കാറളം സർവീസ് സഹകരണ ബാങ്കിൽ നടപ്പാക്കിവരുന്ന ‘മുറ്റത്തെ മുല്ലയുടെ’ പ്രഥമ വാർഷികവും സൂപ്പർ ഗ്രേഡ് പ്രഖ്യാപനവും നടന്നു

കാറളം : സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനും വട്ടിപ്പലിശക്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹകരണ വകുപ്പ് വിഭാവനം ചെയ്ത് കാറളം സർവീസ് സഹകരണ ബാങ്കിൽ നടപ്പാക്കിവരുന്ന മൈക്രോ ഫിനാൻസ് സംരംഭമായ 'മുറ്റത്തെ മുല്ലയുടെ' പ്രഥമ വാർഷികവും സൂപ്പർ ഗ്രേഡ് പ്രഖ്യാപനവും നടന്നു. വാർഷികം സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ഉദ്ഘാടനം ചെയ്തു. സൂപ്പർ ഗ്രേഡ് പ്രഖ്യാപനം സംസ്ഥാന വനിതാ ഫെഡ് ചെയർമാൻ കെ ആർ വിജയ നടത്തി. ബാങ്ക്

വാതിൽമാട ക്ഷേത്രത്തിനു മേൽ ആൽമരം വീണ് നടപ്പുര ഭാഗികമായി തകർന്നു

മാപ്രാണം : തിങ്കളാഴ്ച നാലരയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും മാപ്രാണം വാതിൽമാട ക്ഷേത്രത്തിനു മേൽ സമീപം നിന്നിരുന്ന ആൽമരം വീണ് മൂന്നുമാസം മുൻപ് മാത്രം പുതുക്കിപ്പണിത നടപ്പുര ഭാഗികമായി തകർന്നു .

കെട്ടിട നമ്പർ, പെർമിറ്റ് : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ അദാലത്ത് ജൂലായ് 10ന്

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നമ്പർ പെർമിറ്റ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടും ഇതുവരെ അവർ ലഭിക്കാത്തവർക്ക് ജൂലായ് 10ന് ഗ്രാമപഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അപാകതകൾ പരിഹരിച്ച പ്ലാനും അപേക്ഷയും അനുബന്ധ രേഖകളും സഹിതം അന്നേദിവസം ഹാജരാകേണ്ടതാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി പുരസ്‌കാരം നേടി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകളില്‍ ഏറ്റവും മികച്ച രീതിയില്‍ വായനാപക്ഷാചരണം നടത്തിയതിന് ഇരിങ്ങാലക്കുട എസ്.എന്‍ പബ്ലിക് ലൈബ്രറി പുരസ്‌കാരം നേടി. എം.എല്‍.എ അരുണന്‍ മാസ്റ്ററില്‍ നിന്നും സമ്മാനം സ്വീകരിച്ചു. വായനാപക്ഷാചരണത്തിന്റെ സമാപനസമ്മേളനം വെള്ളാങ്കല്ല‍ൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. യോഗത്തില്‍ എം.എല്‍.എ. വി.ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് രാധാകൃഷ്‍ണന്‍ തുടങ്ങിയവരും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, താലൂക്ക്

നൂറ്റൊന്നംഗസഭ സംഗമത്തിൽ കോഴിക്കോട് നവചേതനയുടെ ‘നയാപൈസ’ നാടകം അരങ്ങേറി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ സർഗസംഗമം സംഘടിപ്പിച്ചു. സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നന്ദകിഷോർ ഉദ്‌ഘാടനം നിർവ്വഹിച്ചു. തുടർന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയായി കോഴിക്കോട് നവചേതനയുടെ 'നയാ പൈസ ' എന്ന നാടകം അരങ്ങേറി. വൈക്കം മുഹമ്മദ് ബഷീറിന്റെ നാലു കഥകളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത നാടകം വേറിട്ട ഒരു അനുഭവമായി മാറി. ചടങ്ങിൽ വച്ച് മികച്ച നടിക്കുള്ള സംസ്ഥാന പ്രൊഫഷണൽ നാടക

പ്രകൃതി സൗഹൃദ കലാലയ അവാർഡ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ഏറ്റവും മികച്ച പ്രകൃതി സൗഹൃദ കലാലയത്തിൽ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. തൃശൂർ കേസ്സ് ഭവനിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. ഗിരിജയിൽ നിന്നും ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഉക്കൻ, വൈസ് പ്രിൻസിപ്പൾമാരായ ഡോ. ജോളി ആൻഡ്രൂസ്, ഫാ. ജോയ് പിന്നിക്കാം പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പതിനെട്ടു പടികള്‍ വീണ്ടും നടന്നു കയറി ഓര്‍മ്മകളുടെ മുറ്റത്ത് 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികൾ ഒത്തുകൂടി

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ. യു.പി.സ്കൂളിലെ പതിനെട്ടു പടികള്‍ വീണ്ടും നടന്നു കയറി പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന 'നെല്ലിമുറ്റത്തിന്റെ' നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികൾ ഓര്‍മ്മകളുടെ മുറ്റത്ത് വീണ്ടുമെത്തി. ചടങ്ങിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവ നടന്നു. ചടങ്ങ് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിമി കണ്ണദാസ്

Top