കനോലി കനാലിന്‍റെ കരകളിലെ വെട്ടിമാറ്റിയ കുറ്റിക്കാടുകൾ പുഴയിൽ തന്നെ നിക്ഷേപിച്ചത് ഉൾനാടൻ മത്സ്യത്തൊഴിലാളി ജീവിതം വഴിമുട്ടിക്കുന്നു

പടിയൂർ : കാനോലി കനാൽ ടൂറിസം വികസനത്തിനായി വൃത്തിയാക്കുന്നതിന് ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ഫലത്തിൽ മത്സ്യപ്രജനനത്തിന് സഹായകരമായ ഇരുകരകളിലെയും കണ്ടൽകാടുകൾ വെട്ടിമാറ്റുകയും ഇവ അടക്കം മറ്റു മാലിന്യങ്ങളും മരങ്ങളും കുറ്റിക്കാടുകളും പുഴയിൽ തന്നെ നിക്ഷേപിച്ചത് മൂലം അളിഞ്ഞ് മലിനമാകുകയും ഒഴുക്ക് നിലയ്ക്കുകയും കനാലിനെ മലിനമാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. . ഇതുമൂലം മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വഞ്ചികളും വലകളും കേടുവരുകയാണ്. കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ

ഗാന്ധിഗ്രാമിലെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് സമീപം ശൗചാലയം വേണമെന്ന ആവശ്യം ശക്തം

ഇരിങ്ങാലക്കുട : വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമായി ഉപയോഗിക്കുന്ന ഗാന്ധിഗ്രാമിലെ നഗരസഭ ഗ്രൗണ്ടിന് സമീപം പൊതു ശൗചാലയം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഡ്രൈവിംഗ് റെസ്റ്റിനായി രാവിലെ മുതൽ മണിക്കൂറോളം കാത്തു നിൽക്കുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരിസരവാസികളുടെ വീടുകളിൽ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പലപ്പോളും ഇത് ഇവിടെ പ്രശ്ങ്ങൾ സൃഷ്ടിക്കാറുണ്ട്. നഗരസഭയിൽ നിന്ന് ഒരു ശൗചാലയം ഇവിടെ പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വലിയ തുകയാണ് ഇവിടെ ഗ്രൗണ്ട് ലേലത്തിന് കൊടുക്കുന്നത്.

കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ഷിയാസ് പാളയംക്കോട്ട് ബി.ജെ.പിയിൽ ചേർന്നു

പൊറത്തിശ്ശേരി : കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പല നയങ്ങൾക്കെതിരെയും ശയനപ്രദക്ഷിണം അടക്കമുള്ള സമരമുറകൾ നടത്തി ശ്രദ്ധേയനായ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട്, സേവാദൾ വൈസ് ചെയർമാൻ, ന്യൂനപക്ഷ സെൽ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷിയാസ് പാളയംക്കോട്ട് ബി ജെ പി യിൽ ചേർന്നു. ബി ജെ പി മുനിസിപ്പൽ പ്രസിഡന്റ് ഷാജുട്ടൻ ഷിയാസ് പാളയംക്കോട്ടിന് ബി ജെ പി മെമ്പർഷിപ് നൽകുകയും ഷാൾ അണിയിച്ചു സ്വീകരിക്കുകയും

നടവരമ്പിലെ ഞാറ്റുവേലചന്ത സമാപിച്ചു

നടവരമ്പ്: കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ സഹകരണത്തോടെ നടവരമ്പിൽ നടത്തിയ ഞാറ്റുവേലചന്തയുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുനിൽ, പാടശേഖര സെക്രട്ടറി ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ മുതൽ നടന്ന

വനിതകള്‍ക്ക് യോഗപരിശീലനത്തിനായി ഇൻസ്ട്രക്ടര്‍മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

കാട്ടൂര്‍ : ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകള്‍ക്ക് യോഗപരിശീലനം എന്ന പദ്ധതിയിൽ യോഗപരിശീലനം നൽകുന്നതിന് യോഗ്യരായ ഇൻസ്ട്രക്ടര്‍മാരെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലകളിൽ നിന്നും യോഗ കോഴ്‌സ് പാസായിട്ടുള്ളവരായിരിക്കണം. ബയോഡേറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം മെഡിക്കൽ ഓഫീസര്‍, ഗവ. ആയുര്‍വ്വേദ ഡിസ്‌പെൻസറി, കാട്ടൂര്‍ 680702 എന്ന വിലാസത്തിൽ ജൂലായ് 25 ന് മുൻപ് ലഭിക്കത്തക്കവിധത്തിൽ അപേക്ഷ സമര്‍പ്പികേണ്ടതാണെന്ന് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കായിക അധ്യാപകർക്കുള്ള ദേശീയതല ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാം ‘ഖേലോ ഇന്ത്യ’ ശാന്തിനികേതനിൽ

ഇരിങ്ങാലക്കുട : ഭാരത സർക്കാരിന്‍റെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കായിക അധ്യാപകർക്കുള്ള ദേശീയതല ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാം 'ഖേലോ ഇന്ത്യ' ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. എസ്.എൻ.ഇ.എസ് സെക്രട്ടറി എ കെ ബിജോയ്‌ ഉദ്ഘാടനം നിർവഹിച്ചു. ബി വി പി അടാട്ട്, പ്രിൻസിപ്പൽ രഞ്ജന കബോജ്, ഐ ഇ എസ് പബ്ലിക് സ്കൂൾ കായികവിഭാഗം മേധാവി മുഹമ്മദ്‌ നവാസ്, എന്നിവരാണ് ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. വിവിധ

പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിർധന വിദ്യാർത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ ജൂനിയർ സി എൽ സി യുടെ നേതൃത്വത്തിൽ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ്‌ പേപ്പറുകളും പുസ്തകങ്ങളും വിറ്റു കിട്ടിയ 50000 രൂപ ഇരിങ്ങാലക്കുട സെന്‍റ് മേരീസ്‌ ഹൈസ്കൂളിലെ നിർധന വിദ്യാർത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി. സെന്‍റ് മേരീസ്‌ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക മിൻസി ടീച്ചർക്ക് ജൂനിയർ സി എൽ സി വർക്കിംഗ്‌ ഡയറക്ടർ

നവീകരിച്ച സറൗണ്ട് ടാലി ഐ.ടി. ഇൻസ്റ്റ്യൂട്ട് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : അക്കൗണ്ടിംഗ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച സറൗണ്ട് ടാലി ഐ.ടി. ഇൻസ്റ്റ്യൂട്ട് നവീകരിച്ച സ്ഥാപനം ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് കൊളംബോ ഹോട്ടലിന് മകളിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിലെ പൂർവവിദ്യാർത്ഥികൾ ചേർന്നാണ് പുതുമയാർന്നരീതിയിൽ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ജി.എസ്.ടി, സാപ്പ്, ടാലി, പ്രൊഫഷണൽ അക്കൗണ്ടിംഗ്, എം.എസ് ഓഫീസ്,ഡി.ടി.പി, ഫോട്ടോഷോപ്പ്, ഡി.സി.എ, സി.ടി.ടി, കോഴ്സുകൾ എന്നിവയിലാണ് ഇവിടെ വിദഗ്ധ പരിശീലനം നൽകുന്നത്. സറൗണ്ട് ടാലി ഇൻസ്റ്റിറ്റ്യൂട്ട് പത്തുവർഷമായി തൃശ്ശൂർ എംജി

Top