നടവരമ്പ് ഗവ. എൽ.പി സ്കൂളിന് മികച്ച വായന പക്ഷാചരണ പ്രവർത്തനത്തിന് പുരസ്‌കാരം

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ നടവരമ്പ് ഗവ. എൽ പി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെയും ലൈബ്രറി കൗൺസിലിന്റെയും പുരസ്‍കാരം ലഭിച്ചു. പുരസ്‌കാരം വിദ്യാലയത്തിന് ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ സമ്മാനിച്ചു.

15 ലക്ഷം രൂപ വരെ ബിസിനസ്സ് വായ്പ

ഇരിങ്ങാലക്കുട : പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശൂർ ഓഫീസിൽ നിന്നും ഒ.ബി.സി വിഭാഗക്കാർക്കും മുസ്ലീം, കൃസ്ത്യൻ വിഭാഗക്കാർക്കും 15 ലക്ഷം രൂപ വരെ ബിസിനസ്സ് വായ്പ നൽകുന്നു. ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ തലപ്പിളളി, കുന്നംകുളം താലൂക്ക് ഒഴികെ തൃശൂർ ജില്ലയിലെ മറ്റ് താലൂക്ക് നിവാസികളായ 18 നും 55 നും മദ്ധ്യേ പ്രായമുളളവർക്ക് പുതിയ ബിസിനസ്സ് തുടങ്ങുന്നതിനും നിലവിലുളളവ വികസിപ്പിക്കുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കാം. ഫോൺ

അവിട്ടത്തൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം, സഹസ്രകുംഭാഭിഷേകം, പൂമൂടൽ, പ്രസാദ ഊട്ടും മേജർസെറ്റ് പഞ്ചവാദ്യം എന്നിവയോടെ ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചോറ്റാനിക്കര നന്ദൻ മാരാർ, ഏലൂർ അരുൺദേവ് വാര്യർ എന്നിവരാണ് പഞ്ചവാദ്യത്തിന് നേതൃത്വം വഹിച്ചത്. അന്നദാനത്തിന് എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളാണ് ഭക്ഷണം വിളമ്പിയത്.

പോളിടെക്നിക് കോളേജ് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ: തിങ്കളാഴ്ച 3 മണി വരെ സമർപ്പിക്കാം

അറിയിപ്പ് :  പോളിടെക്നിക് കോളേജ് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ: തിങ്കളാഴ്ച 3മണി വരെ സമർപ്പിക്കാം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ (പോളിടെക്നിക് അഡ്മിഷൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം) ജൂലൈ എട്ടിന് വൈകിട്ട് 3 മണി വരെ www.polyadmission.org ൽ സമർപ്പിക്കാം. ജില്ലാടിസ്ഥാനത്തിൽ നോഡൽ പോളിടെക്നിക്കുകളിൽ ജൂലൈ ഒൻപതിന് സ്ട്രീം ഒന്നിനും പത്തിന് സ്ട്രീം രണ്ടിനും സ്പോട്ട് അഡ്മിഷൻ നടത്തും.

വിമല സെൻട്രൽ സ്കൂളിൽ പി.ടി.എ ദിനവും ആരോഗ്യ പരിപാലന ക്ലാസും

താണിശ്ശേരി : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ അധ്യയനവർഷത്തെ പ്രഥമ പി. ടി എ. ജനറൽ ബോഡി യോഗവും ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ്സുകളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ സിസ്റ്റർ സെലിൻ നെല്ലംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. ടി. എ. ജനറൽ സെക്രട്ടറി ജെയ്സൺ രക്ഷിതാക്കളെ സ്വാഗതം ചെയ്തു. പി. ടി. എ. പ്രസിഡണ്ട്‌ ആന്റോ പെരുമ്പിള്ളി കഴിഞ്ഞ അധ്യയനവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി. എല്ലാ

സാണ്ടർ കെ.തോമസ് അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് – യൂജിൻ മോറേലി

ഇരിങ്ങാലക്കുട : സാണ്ടർ കെ.തോമസ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതായിരുന്നുവെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. സാണ്ടർ അനുസ്മരണ സമിതി ഇരിങ്ങാലക്കുട പ്രിയ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാവ്, പരിസ്ഥിതി - വിദ്യാഭ്യാസ പ്രവർത്തകൻ, ട്രേഡ് യൂണിയൻ നേതാവ്, കലാരംഗം, തുടങ്ങിയ സമസ്ത മേഖലകളിലും ഇടപ്പെട്ട അതുല്യപ്രതിഭയായ രാഷ്ട്രീയ നേതായിരുന്നു സാണ്ടർ.മൂല്യധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനം നയിച്ച സാണ്ടർ രാഷ്ട്രീയ

നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം – പ്രശോഭ് ഞാവേലി

ഇരിങ്ങാലക്കുട : നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വർത്ത മാന കാലഘട്ടത്തിൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് കേരള പുലയർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.വൈ.എം തൃശൂർ ജില്ലാ കൺവെൻഷൻ ഇരിങ്ങാലക്കുടയിൽ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പുതുതലമുറ നവോത്ഥാന പോരാട്ടങ്ങളെ കുറിച്ച് അജ്ഞരാണ്. സമൂഹത്തിലെ ജീർണ്ണതകളാണ് അവർ

ഗ്രാമിക വായനാമൂലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

കുഴിക്കാട്ടുശ്ശേരി : വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ അഷ്ടമിച്ചിറ എഴുതിയ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരം 'മറന്നുപോകുന്ന മനഃപാഠങ്ങൾ' തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പലും മുൻ കോഴിക്കോട് സർവ്വകലാശാല സിന്റിക്കേറ്റ് അംഗവുമായ ഡോ.സി.സി. ബാബു പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം ജില്ലാ കൺവീനർ ദീപു എൻ.മംഗലം പുസ്തകം ഏറ്റുവാങ്ങി. ഖാദർ

Top