സെന്‍റ് ജോസഫ്‌സ് കോളേജിൽ കോൺവൊക്കേഷൻ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ 2019-20 വർഷത്തെ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സസിലെ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി സി.എം.ഐ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി ആശാ, ഡോ. സി. ബ്ലെസ്സി, എക്സാം കൺട്രോളർ ഡോ. ആശാ തോമസ്, വകുപ്പ് മേധാവികൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

സൗജന്യ ഫോക്ക് ആർട്സ് പെയിന്റിംഗ് പരിശീലനം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഫെവിക്കോൾ നിർമ്മാതക്കളായ പിഡിലൈറ് ഇൻഡസ്ട്രീസും ഇരിങ്ങാലക്കുട കോർട്ട് സൈഡ് റോഡിലുള്ള സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ സൗജന്യ ഫോക്ക് ആർട്സ് പെയിന്റിംഗ് പരിശീലനം ആരംഭിച്ചു. ജൂലൈ 8,9,10 തീയതികളിൽ സൗപർണികയിൽ നടക്കുന്ന പരിശീലന പരിപാടിയിൽ കലംകാരി, മധുപനി, വരളി, പടചിത്ര, ഘോണ്ട എന്നീ പെയിന്റിംഗ് പരിശീലനമാണ് നൽകുന്നത്. പിഡിലൈറ് കമ്പനിയുടെ ഫെവിക്രിൽ എക്സ്പെർട് രേഖ അനിൽകുമാർ ക്ലാസുകൾ നയിച്ചു. സൗപർണിക

ഇരു വൃക്കകളും തകരാറിലായ കുടുംബിനി സഹായം തേടുന്നു

മുരിയാട് : ഇരു വൃക്കകളും തകരാറിലായ കുടുംബിനി സഹായം തേടുന്നു. മുരിയാട് ആരംഭ നഗറിൽ വർക്ക്ഷോപ്പ് തൊഴിലാളിയായ വെളിയത്ത് സുരേഷിന്‍റെ ഭാര്യ അജിത (45)യാണ് ഇരു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഉദാരമതികളുടെ സഹായം തേടുന്നത്. ഇപ്പോൾ ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തിയാണ് അജിതയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. രണ്ട് മക്കളാണ് അജിതക്ക് ആതിരയും വിഷ്ണുവും ഇളയ മകൻ പഠിക്കുന്നു. സുരേഷിന് ഡയാലിസിസിന് വേണ്ട പണം പോലും കണ്ടെത്താനാവുന്നില്ല. കിഡ്നി

ഭിന്നശേഷികാർക്കായി ഉപകരണങ്ങൾ വിതരണം ചെയ്തു

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷികാർക്കായി ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ് വിതരണം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സുരേഷ് സന്നിഹിതയായിരുന്നു. ഐ സി ഡി എസ് സൂപ്പർവൈസർ ബീന കെ.ജെ സ്വാഗതവും ജോയസ് നന്ദിയും പറഞ്ഞു.

ബ്ലോക്ക്തല കർഷകസഭ ക്രോഡീകരണ യോഗം

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ബ്ലോക്ക് തല കർഷകസഭ ക്രോഡീകരണ യോഗം കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് വത്സലബാബു, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ എന്നിവർ സംസാരിച്ചു പുത്തൻചിറ കൃഷി ഓഫീസർ പി. റിങ്കു

കുലശേഖര വിദൂഷക നാട്യോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നു മുതൽ എട്ടുവരെ നടന്ന 11-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിന്‍റെ ഭാഗമായ കുലശേഖര വിദൂഷക നാട്യോത്സവം സമാപിച്ചു. നാട്യോത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന സുഭദ്രാധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടത്തിൽ വിദൂഷകനായി മാർഗ്ഗി സജീവ് നാരായണച്ചാക്യാർ, അർജ്ജുനനായി മാർഗ്ഗി രാമൻ ചാക്യാർ, കല്പലതികയായി ഡോ. അപർണ്ണ നങ്ങ്യാർ, സുഭദ്രയായി കപില വേണു, ഷഡ്പദികയായി ഭാഗീരഥി പ്രശാന്ത് എന്നിവർ അരങ്ങിലെത്തി.

ബേബി ഫ്രണ്ടിലി ടോയ്ലറ്റും ആധുനീക രീതിയിലുള്ള അടുക്കളും പടിയൂരിലെ അംഗൻവാടിക്ക് സ്വന്തം

പടിയൂർ : പടിയൂർപഞ്ചായത്തിലെ ആദ്യത്തെ ബേബി ഫ്രണ്ടിലി ടോയ്ലറ്റും ആധുനീക രീതിയിലുള്ള അടുക്കളയും ഇനി നാലാം വാർഡിലെ 85ാം നമ്പർ അംഗൻവാടിയ്ക്ക് സ്വന്തം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.പി കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ മുഖ്യതിഥിയായിരുന്നു. ഐ സി ഡി എസ് സുപ്പർവെസർ അംഗൻവാടി ടീച്ചർമാർ മാതാപിതാക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ സൗമിനി കണ്ണൻ

ബസ് സ്റ്റാൻഡിലെ കൂടൽമാണിക്യ ക്ഷേത്ര കവാടത്തിന്‍റെ പുനർനിർമ്മാണം ആരംഭിക്കുന്നു, ഡിസംബർ 31നകം തീർക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തെ പൂർത്തിയാകാതെ കിടക്കുന്ന ശ്രീ കൂടൽമാണിക്യ ക്ഷേത്ര കവാടത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ധാരണയായി. 2019 ഡിസംബർ 31നകം ഭക്തജന ട്രസ്റ്റ് പണി പൂർത്തിയാക്കി ദേവസ്വത്തിന് സമർപ്പിക്കും. ഇതിനു മുന്നോടിയായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, എൻജിനിയർ പ്രൊഫ. ലക്ഷമനൻ നായർ, കവാടം സമർപ്പിക്കുന്ന ഭക്തജന ട്രസ്റ്റിന്റെ ഭാരവാഹികളായ മണക്കാട് പരമേശ്വരൻ നമ്പൂതിരി, നളിൻ ബാബു, കേണൽ രവി, കവാടത്തിന്‍റെ പണികൾ

സെന്‍റ് ജോസഫ്‌സ് കോളേജിൽ സീറ്റൊഴിവ്

ഇരിങ്ങാലക്കുട : സീറ്റ് വർദ്ധനവിനെ തുടർന്ന് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ സെൽഫ് ഫിനാൻസ് കോഴ്സുകളിൽ സീറ്റൊഴിവ്. എം.എസ്.സി ബയോടെക് നോളജി, ബി.എ. ഇംഗ്ലീഷ്, ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.എസ്.സി സൈക്കോളജി, ബി.എസ്.ഡബ്ല്യു, ബി.ബി.എ, ബി.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളാണ് ഒഴിവ്. അഡ്മിഷന് ആവശ്യമായ രേഖകളുമായി വിദ്യാർഥികൾ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Top