സി.പി.ഐ(എം) ന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

കിഴുത്താണി : ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറി ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സിപിഐ(എം) ന്‍റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കിഴുത്താണിയില്‍ സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഏരിയ തല നടീല്‍ ഉദ്ഘാടനം നിർവഹിച്ചു . കാറളം സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.കെ ഭാസ്കരന്‍ അധ്യക്ഷനായി.ലോക്കല്‍ സെക്രട്ടറി ടി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍, കെ കെ സുരേഷ്ബാബു, കെഎസ് ബാബു, മല്ലിക ചാത്തുകുട്ടി എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു

സി.ഐ.ടി.യു ഏരിയ കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട : സി.ഐ.ടി.യു ഏരിയ കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിഎ മനോജ്കുമാര്‍ അധ്യക്ഷനായി. ലത ചന്ദ്രന്‍ സംസാരിച്ചു. കെ എ ഗോപി സ്വാഗതവും സി വൈ ബെന്നി നന്ദിയും പറഞ്ഞു.

ഡ്യൂക്ക് പ്രവീണും കൂട്ടാളികളും അറസ്റ്റിൽ

ഇരിങ്ങാലക്കുട : നിരവധി ക്രിമിനൽ, കഞ്ചാവു കേസ്സുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേരെ ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ആർ ബിജോയിയും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി മുതിരപറമ്പിൽ ഡ്യൂക്ക് പ്രവീൺ (21), കിഴുത്താണി മേപ്പുറത്ത് ചിന്നൻ വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു പ്രസാദ് (22), ചിറയ്ക്കൽ അയ്യേരി ബിനിൽ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൽ രാത്രി അതിക്രമിച്ചു കയറി കേസ്സിൽ

ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

നടവരമ്പ് : എട്ടു വയസ്സുക്കാരൻ ശ്രീറാം മരിക്കാനിടയായത് ഡോക്ടറുടെയും ആശുപത്രി മാനേജ്മെൻറിന്റെയും അനാസ്ഥയെന്ന് ആവർത്തിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. പരിസ്ഥിതി - മൻഷ്യാവകാശ പ്രവർത്തക സിസ്റ്റർ റോസ് ആന്റോ സമരം ഉദ്‌ഘാടനം ചെയ്തു . ആശുപത്രി മനേജ്മെന്റ് ശ്രീറാമിന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ നടത്തുന്ന കള്ള പ്രചരണങ്ങൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും തെറ്റ് പറ്റിയാൽ തിരുത്താൻ കഴിയുകയാണ് മനുഷ്യധർമ്മമെന്നും സിസ്റ്റർ റോസ് ആന്റോ

ഹാറ്സ് ഡേ ആഘോഷിച്ച് ശാന്തിനികേതനിലെ കുരുന്നുകൾ

ഇരിങ്ങാലക്കുട : വിവിധ തരത്തിലും നിറങ്ങളിലുമുള്ള തൊപ്പികൾ ധരിച്ച് ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിൻഡർഗാർട്ടൻ വിഭാഗം വിദ്യാർത്ഥികൾ ജൂലൈ 10ന് 'ഹാറ്സ് ഡേ' ആഘോഷിച്ചു. പിങ്ക്, ചുവപ്പ് , മഞ്ഞ, നീല, ലാവെൻഡർ എന്നീ നിറങ്ങളിലുള്ള തൊപ്പികളും അതിനോടുചേർന്ന് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു കുട്ടികൾ ഹാറ്സ് ഡ്രിൽ അവതരിപ്പിച്ചു. കുട്ടികൾക്കായി വിവിധ തരത്തിലുള്ള തൊപ്പികൾ അണിഞ്ഞുള്ള ഹാറ്സ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു. എസ്.എൻ.ഈ.എസ് മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ,

ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : 'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ' എന്ന സന്ദേശം ഉയർത്തി സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ രണ്ട് വർഷം പൂർത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവർക്ക് നിശ്ചയിച്ച ദിവസങ്ങളിൽ യൂണിറ്റ് പരിധിയിലെ വിടുകളിൽ കയറിയിറങ്ങി സുമനസ്സുകളിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ് ശേഖരിച്ച ഉച്ചയൂണാണ് എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കുന്നത്. രോഗികളെയൊ കൂട്ടിരിപ്പുകാരെയൊ വരി നിർത്തിക്കാതെ അവരവരുടെ കിടക്കകളിലേക്ക് പൊതിച്ചോറുകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

ഇരിങ്ങാലക്കുട : കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ മുനിസിപ്പാലിറ്റിയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവിധം കേരള സർക്കാരിന്‍റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പൊറത്തിശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കരുവന്നൂർ ബംഗ്ലാവിലെ ഇരിങ്ങാലക്കുട നഗരസഭാ സോണൽ ഓഫീസിനു മുന്നിൽ നടന്ന കൂട്ടായ്മ ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു മുനിസിപ്പൽ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ

കേന്ദ്രബജറ്റിലെ ജനവിരുദ്ധനയങ്ങളിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സിപിഐ(എം) ലോക്കല്‍ക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം

ഇരിങ്ങാലക്കുട : കേന്ദ്രബജറ്റിലെ ജനവിരുദ്ധനയങ്ങളിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സിപിഐ(എം) ലോക്കല്‍ക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഠാണാവില്‍ ജില്ലാക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ടിബി ദിലിപ് അധ്യക്ഷനായി. പിവി ശിവകുമാര്‍, പ്രൊഫ. കെ കെ ചാക്കോ എന്നിവര്‍ സംസാരിച്ചു. ഡോ. കെപി ജോര്‍ജ് സ്വാഗതവും എവി ഷൈന്‍ നന്ദിയും പറഞ്ഞു. പൊറത്തിശേരി നോര്‍ത്തില്‍ ജില്ലാക്കമ്മിറ്റി അംഗം അഡ്വ കെ ആര്‍ വിജയ ഉദ്ഘാടനം ചെയ്തു. പിഎസ്

നിയന്ത്രണംവിട്ട ലോറി ക്ഷേത്ര നടപ്പുരയിലേക്ക് ഇടിച്ചുകയറി

പുല്ലൂർ : പുല്ലൂർ പുളിഞ്ചോടിന് സമീപം കല്ലിങ്ങപ്പുറം അയ്യപ്പക്ഷേത്രത്തിന്‍റെ നടപ്പുരയിലേക്ക് നിയന്ത്രണംവിട്ട പാർസൽ ലോറി ഇടിച്ചുകയറി. സംസ്ഥാനപാതയരികിലെ ക്ഷേത്രമതിലും,സമീപത്തെ വൈദ്യുതി പോസ്റ്റുകളും ക്ഷേത്രനടപ്പുരയുടെ ഷീറ്റിട്ട മേൽക്കൂരയും അപകടത്തിൽ തകർന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപോയതാകാം കാരണമെന്നു സംശയിക്കുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Top