന്ന രണ്ടു ദിവസത്തെ 'സൈബർ ഫോറൻസിക് ആൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ' ദേശീയ സെമിനാർ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്‍റ് നേതൃത്വത്തിൽ കോളേജിൽ ആരംഭിച്ചു. തൃശ്ശൂർ അഡീഷണൽ എസ്.പി എസ് ദേവമനോഹർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോലീസ് ചീഫ് ഫോറൻസിക് സയന്റിസ്റ്

Top